കൊച്ചി: ആദ്യ മത്സരത്തിന് ഇറങ്ങുമ്പോള്‍ കേരള ബ്ലാസ്റ്റേഴ്സിന് സമ്മര്‍ദമില്ലെന്ന് കോച്ച് ഇവാന് വുകോമനോവിച്ച് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കൊച്ചിയിലെ ആരാധകര്‍ക്ക് മുന്നില്‍ കളിക്കാന്‍ ടീം ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ചില താരങ്ങള്‍ ടീമില്‍ നിന്ന് പോയത് ബ്ലാസ്റ്റേഴ്സിന് തിരിച്ചടിയല്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ഈ സീസണില്‍ നല്ലൊരു തിരിച്ചുവരവ് ഈസ്റ്റ് ബംഗാള്‍ ടീമില്‍നിന്ന് ഉണ്ടാകുമെന്ന് പരിശീലകന് സ്റ്റീഫന്‍ കോണ്സ്റ്റന്റൈന് പറഞ്ഞു. കഴിഞ്ഞ സീസണില്‍ മോശം പ്രകടനമായിരുന്നുവെങ്കിലും ഈ സീസണില്‍ കപ്പ് അടിക്കുക എന്ന ലക്ഷ്യമായിട്ടാണ് ഇറങ്ങുക. ബ്ലാസ്റ്റേഴ്സ് മികച്ച എതിരാളികളാണെന്നും മികച്ച മത്സരം തന്നെ കൊച്ചിയില്‍ കാണാമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: