ന്യൂദല്‍ഹി:പോപ്പുലര്‍ ഫ്രണ്ട് ആട്ടിന്‍ തോല് അണിഞ്ഞ ചെന്നായയെന്നും ഇത് ഞാന്‍ 2012 മുതല്‍ ഞാന്‍ പറഞ്ഞുകൊണ്ടിരിക്കുകയാണെന്നും സാവിയോ റോഡ്രിഗ്സ്. തീവ്രവാദ ശൃംഖലകളെക്കുറിച്ചും അവയുടെ രഹസ്യപ്രവര്ത്തനരീതികളെക്കുറിച്ചും പഠിക്കുന്ന ജേണലിസ്റ്റ് കൂടിയാണ് ഗോവയില്‍ നിന്നുള്ള സാവിയോ റോഡ്രിഗ്സ്. ഇദ്ദേഹം പിഗുരുവിന് അനുവദിച്ച അഭിമുഖത്തില്‍ ഇന്ത്യയുടെ. രഹസ്യഏജന്‍സികള്‍ പോപ്പുലര്‍ ഫ്രണ്ടിനെക്കുറിച്ച് തയ്യാറാക്കിയ ഡോസിയറില്‍ (കേസ് സംബന്ധിച്ച രഹസ്യരേഖ) നിന്നുള്ള ഭാഗങ്ങള്‍ പങ്കുവെച്ചത്.
ശരിയത്ത് ലോകം സൃഷ്ടിക്കാന്‍ ജീവന് വെടിയുക എന്ന പ്രതിജ്ഞ എടുക്കുന്നവരാണ് പോപ്പുലര്‍ ഫ്രണ്ടുകാര്‍. ഒരു പ്രവര്ത്തകന് പൂര്‍ണ്ണമായും മതമൗലികവാദിയായി എന്ന് ബോധ്യപ്പെട്ടാന്‍ മാത്രമാണ് ഈ പ്രതിജ്ഞ എടുപ്പിക്കുക. ബാബറി മസ്ജിദ് തകര്‍ത്തതും ഗുജറാത്തിലും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലും നടന്ന വര്‍ഗ്ഗീയകലാപങ്ങളും കാണിച്ചാണ് ഒരു പ്രവര്‍ത്തകനെ മതമൗലികവാദിയാക്കുന്നത്. കേന്ദ്രസര്‍ക്കാരിനെതിരായ മുസ്ലിങ്ങളുടെ അസംതൃപ്തിയും മറ്റും മുതലെടുത്താണ് പ്രവര്‍ത്തകരെ സൃഷ്ടിക്കുന്നത്. – സാവിയോ റോഡ്രിഗ്സ് വിശദീകരിക്കുന്നു.
ഒരു പ്രവര്‍ത്തകനെ മൗലികവാദിയാക്കിക്കഴിഞ്ഞാല് അഡ്വാന്‍സ് പരിശീലനത്തിനയക്കും. ഇതില്‍ ലഹള സൃഷ്ടിക്കല്‍, എതിരാളികളെ വധിക്കാനുള്ള ആയുധ പരിശീലനം എന്നിവ നല്‍കും. 2020ല്‍ ഇഡി പോപ്പുലര്‍ ഫ്രണ്ട് നേതാവ് റൗഫിനെ ചോദ്യം ചെയ്തപ്പോഴാണ് ആര്‍എസ്എസ് നേതാക്കളെ വധിക്കാന്‍ പദ്ധതിയിട്ട വിവരം പുറത്തുവരുന്നത്. – റോഡ്രിഗ്സ് ചൂണ്ടിക്കാട്ടുന്നു.
പ്രത്യേകം തെരഞ്ഞെടുക്കപ്പെടുന്ന കേഡര്‍മാര്‍ക്ക് കുറെക്കൂടി മെച്ചപ്പെട്ട ആയുധപരിശീലനം നല്‍കും. ഇതില്‍ പ്രതിരോധതന്ത്രങ്ങള്‍, പ്രത്യാക്രമണം, കത്തിയും നാടന്‍ബോംബും നിര്‍മ്മിക്കലും ഉപയോഗിക്കലും എന്നിവയില്‍ പരിശീലനം നല്‍കും. കഴിഞ്ഞ 10 വര്‍ഷക്കാലത്തെ പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ പോപ്പുലര്‍ ഫ്രണ്ടിനെതിരെ 1400 ക്രിമിനല്‍ കേസുകള്‍ ഫയല്‍ ചെയ്തിട്ടുണ്ട്. യുഎപിഎ, എക്സ്പ്ലോസീവ് സബ്സ്റ്റന്‍സ് ആക്ട്, ആയുധനിയമം എന്നിവ പ്രകാരമാണ് കേസുകള്‍. ഇസ്ലാമിന്റെ ശത്രുക്കള്‍ എന്ന് അടയാളപ്പെടുത്തപ്പെട്ടവര്ക്കെതിരായ ചില പ്രത്യേക സമുദായങ്ങള്‍ക്കും നേതാക്കള്‍ക്കുമെതിരെ ആക്രമണങ്ങളും ഉന്മൂലനവും ഇവരുടെ ദൗത്യമാണ്. രൂപപ്പെട്ട അന്ന് മുതല്‍ ഹിന്ദു നേതാക്കള്‍ക്കും ഹിന്ദു സംഘടനകള്‍ക്കും എതിരായ ആക്രമണങ്ങളാണ് പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രധാന അജണ്ട. – റോഡ്രിഗ്സ് വിശദീകരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: