കൊച്ചി : വിദ്യാഭ്യാസം, ആരോഗ്യം എന്നീ മേഖലകളിലെ വിദേശ മാതൃകകള്‍ പഠിക്കുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയന് യൂറോപ്പിലേക്ക് തിരിച്ചു. ചൊവ്വാഴ്ച പുലര്‍ച്ചെ 3.55നുള്ള വിമാനത്തില്‍ കൊച്ചിയില്‍ നിന്നാണ് മുഖ്യമന്ത്രിയും സംഘവും യാത്ര തിരിച്ചത്. നോര്‍വേയിലേക്കാണ് ആദ്യയാത്ര.
ഇന്ത്യന്‍ സമയം വൈകീട്ട് ആറോടെ സംഘം നോര്‍വേയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ മാസം 12വരെയാണ് മുഖ്യമന്ത്രിയുടെ വിദേശ സന്ദര്‍ശനം. മന്ത്രിമാരായ പി.രാജീവും വി. അബ്ദുറഹിമാനും മുഖ്യമന്ത്രിക്കൊപ്പമുണ്ട്. രണ്ട് ദിവസം മുമ്പാണ് യാത്ര ആദ്യം നിശ്ചയിച്ചിരുന്നത്. എന്നാല്‍ കോടിയേരി ബാലകൃഷ്ണന്റെ മരണത്തെ തുടര്‍ന്ന് ഇത് മാറ്റിവെയ്ക്കുകയായിരുന്നു.
നോര്‍വേയ്ക്ക് പിന്നാലെ യുകെ, ഫിന്‍ലന്‍ഡ് എന്നീ രാജ്യങ്ങളും സന്ദര്‍ശിക്കും. വിദ്യാഭ്യാസം, ആരോഗ്യം, ടൂറിസം തുടങ്ങിയ മേഖലകളിലെ മാതൃകകള്‍ പഠിക്കുകയും ഈ രാജ്യങ്ങളുമായി സഹകരണം ശക്തിപ്പെടുത്തുകയുമാണ് സന്ദര്‍ശന ലക്ഷ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: