മുംബൈ: ദസറ റാലിയ്ക്ക് മുന്‍പേ മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡേയെ ചാവേര്‍ ബോംബാക്രമണത്തില്‍ വധിക്കുമെന്ന് ഭീഷണി, സംസ്ഥാന ഇന്റലിജന്‍സ് കമ്മീഷണര്‍ അശോതോഷ് ദുംബ്രെയാണ് മുഖ്യമന്ത്രി ഷിന്‍ഡേയുടെ ജീവന് ഭീഷണിയുണ്ടെന്ന വിവരം ഞായറാഴ്ച വെളിപ്പെടുത്തിയത്. ഒക്ടോബര്‍ അഞ്ചിനാണ് എംഎംആര്‍ഡിഎ മൈതാനത്തില്‍ നടക്കുന്ന ആദ്യ ദസറ റാലിയില്‍ മുഖ്യമന്ത്രി ഷിന്‍ഡെ പങ്കെടുക്കുന്നത്.
ഇതോടെ ഏക് നാഥ് ഷിന്‍ഡെയുടെ സുരക്ഷാ വര്‍ധിപ്പിക്കാന്‍ ആഭ്യന്തരവകുപ്പിന്റെ ചുമതലയുള്ള ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് ഉത്തരവിട്ടു. ഈ ഭീഷണിയുടെ ഉറവിടം കണ്ടെത്താന്‍ ഡിജിപി, മുംബൈ പൊലീസ് കമ്മീഷണര്‍, ഇന്റലിജന്‍സ് കമ്മീഷണര്‍ എന്നിവരോട് നിര്‍ദേശിച്ചിട്ടുണ്ട്.
ഇത്തരം ഭീഷണി മുഖവിലയ്ക്കെടുക്കില്ലെന്നും ജനങ്ങള്‍ക്ക് വേണ്ടിയുള്ള പ്രവര്‍ത്തനം തുടരുമെന്നും ഷിന്‍ഡെ പറഞ്ഞു. ഇത്തരം ഭീഷണി കൈകാര്യം ചെയ്യാന്‍ ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസും മുംബൈ പൊലീസും കഴിവുറ്റവരാണെന്നും ഷിന്‍ഡെ പറഞ്ഞു.
ഇപ്പോഴേ ഇസെഡ് കാറ്റഗറി സുരക്ഷ ഷിന്‍ഡേയ്ക്കുണ്ട്. ഇപ്പോള്‍ സുരക്ഷ കുറെക്കൂടി ശക്തമാക്കി. അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയായ വര്‍ഷയിലും സുരക്ഷ ശക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: