ക്വാലാലംപൂര്‍: പെരുമ്പാമ്പ് വിഴുങ്ങിയ ആടിനെ അഗ്നിശമനസേന പുറത്തെടുക്കുന്ന വീഡിയോ വൈറലായി പ്രചരിക്കുന്നു. മലേഷ്യയിലെ ജോഹർ എന്ന സ്ഥലത്താണ് സംഭവം നടന്നത്.
ആടിന്‍ കൂട്ടിൽ കയറിയ പെരുമ്പാമ്പ് വലിയൊരു ആടിനെ അത്താഴഭക്ഷണമായി വിഴുങ്ങുകയായിരുന്നു. ഇരയ്‌ക്ക് കനം അല്‍പം കൂടുതലായതിനാല്‍ പെരുമ്പാമ്പ് അവിടെ കിടന്നു. ആടിനെ വിഴുങ്ങിയ പെരുമ്പാമ്പിനെ കണ്ടയുടന്‍ വീട്ടുടമ അഗ്നിശമനസേനയെ വിവരമറിയിച്ചു. കുതിച്ചെത്തിയ അഗ്നിശമനസേനാ ഉദ്യോഗസ്ഥര്‍ ആറ് മീറ്റര്‍ നീളവും 80കിലോ തൂക്കവുമുള്ള പാമ്പിനെ പുറത്ത് കൊണ്ടുവന്നു.
പിന്നീട് ആടിനെ പെരുമ്പാമ്പിന്റെ വായില്‍ നിന്നും പുറത്തെടുക്കാനായി അഗ്നിശമനസേനക്കാരുടെ ശ്രമം. പെരുമ്പാമ്പിന്റെ വായില്‍ നിന്നും ആടിന്റെ കാലുകളില്‍ വലിച്ചതോടെ ആട് പുറത്തേക്ക് വന്നു തുടങ്ങി. വൈകാതെ പെരുമ്പാമ്പ് തന്നെ ആടിനെ വായില്‍ നിന്നും പുറന്തള്ളി. ആടിനെ പൂര്‍ണ്ണമായും പുറത്തെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: