അഹമ്മദാബാദ് : കൊച്ചി മെട്രോയില്‍ ഗ്രാഫിറ്റി ചെയ്തതില്‍ നാല് ഇറ്റാലിയന്‍ പൗരന്മാര് ഗുജറാത്തില്‍ പിടിയില്‍. ടൂറിസ്റ്റ് വിസയില്‍ ഇന്ത്യയില്‍ എത്തിയ ശേഷം വിവിധയിടങ്ങളിലായി കറങ്ങി നടന്ന് ഇത്തരത്തില്‍ ഗ്രാഫിറ്റി ചെയ്ത് വരികയായിരുന്നു നാല്‍വര്‍ സംഘം. ദല്‍ഹി, മുംബൈ, ജയ്പുര്‍ എന്നിവിടങ്ങളിലും സമാന സംഭവങ്ങളുണ്ടായിട്ടുണ്ട്.
ജാന്‍കുല, സാക്ഷ, ഡാനിയല്‍, പൗലോ എന്നിവരാണ് അറസ്റ്റിലായത്. ഗുജറാത്ത് മെട്രോയുടെ ഒന്നാംഘട്ട ഉദ്ഘാടനത്തിന് മണിക്കൂറുകള്‍ക്ക് മുമ്പ് ഇവര്‍ മെട്രോയില്‍ ഗ്രാഫിറ്റി ചെയ്തിരുന്നു. തുടര്‍ന്ന് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നാണ് നാല്‍വര്‍ സംഘത്തെ കുറിച്ച് വിവരം ലഭിച്ചത്. പിന്നീട് ഗുജറാത്ത് ക്രൈം ബ്രാഞ്ചും ഭീകരവിരുദ്ധസ്ക്വാഡും ചേര്‍ന്ന് ഇവരെ കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. അതിക്രമിച്ചു കടക്കല്‍, പൊതുമുതല്‍ വികൃതമാക്കല്‍ തുടങ്ങിയവയ്ക്കാണ് കേസെടുത്തത്.
ഗുജറാത്തില്‍ വെള്ളിയാഴ്ചയാണ് പ്രധാനമന്ത്രി മെട്രോ ഉദ്ഘാടനം ചെയ്തത്. വ്യാഴാഴ്ച രാത്രിയില്‍ അപ്പാരല്‍ പാര്‍ക്ക് സ്റ്റേഷനിലെ ഒരു തീവണ്ടി ബോഗിയുടെ പുറംഭാഗം ഇവര്‍ പെയിന്റുചെയ്ത് ‘ടാസ്’ എന്നെഴുതി. ഇറ്റാലിയന്‍ പിസയുടെ ചുരുക്കപ്പേരാണിതെന്ന് കരുതുന്നു. തുടര്‍ന്ന്് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയായിരുന്നു. ഗുജറാ്ത്തിലെ താമസ സ്ഥലത്തുനിന്നാണ് ഇവരെ അറസ്റ്റുചെയ്തത്.
ലോകമെങ്ങും സഞ്ചരിച്ച് തീവണ്ടികളില്‍ പെയിന്റ് ചെയ്യുന്നതില്‍ സംതൃപ്തി കണ്ടെത്തുന്ന’ സംഘമാണ് തങ്ങളെന്ന് ഇവര്‍ പോലീസിനോട് പറഞ്ഞു. കൊച്ചി മെട്രോയില്‍ ഇവര്‍ സ്ളാഷ്, ബേണ്‍ എന്നും ഇവര്‍ എഴുതിയിരുന്നു. ഇവര്‍ക്കായി കേരള പോലീസ് അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: