കൊച്ചി: ഹിന്ദുത്വ ശക്തികളോടും കേന്ദ്ര സര്‍ക്കാരിനോടും പ്രധാനമന്ത്രി നരേന്ദ്ര മോദിയോടുമുള്ള എതിര്‍പ്പിന്റെ പേരില്‍, പോപ്പുലര്‍ ഫ്രണ്ടിനെയും എസ്ഡിപിഐയേയും പ്രോത്സാഹിപ്പിച്ചാല്‍ ഫലം ഭയാനകമായിരിക്കുമെന്ന് പ്രമുഖ മാധ്യമ നിരീക്ഷകന് അഡ്വ. എ ജയശങ്കര്‍. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് അദ്ദേഹത്തിന്റെ മുന്നറിയിപ്പ്.
പിണറായി സര്‍ക്കാരിന് പോപ്പുലര്‍ ഫ്രണ്ടിനോട് സൗഹാര്‍ദ്ദമാണ്. അതിനാലാണ് അവര്‍ ഹര്‍ത്താല്‍ നടത്തിയപ്പോള്‍ കേരള പോലീസ് നിസംഗത പാലിച്ചത്. അക്രമം തടയാന്‍ മുഖ്യമന്ത്രി പോലീസിന് നിര്‍ദേശം നല്‍കിയില്ല. അക്രമം നടത്തട്ടെയെന്ന് വിചാരിച്ചു. നിരോധന ഉത്തരവ് വന്നപ്പോഴും അതിനോട് സഹകരിക്കാനല്ല സര്‍ക്കാര്‍ തീരുമാനിച്ചത്. ഓര്‍ഡര്‍ വന്ന് ഒരു ദിവസം കഴിഞ്ഞാണ് നടപടി വന്നത്. പിണറായി വിജയന് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നല്കിയ നിര്‍ദേശം, ചാടിപ്പിടിച്ച് നടപടിയൊന്നും വേണ്ട, സാവകാശം ആലോചിച്ചാലോചിച്ച് സംയമനം പാലിച്ച് വിനയത്തോടെ ഏതെങ്കിലും പോപ്പുലര്‍ ഫ്രണ്ടുകാരന്‍, പോലീസ് സ്റ്റേഷനില്‍ വന്ന് കീഴടങ്ങിയാല്‍ അറസ്റ്റ് രേഖപ്പെടുത്താം എന്നാണ്. അല്ലാത്തിടത്തോളം കാലം അവരെ ഉപദ്രവിക്കേണ്ട. അവരുടെ ഓഫീസുകള്‍ സൗകര്യം പോലെ പതുക്കെ പോയി അടപ്പിച്ചാല്‍ മതി. ബാങ്ക് അക്കൗണ്ടുകളെ മുഴുവന്‍ പൈസയും അവര്‍ പിന്‍വലിച്ച ശേഷം മരവിപ്പിച്ചാല്‍ മതി. ആയുധങ്ങള്‍ സൂക്ഷിച്ചുവച്ചിട്ടുണ്ടെങ്കില്‍ അവ മാറ്റിയ ശേഷം റെയ്ഡ് നടത്തിയാല്‍ മതി.
അതിനെ സാധൂകരിക്കുന്ന നിലപാടാണ് എം.എ. ബേബി സ്വീകരിച്ചതും. ആഗോള മുതലാളിത്ത മൂലധന ശക്തികളെ തോല്‍പ്പിക്കാന്‍ പോപ്പുലര്‍ ഫ്രണ്ടുമായുള്ള സഹകരണം ഗുണകരമാകുമെന്നാണ് സഖാവ് ബേബി വിശ്വസിക്കുന്നത്. ഇതുപോലുള്ള ധീരസഖാക്കളുള്ളതുകൊണ്ടാണ് പാര്‍ട്ടി ഇന്ന് ഈ നിലയില്‍ എത്തിയിരിക്കുന്നത്. ഏതായാലും 2047ല്‍ പോപ്പുലര്‍ ഫ്രണ്ടും സിപിഎമ്മും ചേര്‍ന്ന മുന്നണിയായിരിക്കും ഇന്ത്യ ഭരിക്കുക എന്നകാര്യത്തില്‍ എനിക്ക് സംശയമില്ല. പ്രൊഫ. കോയ പ്രധാനമന്ത്രിയാകുമ്പോള്‍ സാംസ്ക്കാരികമന്ത്രി സ്ഥാനം ബേബി സഖാവിന് കൊടുക്കാവുന്നതാണെന്ന് ജയശങ്കര്‍ പരിഹസിച്ചു.
ബേബിയുടെ ഫെയ്സ് ബുക്ക് പോസ്റ്റ് വായിച്ചാല്‍ മാധ്യമം എഡിറ്റോറിയല്‍ വായിച്ച അനുഭൂതിയുണ്ടാകും. ആര്‍എസ്എസിന്റെ നേതൃതത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ ഒരു മുസ്ലീം സംഘടനയെ നിരോധിക്കുന്നത് ശരിയല്ല എന്നമട്ടിലാണ് അദ്ദേഹം പറയുന്നത്. ജമായത്തെ ഇസ്ലാമി അമീറിന്റെ പ്രസ്താവനയുടെ ചോട്ടില് ബേബിയുടെ പേര് വച്ചാലും ബേബിയുടെ പ്രസ്താവനയുടെ അടിയില്‍ അമീറിന്റെ പേരുവച്ചാലും തെറ്റില്ല. രണ്ടും കൂട്ടിവച്ച് വായിച്ചാല്‍ ഏത് ആര് എഴുതിയതാണെന്ന് സംശയം തോന്നും. അദ്ദേഹം വിദ്യാഭ്യാസ മന്ത്രായിരുന്ന കലത്താണ് പ്രൊഫ. ജോസഫിന്റെ കൈ വെട്ടിയത്. കൈവെട്ടിനെ ന്യായീകരിച്ചുവെന്നുമാത്രമല്ല അന്ന് കൈയല്ലേ വെട്ടിയുള്ളു എന്ന രീതിയിലുള്ള പരാര്‍മശം നടത്തി. ആ പ്രൊഫസര്‍ ഒരു മണ്ടനായതിനാലാണ് കൈപോയതെന്നും പറഞ്ഞുവെന്ന് ജയശങ്കര്‍ ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: