ബാങ്കോക്ക്: തായ്ലന്ഡിലെ ഡേ- കെയര്‍ സെന്ററില്‍ നടന്ന വെടിവയ്പ്പില്‍ 22 കുട്ടികൾ ഉൾപ്പടെ 34 പേര് കൊല്ലപ്പെട്ടു. സംഭവത്തിന് പിന്നാലെ അക്രമി ഭാര്യയെയും കുഞ്ഞിനെയും വെടിവച്ച് കൊലപ്പെടുത്തിയതിന് ശേഷം സ്വയം നിറയൊഴിച്ച് ജീവനൊടുക്കി. കൂട്ടക്കുരുതിക്ക് പിന്നിൽ മുൻ പോലീസ് ഉദ്യോഗസ്ഥനാണെന്ന് തായ്ലൻഡ് പോലീസ് അറിയിച്ചു.
ഇന്ന് ഉച്ചയോടെ തായ്ലന്ഡിലെ വടക്കുകിഴക്കന്‍ പ്രവിശ്യയായ നോംഗ് ബ്വാ ലംഫുവിലെ ഉത്തായ് സവാന്‍ നഗരത്തിലെ ഡേ കെയറിലാണ് കൂട്ടക്കൊല നടന്നത്.
അക്രമി എത്തുമ്പോള്‍ മുപ്പതോളം കുട്ടികളാണ് ഡേ കെയറില്‍ ഉണ്ടായിരുന്നത്. മഴയായിരുന്നതിനാല്‍ പതിവിലും കുറവ് കുട്ടികളാണ് എത്തിയത്. എട്ടുമാസം ഗര്‍ഭിണിയായിരുന്ന യുവതിയടക്കം നാല് ജീവനക്കാരെയാണ് അക്രമി ആദ്യം വെടിവച്ചത്. പിന്നാലെ കുട്ടികള്‍ ഉറങ്ങികിടക്കുകയായിരുന്ന മുറിയിലേയ്ക്ക് കയറി കുട്ടികളെ കൊലപ്പെടുത്തുകയായിരുന്നു.
രണ്ടുവയസുള്ള കുട്ടികള്‍ ഉള്‍പ്പെട്ടെ 22 കുട്ടികള്‍ കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നതായി പോലീസ് അറിയിച്ചു. ലഹരി മരുന്നുമായി ബന്ധപ്പെട്ട് കഴിഞ്ഞ വര്‍ഷമാണ് ഇയാളെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടത്. സംഭവത്തെത്തുടര്‍ന്ന് പോലീസ് ഇയാള്‍ക്കായി തിരച്ചില്‍ ആരംഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇയാള്‍ കുടുംബത്തെ വകവരുത്തിയതിന് ശേഷം ജീവനൊടുക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: