ഇന്ത്യന്‍ മൊബൈല്‍ കോണ്‍ഗ്രസ്സിന്റെ ആറാം സമ്മേളനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി 5 ജി അഥവാ അഞ്ചാം തലമുറ ഇന്റര്‍നെറ്റ് സേവനങ്ങള്‍ ഉദ്ഘാടനം ചെയ്തതോടെ പുതിയൊരിന്ത്യ പിറവികൊണ്ടിരിക്കുകയാണ്. തദവസരത്തില്‍ രാജ്യത്തെ പ്രമുഖ ഇന്റര്‍നെറ്റ് സേവന ദാതാക്കളായ എയര്‍ടെല്‍, റിലയന്‍സ് ജിയോ, വൊഡാഫോണ്‍-ഐഡിയ എന്നിവര്‍ 5 ജി സാങ്കേതിക വിദ്യ പ്രദര്‍ശിപ്പിച്ചത് തത്സമയം കണ്ട് ജനങ്ങള്‍ അത്ഭുപ്പെടുകയുണ്ടായി. ഈ സാങ്കേതിക വിദ്യയുടെ സഹായത്തോടെ സ്വീഡനിലുള്ള കാര്‍ ദല്‍ഹിയിലിരുന്നുകൊണ്ട് പ്രധാനമന്ത്രി ഓടിച്ചത് ഏറെ കൗതുകകരമായ കാഴ്ചയായിരുന്നു. ദല്‍ഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് 5 ജി സാങ്കേതിക വിദ്യയനുസരിച്ചുള്ള സേവനങ്ങള്‍ ആദ്യം ലഭ്യമാവുക. ദീപാവലിയോടെ ദല്‍ഹി, കൊല്‍ക്കത്ത, മുംബൈ, ചെന്നൈ എന്നീ മഹാനഗരങ്ങളില്‍ ഈ സേവനങ്ങളെത്തും. അധികം വൈകാതെ മറ്റ് പ്രമുഖ നഗരങ്ങളിലും 5 ജി സേവനങ്ങള്‍ ലഭ്യമായിത്തുടങ്ങും. 4 ജി സേവനമാണ് രാജ്യത്ത് ഇപ്പോള്‍ നിലവിലുള്ളത്. ഇതിനെ അപേക്ഷിച്ച് 5 ജി വരുമ്പോള്‍ എന്തൊക്കെ മാറ്റങ്ങളാണ് ഉണ്ടാവുകയെന്നതിന്റെ പൂര്‍ണ വിവരങ്ങള്‍ ഇപ്പോള്‍ ലഭ്യമല്ല. 5 ജി സേവനങ്ങള്‍ക്കായി കൂടുതല്‍ സാങ്കേതിക മികവുള്ള പുതിയ സ്മാര്‍ട്ട് ഫോണുകള്‍ വേണ്ടിവരും. അതേസമയം സിംകാര്‍ഡുകള്‍ പഴയതുതന്നെ ഉപയോഗിക്കാം. ഫോണ്‍ കമ്പനികള്‍ ഇതിനുള്ള തയ്യാറെടുപ്പുകള്‍ നടത്തിക്കഴിഞ്ഞു. വലിയ ചെലവില്ലാതെ 5 ജി സേവനം ലഭ്യമാക്കുമെന്നാണ് ഇന്റര്‍നെറ്റ് സേവന ദാതാക്കളായ ടെലികോം കമ്പനികള്‍ പറയുന്നത്. കടുത്ത മത്സരംതന്നെ ഇവ തമ്മിലുണ്ടാവും. എല്ലാവര്ക്കും താങ്ങാവുന്ന വിധത്തില്‍ സേവനം ലഭ്യമാകുമെന്ന് ജിയോ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും കാത്തിരുന്ന് കാണേണ്ടിവരും.
ഇന്റര്‍നെറ്റ് വേഗത വളരെ വര്‍ധിക്കുന്നതാണ് 5ജിയുടെ പ്രധാന സവിശേഷത. 4ജിയെക്കാള്‍ പത്തിരട്ടി വേഗതയാണ് പ്രവചിക്കുന്നത്. ഇതുവഴി കൃഷി, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളില്‍ വന്‍ പുരോഗതി പ്രതീക്ഷിക്കുന്നു. ലോകത്തിലെ ഏറ്റവും മികച്ച വൈദ്യസഹായം ഗ്രാമങ്ങള്‍ തോറുമുള്ള ചെറിയ ആശുപത്രികളില്‍ വരെ എത്തിക്കാനാവുമത്രേ. സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വലിയ തോതില്‍ സഹായമാകുന്നതുള്പ്പെടെ അനേകം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടും. എല്ലാ മേഖലയിലെയും സാമ്പത്തിക വളര്‍ച്ചയെ ഉത്തേജിപ്പിക്കും. സാങ്കേതിക വിദ്യ സമ്പന്നര്‍ക്ക് മാത്രമാണെന്ന ധാരണ ഇതിനോടകം തിരുത്തിക്കുറിച്ചു കഴിഞ്ഞു. സാധാരണക്കാരനായ ഏതൊരു പൗരനും ഇന്ന് അതിന്റെ ഗുണഭോക്താവാണ്. നരേന്ദ്ര മോദി സര്‍ക്കാരിന്റെ ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയുടെ വിജയം 5 ജി ഇന്റര്‍നെറ്റ് സേവനത്തിലും പ്രതിഫലിക്കും. കോണ്‍ഗ്രസ്സിന്റെ ഭരണകാലത്തെ 2ജി വില്‍പ്പനയില്‍ നടന്നത് ഒന്നേമുക്കാല്‍ ലക്ഷം കോടിയുടെ അഴിമതിയായിരുന്നല്ലോ. എന്നാല്‍ യാതൊരു ആരോപണങ്ങള്‍ക്കും ഇടവരുത്താതെയാണ് ഈ മേഖല മോദി സര്‍ക്കാര്‍ കൈകാര്യം ചെയ്തത്. 5 ജി സ്പെക്ട്രം വില്‍പ്പനയിലൂടെ രാജ്യം ഒന്നരലക്ഷം കോടി രൂപ നേടുമെന്നാണ് വിലയിരുത്തപ്പെടുന്നത്. 5 ജി രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയ്ക്ക് 450 ബില്യണ്‍ ഡോളര്‍ സംഭാവന ചെയ്യുമെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടിരിക്കുന്നു. ഈ ദശകത്തിന്റെ അവസാനത്തോടെ 6 ജി സേവനത്തിലേക്ക് ഇന്ത്യയ്ക്ക് മാറാനാവും. ഇന്ത്യ എന്ന വന്‍ശക്തിയുടെ പിറവിയാവും അത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: