ശാസ്താംകോട്ട: പോപ്പുലര്‍ഫ്രണ്ടിനെ കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചിട്ടും പോഷകസംഘടനയായ എസ്ഡിപിഐയുടെ പിന്തുണയോടെ പോരുവഴി പഞ്ചായത്തില്‍ നേടിയ ഭരണത്തില്‍ കടിച്ചുതൂങ്ങി കോണ്‍ഗ്രസ്. നിലവിലെ സാഹചര്യത്തിലെ വര്‍ഗ്ഗീയ കൂട്ടുകെട്ടിനെതിരെ പഞ്ചായത്തിലെ പ്രതിപക്ഷമായ ബിജെപി രംഗത്ത് വന്നു.
കോണ്‍ഗ്രസ് നേതാവായ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിനു മംഗലത്തിനെ എസ്ഡിപിഐ കൂട്ടുകെട്ടിന്റെ പേരില്‍ ജനത്തിന്റെ കണ്ണില്‍ പൊടിയിടാന്‍ തുടക്കത്തില്‍ കോണ്‍ഗ്രസില്‍നിന്നും നേതൃത്വം പുറത്താക്കിയിരുന്നു. തുടര്‍ന്ന് ഒരു മാസത്തിനുള്ളില്‍ ഇദ്ദേഹത്തെ ഐഎന്‍ടിയുസി യുടെ നിയോജക മണ്ഡലം പ്രസിഡന്റാക്കി തിരികെ സംഘടനയില്‍ പുന:പ്രതിഷ്ഠിച്ചു. ഭരണത്തില്‍ ബന്ധമില്ലെന്നാണ് കോണ്‍ഗ്രസിന്റെ ഔദ്യോഗിക നിലപാട് എങ്കിലും ബിനു മംഗലത്ത് കോണ്‍ഗ്രസ്-ഐഎന്‍ടിയുസി നേതൃനിരയില്‍ ഇപ്പോള്‍ സജീവമാണ്.
18 സീറ്റുകളുള്ള പോരുവഴിയില്‍ എല്‍ഡിഎഫ് 5, യുഡിഎഫ് 5, ബിജെപി 5, എസ്ഡിപിഐ 3 എന്നിങ്ങനെയാണ് കക്ഷിനില. പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ ആദ്യ റൗണ്ടില്‍ തന്നെ എസ്ഡിപിഐ തങ്ങളുടെ മൂന്ന് വോട്ടുകള്‍ യുഡിഎഫിനും എല്‍ഡിഎഫിനും വിഭജിച്ചതോടെ ബിജെപി പുറത്തായി. എസ്ഡിപിഐ രണ്ട് വോട്ട് കോണ്‍ഗ്രസിനും ഒരു വോട്ട് എല്‍ഡിഎഫിനും നല്‍കിയാണ് ആദ്യ റൗണ്ടില്‍ തന്നെ ബിജെപിയെ പുറത്താക്കിയത്. കോണ്‍ഗ്രസിന്റെ ബിനു മംഗലത്ത്, സിപിഎമ്മിന്റെ ജി.മോഹനന്‍പിള്ള, ബിജെപിയുടെ നമ്പൂരേത്ത് തുളസീധരന്‍പിള്ള എന്നിവരായിരുന്നു പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ചത്. യുഡിഎഫ് 7, എല്‍ഡിഎഫ് 6, ബിജെ.പി 5 എന്നിങ്ങനെ വോട്ട് നേടി. മൂന്നാം സ്ഥാനത്തേക്ക് പോയ ബിജെപിയെ ഒഴിവാക്കി വരണാധികാരി യുഡിഎഫിനെയും എല്‍ഡിഎഫിനെയും മാത്രം ഉള്‍പ്പെടുത്തി രണ്ടാം ഘട്ട വോട്ടെടുപ്പിലേക്ക് നീങ്ങി. എസ്ഡിപിഐ തങ്ങളുടെ മൂന്ന് വോട്ടുകളും യുഡിഎഫിന് നല്‍കിയതോടെ ബിനു മംഗലത്ത് എട്ടും ജി.മോഹന്‍പിള്ള അഞ്ചും വോട്ടുകള്‍ നേടി. ഇതോടെ ബിനു മംഗലത്ത് പ്രസിഡന്റായി അധികാരമേറ്റു.
വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിലും സമാനമായ നീക്കം ഉണ്ടായി. മുസ്ലിം ലീഗ് പ്രതിനിധിയാണ് എസ്ഡിപിഐ പിന്തുണയോടെ വൈസ് പ്രസിഡന്റ്ായത്. ബിജെപി അധികാരത്തില്‍ വരുന്ന സാഹചര്യം പൂര്‍ണ്ണമായും ഒഴിവാക്കാന്‍ സംസ്ഥാന കമ്മിറ്റിയുടെ നിര്‍ദേശ പ്രകാരമാണ് പോരുവഴിയില്‍ യുഡിഎഫിനെ പിന്തുണച്ചതെന്ന നിലപാടിലാണ് ഇപ്പോഴും എസ്ഡിപിഐ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: