ലക്നൗ: വെന്റിലേറ്ററില്‍ കഴിയുന്ന സമാജ്വാദി പാര്‍ട്ടി (എസ്പി) സ്ഥാപകന്‍ മുലായം സിംഗ് യാദവിന്റെ നില അതീവ ഗുരുതരം. ഗുരുഗ്രാമിലെ മെദാന്ത ആശുപത്രിയില്‍ അടുത്ത 24 മണിക്കൂര്‍ അതീവ നിര്‍ണായകമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രിയെ ആരോഗ്യനില വഷളായതിനെ തുടര്‍ന്നാണ് മെദാന്ത ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയത്. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അഖിലേഷ് യാദവിനെ ഫോണില്‍ വിളിച്ച് പിതാവ് മുലായം സിംഗ് യാദവിന്റെ ആരോഗ്യവിവരങ്ങള്‍ ആരാഞ്ഞു. യുപി മുഖ്യമന്ത്രി മേദാന്ത ആശുപത്രിയിലെ ഡോക്ടര്‍മാരുമായി സംസാരിക്കുകയും മുതിര്‍ന്ന നേതാവിന് മികച്ച ചികിത്സ നല്‍കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
മൂത്രനാളിയിലെ അണുബാധയായിരുന്നു ആദ്യ രോഗം. ഇതു പിന്നീട് ശ്വാസതടസ്സവും വൃക്കസംബന്ധമായ സങ്കീര്ണതകളുമായി മാറി. മരുന്നുകളോട് കാര്യമായി പ്രതികരിക്കാതെ ആയതോടെയാണ് വെന്റിലേറ്ററിലേക്ക് മാറ്റിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: