ബെംഗളൂരു: കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയേയും രാഹുല്‍ ഗാന്ധിയേയും വ്യാജഗാന്ധിമാര്‍ എന്ന് വിളിച്ച് കര്‍ണ്ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ. ഗാന്ധി ജയന്തി ദിനത്തില്‍ എന്തിനാണ് ഈ വ്യാജഗാന്ധിമാരെക്കുറിച്ച് സംസാരിക്കുന്നത് എന്നും ബൊമ്മൈ ചോദിക്കുന്നു.
കഴിഞ്ഞ ദിവസം ഗാന്ധിജയന്തി ദിനത്തില്‍ സംസാരിക്കുമ്പോഴായിരുന്നു മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ ഈ പരാമര്‍ശം. “ഇന്ന് ഗാന്ധിജയന്തി ദിനത്തില്‍ എന്തിനാണ് വ്യാജ ഗാന്ധിമാരെക്കുറിച്ച് ഞാന്‍ സംസാരിക്കുന്നത്. സോണിയാഗാന്ധി, രാഹുല്‍ഗാന്ധി, ഡി.കെ. ശിവകുമാര്‍ തുടങ്ങി കോണ്‍ഗ്രസിലെ മുഴുവന്‍ നേതാക്കളും ഇപ്പോള്‍ ജാമ്യത്തിലാണ്.” – ബൊമ്മൈ പറഞ്ഞു.
പണ്ട് കര്‍ണ്ണാടകം കോണ്‍ഗ്രസിന്റെ എടിഎം ആയിരുന്നു. എന്നാല്‍ നിലവില്‍ അങ്ങിനെ അല്ലെന്നും അദ്ദേഹം പറഞ്ഞു. രാഹുല്‍ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര കര്‍ണ്ണാടകത്തിലൂടെ കടന്നുപോകുന്നതിനിടയിലുള്ള ബസവരാജ് ബൊമ്മൈയുടെ അതിരൂക്ഷവിമര്‍ശനം കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. അതിനിടെ കര്‍ണ്ണാടക പതാകയില്‍ രാഹുല്‍ഗാന്ധിയുടെ ചിത്രം അച്ചടിച്ചത് കന്നട സംഘടനകളെ പ്രകോപിപ്പിച്ചിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: