മുംബൈ: ശിവസേന നേതാവ് ഉദ്ധവ് താക്കറെയുടെ മക്കള്‍ രാഷ്ട്രീയത്തെ ഒരു കവിതയിലൂടെ പരിഹസിച്ച് മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെ. ബോളിവുഡ് താരം അമിതാഭ് ബച്ചന്റെ അച്ഛനും പ്രസിദ്ധ കവിയുമായ ഹരിവംശ്റായി ബച്ചന്റെ കവിതയാണ് ഏക് നാഥ് ഷിന്‍ഡെ പങ്കുവെച്ചത്.
“എന്റെ പിന്‍ഗാമിയായി വരുന്നയാളായിരിക്കും എന്റെ മകന്, അല്ലാതെ തിരിച്ചല്ല”- ഇതായിരുന്നു ഹരിവംശ് റായ് ബച്ചന്റെ കവിത. ഉദ്ധവ് താക്കറെയെയും മകന് ആദിത്യ താക്കറെയും പരിഹരിക്കുന്നതായിരുന്നു ഈ കവിത. തനിക്ക് ശേഷം മകന് ആദിത്യ താക്കറെ എന്ന ഉദ്ധവ് താക്കറെയുടെ നിലപാടിനെയാണ് ഏക് നാഥ് ഷിന്‍ഡെ കവിതയിലൂടെ പരിഹസിച്ചത്.
ഹരിവംശ് റായ് ബച്ചന്റെ കവിതയിലെ യഥാര്‍ത്ഥ വരികള്‍ ഇങ്ങിനെയാണ്: “എന്റെ മകനേ, എന്റെ മകനായിരുന്നതുകൊണ്ട് എന്റെ പിന്ഗാമിയാകണമെന്നില്ല, ആരാണോ എന്റെ പിന്‍ഗാമിയായി വരുന്നത് അയാളായിരിക്കും എന്റെ മകന്.”
ഉദ്ധവ് താക്കറെ അധികാരത്തിലേറിയപ്പോള്‍ താരതമ്യേന അനുഭവപരിചയമില്ലാത്ത മകന് ആദിത്യ താക്കറെയെ മന്ത്രിയാക്കിയിരുന്നു. എന്നാല്‍ ഏക് നാഥ് ഷിന്‍ഡെയുടെ മകന് കല്യാണ്‍ ലോക് സഭാ മണ്ഡലത്തില്‍ നിന്നുള്ള എംപിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: