നാഗ്പൂര്‍: വര്‍ണ്ണ, ജാതി പോലുള്ള സങ്കല്‍പ്പങ്ങള്‍ പൂര്‍ണ്ണമായും ഉപേക്ഷിക്കണമെന്നും ജാതികള്‍ക്ക് ഈ കാലത്ത് ഒരു പ്രസക്തിയുമില്ലെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവത്. നാഗ്പൂരില്‍ . ഡോ.മദന്‍ കുല്‍ക്കര്‍ണിയും ഡോ.രേണുക ബൊക്കെറെയും എഴുതിയ ‘വജ്രസൂചി തുങ്ക്’ എന്ന പുസ്തക പ്രകാശന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സാമൂഹിക സമത്വം ഇന്ത്യന്‍ പാരമ്പര്യത്തിന്റെ ഭാഗമാണെന്നും എന്നാല്‍ അത് വിസ്മരിക്കപ്പെടുകയും വിനാശകരമായ പ്രത്യാഘാതങ്ങളിലേക്ക് നയിക്കുകയും ചെയ്തു.
വര്‍ണ്ണജാതി വ്യവസ്ഥകള്‍ക്ക് ഒരു പ്രാധാന്യവുമില്ലാത്ത കാലത്താണ് നമ്മളിപ്പോഴുള്ളത്. വിവേചനത്തിന് കാരണമാകുന്ന എല്ലാ കാര്യങ്ങളും ഒഴിവാക്കണമെന്നും ആര്‍എസ്എസ് മേധാവി കൂട്ടിച്ചര്‍ത്തു. മുന്‍ തലമുറകള്‍ എല്ലായിടത്തും തെറ്റുകള്‍ വരുത്തിയിട്ടുണ്ടെന്നും അതെല്ലാം തിരുത്തന്നതാണ് നമ്മുടെ പാരമ്പര്യമെന്നും അദ്ദേഹം പറഞ്ഞു. എല്ലാവരുടെയും പൂര്‍വ്വികര്‍ തെറ്റ് ചെയ്തിട്ടുണ്ടെന്നും അവയെല്ലാം ഉചിതമായ സമയത്ത് തിരുത്തപ്പെട്ടിട്ടുണ്ടെന്നും ഭാഗവത് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: