ലക്നൗ: ഗതാഗതം സുഗമമാക്കുന്നതിന് സംസ്ഥാനത്ത് കുഴികളില്ലാത്ത റോഡുകള്‍ക്കായി സമഗ്രമായ പദ്ധതി തയ്യാറാക്കാന്‍ ബന്ധപ്പെട്ട വകുപ്പുകളോട് ഉത്തരവിട്ട് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ശനിയാഴ്ച മുതല്‍ ലഖ്നൗവില്‍ നടക്കുന്ന ഇന്ത്യന്‍ റോഡ് കോണ്‍ഗ്രസിന്റെ (ഐആര്‍സി) 81ാമത് സമ്മേളനത്തിന്റെ ഒരുക്കങ്ങള്‍ വിലയിരുത്താന്‍ വിളിച്ചുചേര്‍ത്ത ഉന്നതതല യോഗം അവലോകനത്തിലാണ് നവംബര്‍ 15നകം സംസ്ഥാനത്തെ എല്ലാ റോഡുകളുടേയും അറ്റക്കുറ്റപ്പണികള്‍ പൂര്‍ത്തിയാക്കണമെന്ന് യോഗി അന്ത്യശാസനം നല്തിയത്. മെച്ചപ്പെട്ട കണക്ടിവിറ്റിയാണ് പുരോഗതിക്ക് ആധാരം.. പ്രധാനമന്ത്രിയുടെ മാര്‍ഗ്ഗനിര്‍ദ്ദേശത്തില്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ അഭൂതപൂര്‍വമായ പ്രവര്‍ത്തനങ്ങള്‍ ഈ രംഗത്ത് നടന്നിട്ടുണ്ട്. ഇന്ന് വിദൂര ഗ്രാമങ്ങളിലേക്ക് മികച്ച റോഡ് കണക്റ്റിവിറ്റിയുണ്ട്. മികച്ച റോഡുകളുടെ ശൃംഖലയുണ്ടെന്നും യോഗി വ്യക്തമാക്കി.
റോഡിന്റെ നിര്‍മ്മാണത്തോടൊപ്പം അതിന്റെ അറ്റകുറ്റപ്പണികളും ശ്രദ്ധിക്കണം, കാലാകാലങ്ങളില്‍ റോഡുകള്‍ നന്നാക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് സംസാരിക്കവെ യോഗി പറഞ്ഞു. മഴക്കാലം അവസാന ഘട്ടത്തിലായതിനാല്‍ റോഡ് അറ്റകുറ്റപ്പണികളും കുഴികള്‍ നീക്കം ചെയ്യലും ഇപ്പോള്‍ ചെയ്യാമെന്ന് യോഗി.
പൊതുമരാമത്ത്, നഗരവികസനം, ജലസേചനം, ഭവനനിര്‍മാണം, നഗരാസൂത്രണം, ഗ്രാമവികസനം, റൂറല്‍ എന്‍ജിനീയറിങ്, വ്യവസായ വികസനം തുടങ്ങി റോഡ് നിര്‍മാണവുമായി ബന്ധപ്പെട്ട എല്ലാ വകുപ്പുകളോടും റോഡ് അറ്റകുറ്റപ്പണികള്‍ക്കായി സമഗ്രമായ പദ്ധതി തയ്യാറാക്കാന്‍ മുഖ്യമന്ത്രി യോഗി നിര്‍ദേശിച്ചു. നവംബര്‍ 15നകം യുപിയിലെ റോഡുകള്‍ കുഴിരഹിതമാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: