ഇന്ത്യയുടെ മോചനം ഇസ്ലാമിലൂടെ എന്ന മുദ്രാവാക്യവുമായി സ്റ്റുഡന്റ്‌സ് ഇസ്ലാമിക് മൂവ്‌മെന്റ് ഓഫ് ഇന്ത്യ അഥവാ സിമി ഭാരതത്തില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത് 1977 ഏപ്രില്‍ 25നാണ്. ഉത്തര്‍പ്രദേശിലെ അലിഗഡ് സര്‍വകലാശാല കേന്ദ്രമാക്കി ജമാ അത്തെ ഇസ്ലാമിയുടെ യുവജന വിഭാഗമാണ് സിമി രൂപീകരണത്തിന്റെ പുറകില്‍ പ്രവര്‍ത്തിച്ചതെന്ന് അന്വേഷണ ഏജന്‍സികള്‍ പറയുന്നു. ദ്വിരാഷ്‌ട്രവാദത്തിലൂടെ ഭാരതവിഭജനത്തിന് വിത്തിട്ട് വെള്ളവും വളവും നല്കി വളര്‍ത്തി വിഭജനം സാധ്യമാക്കിയ മൗദൂദിയുടെ ആശയങ്ങളാണ് സിമിയെയും നയിച്ചിരുന്നത്. 2001ല്‍ നിരോധിക്കപ്പെടുന്നതുവരെ സിമി രാജ്യത്ത് നടന്ന ഒട്ടേറെ വിധ്വംസകപ്രവര്‍ത്തനങ്ങളിലും രാജ്യദ്രോഹത്തിലും ഭാഗഭാക്കായിരുന്നു. രാജ്യത്തിന് പുറത്ത് വിദേശങ്ങളിലിരുന്ന് ഇസ്ലാമികഭീകരത പ്രചരിപ്പിച്ചിരുന്ന നിരവധി രാജ്യാന്തര ഭീകരസംഘടനകളുമായും അവയുടെ നേതാക്കളുമായും സിമിയുടെ നേതാക്കള്‍ അടുത്തബന്ധം പുലര്‍ത്തിയിരുന്നു. നമ്മുടെ ജനാധിപത്യത്തിന്റെ ശ്രീകോവിലായ പാര്‍ലമെന്റ് മന്ദിരം 2001ല്‍ ആക്രമിക്കപ്പെട്ടതോടെയാണ് സിമി നിരോധിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ മുന്‍കയ്യെടുത്തത്.
നിരോധിക്കപ്പെട്ടതോടെ പല സിമിനേതാക്കളും വിവിധ രാഷ്‌ട്രീയപ്പാര്‍ട്ടികളില്‍ ചേക്കേറി. സര്‍വകലാശാലകളിലും മറ്റ് പല സര്‍ക്കാര്‍ സ്ഥാപനങ്ങളിലും ജോലി ചെയ്തിരുന്ന അവര്‍ പൊതുസമൂഹത്തിന്റെ ദൃഷ്ടിയില്‍ അധികം ശ്രദ്ധ നേടിയിരുന്നില്ല. ഇക്കൂട്ടരില്‍ പലരും കോണ്‍ഗ്രസിലും സിപിഎമ്മിലും ആണ് പ്രധാനമായും തണല്‍ തേടിയത്. എന്നാല്‍ അതിന് മുമ്പുതന്നെ സിമിയില്‍ നിന്ന് ബൗദ്ധികപരിശീലനം പൂര്‍ത്തിയാക്കി വ്യക്തമായ ലക്ഷ്യബോധത്തോടെ നിരവധി ബുദ്ധിജീവികള്‍ സിപിഎമ്മിലും കോണ്‍ഗ്രസിലും ഇടം കണ്ടെത്തി സ്ഥാനം ഉറപ്പിച്ചിരുന്നു. മതേതര മുഖംമൂടി ധരിച്ച് അവര്‍ ഒളിഞ്ഞും തെളിഞ്ഞും ഭാരതീയ പാരമ്പര്യത്തിനും പൈതൃകത്തിനും എതിരെ തങ്ങളാലാകും വിധം പ്രവര്‍ത്തിച്ചു. അതേസമയം കോണ്‍ഗ്രസിലും സിപിഎമ്മിലും കാല്‍വയ്‌ക്കാതെ ചില സിമിക്കാര്‍ തക്കം പാര്‍ത്തിരുന്നു. വ്യക്തമായ അജണ്ടയോടെ ഭാരതത്തെ ഇസ്ലാമികവത്കരിക്കാന്‍ കാത്തിരുന്ന അവരുടെ കണ്ണില്‍ വളരെ പെട്ടെന്ന് എന്‍ഡിഎഫ് പെട്ടു. അങ്ങനെയുള്ള ചിലരാണ് രാമജന്മഭൂമി സ്വതന്ത്രമാക്കണമെന്നാവശ്യപ്പെട്ട് രാജ്യത്തു നടന്ന പ്രക്ഷോഭങ്ങളുടെ എതിര്‍ചേരിയില്‍ അണിനിരന്നത്. എങ്ങും പോകാതെ തത്കാലം ഒതുങ്ങി നിന്നിരുന്ന ആ സിമി നേതാക്കള്‍ അങ്ങനെ വ്യക്തമായ ഗൂഢാലോചന നടത്തി എങ്ങനെ നാട്ടിലെ സമാധാനാന്തരീക്ഷവും സൈ്വര്യജീവിതം തകര്‍ക്കാമെന്ന അജണ്ടയോടെ എന്‍ഡിഎഫില്‍ ചേരുകയായിരുന്നു.
എന്‍ഡിഎഫ് ആകട്ടെ അപ്പോഴേക്കും ചെറുതെങ്കിലും കൃത്യതയും അച്ചടക്കവുമുള്ള തീവ്രവാദസംഘടനയായി രൂപപ്പെട്ടിരുന്നു. ആള്‍ബലവും അര്‍ഥവും ഉണ്ടായിരുന്ന, ആക്രമണോത്സുകത കൈമുതലായിരുന്ന എന്‍ഡിഎഫിലേക്ക് സിമിയുടെ ആശയം വളരെ വേഗം വേരൂന്നി. പ്രാദേശികമായി രൂപീകരിക്കപ്പെട്ട് രാഷ്‌ട്രീയ കൊലകളെ പ്രതിരോധിക്കാനും തിരിച്ചടിക്കാനും ലക്ഷ്യമിട്ടിരുന്ന എന്‍ഡിഎഫ് വളരെ വേഗം രാജ്യാന്തര മാനങ്ങളുള്ള ഭീകരസംഘടനയായി രൂപാന്തരപ്പെടുകയായിരുന്നു. ഒരുപതിറ്റാണ്ടു പൂര്‍ത്തിയാക്കും മുമ്പ് തന്നെ അവര്‍ തങ്ങളുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ പ്രഖ്യാപിച്ചുകൊണ്ട് കേരളത്തില്‍ നരനായാട്ട് ആരംഭിച്ചു. 2001ല്‍ നാദാപുരം അരയക്കണ്ടി ഇന്തുളത്തില്‍ വീട്ടില്‍ ബിനു എന്ന യുവാവിനെ നിഷ്ഠൂരമായി കൊലപ്പെടുത്തിക്കൊണ്ടാണ് എന്‍ഡിഎഫ് തങ്ങളുടെ വരവറിയിച്ചത്. നിസ്‌കരിക്കുകയായിരുന്ന അയല്‍വാസിയായ വീട്ടമ്മയെ നിസ്‌കാരപായയിലിട്ട് തന്നെ ക്രൂരമായി കൂട്ടബലാത്സംഗം ചെയ്‌തെന്ന പരാതിയിന്മേല്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട കേസിലെ പ്രതിയായിരുന്നു ഡിവൈഎഫ്‌ഐക്കാരനായ ബിനു. കേസില്‍ അറസ്റ്റിലായി വിചാരണ തുടുങ്ങും മുമ്പ് ജാമ്യത്തിലിറങ്ങിയ ബിനുവിനെ അപ്രതീക്ഷിതമായി ഒരുസംഘം മുസ്ലിം ചെറുപ്പക്കാര്‍ ചേര്‍ന്ന് തെരുവിലിട്ട് വെട്ടിക്കൊല്ലുകയായിരുന്നു. ബിനുവിന്റെ മരണത്തോടെ മാനസികനില തെറ്റിയ അമ്മ നാട്ടിലെങ്ങും മകനെ തേടി അലഞ്ഞു. ഒരുദിവസം ഇവര്‍ പരാതിക്കാരയായ ഇരയുടെ മുന്നിലും ചെന്നു. മകനെ കണ്ടാല്‍ വീട്ടിലേക്ക് വരാന്‍ പറയണമെന്ന ആ അമ്മയുടെ ജല്പനം പരാതിക്കാരിയായ ആ വീട്ടമ്മയുടെ മനസ്സിനെ വല്ലാതെ ഉലച്ചു. ചിലരുടെ സമ്മര്‍ദ്ദംമൂലം താന്‍ കള്ളപ്പരാതി നല്കുകയായിരുന്നു എന്ന് അവര്‍ തുറന്നുപറഞ്ഞതോടെയാണ് ബിനുവിന്റെ കൊലയ്‌ക്കു പുറകിലെ ഗൂഢാലോചനയും ഭീകരതയും പുറത്തുവരുന്നത്.
പക്ഷേ അപ്പോഴേക്കും സമയം ഏറെ വൈകിയിരുന്നു. കേരളത്തിലെ മാത്രമല്ല അയല്‍സംസ്ഥാനങ്ങളായ കര്‍ണാടക, തമിഴ്‌നാട് എന്നിവിടങ്ങളിലെയും മുസ്ലിങ്ങള്‍ക്കിടയില്‍ എന്‍ഡിഎഫ് വ്യക്തമായ സ്വാധീനം നേടിയിരുന്നു. കര്‍ണാടകയില്‍ കെഡിഎഫ് എന്ന പേരിലും തമിഴ്‌നാട്ടില്‍ എംഎന്‍എം എന്ന പേരിലും അവര്‍ വേരുറപ്പിച്ചിരുന്നു. ഈ മൂന്നു സംസ്ഥാനങ്ങളിലും പ്രമുഖവ്യക്തികളെ പദ്ധതി തയ്യാറാക്കി കൊന്നു. ഭാരതത്തില്‍ മുസ്ലിങ്ങള്‍ നിരന്തരം ആക്രമിക്കപ്പെടുന്നെന്ന വ്യാജപ്രചാരണവും ഇവര്‍ അഴിച്ചുവിട്ടു. പേരിന് ചില ദളിതസംഘടനകളെയും കൂടെ കൂട്ടി. ആളെ കൊല്ലാന്‍ പ്രത്യേകസംഘം രൂപീകരിച്ച് (ടാസ്‌ക്‌ഫോഴ്‌സ്) പരിശീലനം നല്കി. നാട്ടിലെങ്ങും അലഞ്ഞുതിരിയുന്ന തെരുവുനായ്‌ക്കളുടെ ഉടലും തലയും വേര്‍പ്പെട്ട ശവങ്ങള്‍ നിരവധി കണ്ടെത്തി. ചില തെരുവുനായ്‌ക്കളാകട്ടെ തലയില്‍ ആഴത്തിലുള്ള ഭീകരമായ വെട്ടേറ്റ അവസ്ഥയിലായിരുന്നു. ഇവയൊക്കെയും ഓടിക്കൊണ്ടിരുന്ന ഇരുചക്രവാഹനങ്ങളിലിരുന്ന് വാള്‍ കൊണ്ട് വെട്ടി പരിക്കേല്പിച്ചവയായിരുന്നു. വോട്ടുബാങ്ക് രാഷ്‌ട്രീയം കളിച്ചിരുന്ന നമ്മുടെ രാജ്യത്തെ ഭരണകൂടങ്ങള്‍ ഇതൊക്കെ കണ്ടില്ലെന്ന് നടിച്ചു. കേരളത്തിന്റെ മലയോരമേഖല ഇസ്ലാമിക ഭീകരപ്രവര്‍ത്തനത്തിന് ഒന്നാന്തരം പരിശീലനക്കളരിയായി. വാഗമണ്ണിലും പത്തനംതിട്ടയിലും നടന്ന പല ഇസ്ലാമിക ഭീകരപരിശീലന ക്യാമ്പുകളെ കുറിച്ചും പില്ക്കാലത്ത് പുറംലോകമറിഞ്ഞു.
ഇതിനിടെ 1992ല്‍ കേന്ദ്രസര്‍ക്കാര്‍ അബ്ദുല്‍ നാസര്‍ മദനി രൂപംകൊടുത്ത ഐഎസ്എസിനെയും നിരോധിച്ചിരുന്നു. മുസ്ലിം ചെറുപ്പക്കാര്‍ ലഷ്‌കര്‍ ഇ തോയിബ പോലുള്ള ഭീകരസംഘടനകളിലേക്ക് ആദ്യമായി കേരളത്തില്‍ നിന്ന് റിക്രൂട്ട് ചെയപ്പെട്ടത് മദനിയുടെ ഐഎസ്എസ് വഴിക്കായിരുന്നു. അന്ന് റിക്രൂട്ട് ചെയ്യപ്പെട്ട് പിന്നീട് ലഷ്‌കര്‍ ഇ തോയിബയുടെ ദക്ഷിണേന്ത്യന്‍ കമാന്‍ഡറായ കണ്ണൂര്‍ സ്വദേശി തടിയന്റവിട നസീര്‍ ഒരു കാലത്ത് അബ്ദുല്‍ നാസര്‍ മദനിയുടെ പ്രിയശിഷ്യനും വലംകൈയുമായിരുന്നു. ഈ നസീര്‍ ഇപ്പോള്‍ നിരവധി കേസുകളില്‍ ശിക്ഷിക്കപ്പെട്ട് ജയിലിലാണ്. മറ്റു പല കേസുകളും വിചാരണയില്‍ ഇരിക്കുന്നു. 92ല്‍ നിരോധിക്കപ്പെട്ടതോടെ മദനി ഐഎസ്എസ് പിരിച്ചുവിട്ട് പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി (പിഡിപി) എന്നൊരു രാഷ്‌ട്രീയപ്പാര്‍ട്ടി രൂപീകരിച്ചു. ഇതോടെ ഐഎസ്എസില്‍ ഉണ്ടായിരുന്ന ഒരുകൂട്ടം മുസ്ലിം മതമൗലികവാദികള്‍ സമാനസ്വഭാവുള്ള സംഘടന തേടാനാരംഭിച്ചു. സ്വാഭാവികമായും അവരും എന്‍ഡിഎഫിലേക്ക് ആകര്‍ഷിക്കപ്പെട്ടു. എന്‍ഡിഎഫ് മുസ്ലിംലീഗുമായാണ് അടുത്തുപെരുമാറിയിരുന്നതെങ്കിലും പിഡിപി സിപിഎമ്മിന്റെ ഒക്കചങ്ങാതിയായി മാറുന്ന കാഴ്ചയാണ് പിന്നീട് കേരളം കണ്ടത്. അങ്ങനെ ഐഎസ്എസ് വിട്ടുവന്നവരും മുന്‍ സിമിക്കാരും ചേര്‍ന്നപ്പോള്‍ ഭീകരത കൂടപ്പിറപ്പായ എന്‍ഡിഎഫ് ലക്ഷണമൊത്ത ഇസ്ലാമിക ഭീകരസംഘടനയായി വളര്‍ന്നു. പകല്‍ സിപിഎം പോലുള്ള ഇതര രാഷ്‌ട്രീയപ്പാര്‍ട്ടികളിലും രാത്രി എന്‍ഡിഎഫിലും ആയിരുന്നു ഇവരുടെ പ്രവര്‍ത്തനം. പകല്‍ സഖാവും രാത്രി സുഡാപ്പിയും എന്ന സംബോധനകള്‍ ചേര്‍ത്ത് സഖാപ്പി എന്ന പ്രയോഗം പോലും ഉടലെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: