തിരുവനന്തപുരം: സിപിഐ സംസ്ഥാന സെക്രട്ടറിയായി കാനം രാജേന്ദ്രന് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. മൂന്നാം തവണയാണ് കാനം പാര്‍ട്ടി ഈ സംസ്ഥാന സെക്രട്ടറിയാകുന്നത്. മത്സരമില്ലാതെയാണ് കാനം രാജേന്ദ്രന് തിരഞ്ഞെടുക്കപ്പെട്ടത്.
എന്‍.ഇ. ബലറാം, പി.കെ വാസുദേവന്‍ നായര്‍ എന്നിവരാണ് ഇതിന് മുമ്പ് മൂന്ന് തവണ സിപിഐ സംസ്ഥാന സെക്രട്ടറിയായി തുടര്‍ച്ചയായി തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. കെ ഇ ഇസ്മയിലായിരുന്നു കാനത്തെ നിര്‍ദ്ദേശിച്ചത്. പന്ന്യന്‍ രവീന്ദ്രന് പിന്തുണച്ചു. 101 അംഗ സംസാഥാന കൗണ്‍സിലിനെയും തിരഞ്ഞെടുത്തു.
സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് നന്ദി പറഞ്ഞ് കാനം.കഥകള്‍ മെനഞ്ഞവര്‍ നിരാശരായി. സി.പി.ഐ വേറിട്ട പാര്‍ട്ടിയാണെന്ന് ഒരിക്കല്‍ കൂടി തെളിയിച്ചു. അവിസ്മരണീയമായ അധ്യായമെന്നും പാര്‍ട്ടിയെ ഐക്യത്തോടെ നയിക്കുമെന്നും അദ്ദേഹം പ്രതികരിച്ചു.
സമ്മേളനം തുടങ്ങുന്ന സമയത്ത് തന്നെ പ്രായപരിധിയുടെ വിഷയത്തിലും ഒപ്പം തന്നെ സംസ്ഥാന സമ്മേളനത്തിലും സെക്രട്ടറി സ്ഥാനത്തേക്ക് തിരഞ്ഞെടുപ്പ് നടക്കുമെന്നായിരുന്നു വാര്‍ത്തകള്‍. എന്നാല്‍ ദേശീയ നേതൃത്വം ഇടപെട്ട് സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്കുള്ള മത്സരത്തിന്റെ സാധ്യതകള്‍ ഒഴിവാക്കണമെന്ന നിര്‍ദ്ദേശം മുന്നോട്ട് വെക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: