തിരുവനന്തപുരം: വിജയദശമി ദിനത്തില്‍ ആയിരകണക്കിന് കുരുന്നുകൾ അറിവിന്റെ അക്ഷരമുറ്റത്തേയ്‌ക്ക് ചുവടുവച്ചു. ക്ഷേത്രങ്ങളിലും സാംസ്‌കാരിക കേന്ദ്രങ്ങളിലും മറ്റ് സ്ഥാപനങ്ങളിലും ചടങ്ങുകള്‍ ആരംഭിച്ചു. വിദ്യാരംഭത്തിനായി കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ വിപുലമായ ഒരുക്കങ്ങളാണ് നടത്തിയിട്ടുള്ളത്. കോട്ടയം പനച്ചിക്കാട് ക്ഷേത്രത്തിലും, തിരൂർ തുഞ്ചൻ പറമ്പിലും നൂറു കണക്കിന് കുരുന്നുകൾ അറിവിന്റെ ആദ്യാക്ഷരം കുറിച്ചു.
ആയിരത്തോളം പേരാണ് മുന്‍കൂര്‍ രജിസ്റ്റര്‍ ചെയ്തും അല്ലാതെയും ഓരോ കേന്ദ്രങ്ങളിലും എത്തുന്നത്. ക്ഷേത്രങ്ങളിലും മറ്റും പുലര്‍ച്ചെ നാല് മണിമുതല്‍ തന്നെ വിദ്യാരംഭ ചടങ്ങുകള്‍ ആരംഭിച്ചിരുന്നു. കലാ സാംസ്‌കാരിക മേഖലയിലെ പ്രമുഖരും രാഷ്‌ട്രീയ പ്രമുഖരും മറ്റുമാണ് മിക്ക കേന്ദ്രങ്ങളിലും കുഞ്ഞുങ്ങളെ എഴുത്തിനിരുത്തുന്നത്. തലസ്ഥാനത്ത് പൂജപ്പുര സരസ്വതി മണ്ഡപമാണ് പ്രധാന കേന്ദ്രം. ഇവിടേയ്‌ക്ക് ആയിരകണക്കിന് ആളുകളാണ് എത്തിക്കൊണ്ടിരിക്കുന്നത്.
നൃത്തം ഉൾപ്പെടെ കലാരൂപങ്ങളിലും ഇന്ന് വിദ്യാരംഭം നടക്കുന്നു. കോവിഡ് നിയന്ത്രണങ്ങള്‍ ഉണ്ടായിരുന്നതിനാല്‍ കഴിഞ്ഞ രണ്ട് വര്‍ഷവും മിതമായ രീതിയിലായിരുന്നു വിദ്യാരംഭ ചടങ്ങുകള്‍ നടത്തിയിരുന്നത്. ഇത്തവണ നിയന്ത്രണങ്ങളൊന്നുമില്ലാതെ വിപുലമായ രീതിയിലാണ് എല്ലാ കേന്ദ്രങ്ങളിലും ചടങ്ങുകള്‍ ഒരുക്കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: