ന്യൂദല്‍ഹി : മുതിര്‍ന്ന നേതാക്കളുടെ നിര്‍ദ്ദേശ പ്രകാരമാണ് താന്‍ കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് മത്സരിക്കുന്നതെന്ന് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ. ആര്‍ക്കും എതിരെയല്ല പോരാടുന്നത്. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രത്യയശാസ്ത്രത്തിനു വേണ്ടിയാണെന്നും ഖാര്‍ഗെ അറിയിച്ചു. നിലവില്‍ ശശി രൂരും ഖാര്‍ഗെയും തമ്മിലാണ് പ്രസിഡന്റ് പദത്തിലേക്കുള്ള മത്സരം നടക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അതേസമയം കോണ്‍ഗ്രസ് പ്രസിഡന്റ് പദത്തിലേക്ക് പൊതുസമ്മതനായ സ്ഥാനാര്‍ത്ഥിയായിരുന്നെങ്കില്‍ ഏറെ നന്നാകുമായിരുന്നെന്ന് ശശി തരൂരിനോട് പറഞ്ഞിരുന്നെന്നും ഖാര്‍ഗെ വെളിപ്പെടുത്തി. രാഹുല്‍ ഗാന്ധിയോ, സോണിയയോ പ്രിയങ്കയോ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തയ്യാറായിരുന്നില്ല. തുടര്‍ന്ന് മുതിര്‍ന്ന നേതാക്കള്‍ എന്നോട് മത്സരിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.
മഹാത്മാ ഗാന്ധിയുടെയും ലാല്‍ ബഹാദൂര്‍ ശാസ്ത്രിയുടെയും ജന്മവാര്ഷികത്തിലാണ് താന്‍ തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിക്കുന്നത്. പാര്‍ട്ടിയുടെ പ്രത്യയശാസ്ത്രത്തിനും നീതിബോധത്തിനും വേണ്ടിയാണ് എന്നും പോരാടിയിട്ടുള്ളത്. പ്രതിപക്ഷ നേതാവായും മന്ത്രിയായും എംഎല്‍എയായും വര്‍ഷങ്ങളോളം പ്രവര്‍ത്തിച്ചിട്ടുണ്ട്.
അതേ നീതിബോധവും പ്രത്യയശാസ്ത്രവും മുന്നോട്ടു കൊണ്ടുപോകാന്‍ ഇപ്പോള്‍ വീണ്ടും പോരാടാന്‍ താന്‍ ആഗ്രഹിക്കുകയാണ്. ദളിത് നേതാവ് എന്ന നിലയ്ക്ക് മാത്രമല്ല തന്റെ മത്സരം. കോണ്‍ഗ്രസ് നേതാവ് എന്ന നിലയ്ക്കാണ് മത്സരിക്കുന്നത്. അങ്ങിനെ തന്നെ തുടരുമെന്നും ഖാര്‍ഗെ കൂട്ടിച്ചേര്‍ത്തു.
ഒക്ടോബര്‍ 17-നാണ് കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ്. 19 നാണ് വോട്ടെണ്ണല്‍. എഐസിസി പ്രസിഡന്റ് സ്ഥാനത്തേയ്്ക്ക് രാജസ്ഥാന് മുഖ്യമന്ത്രി അശേക് ഗേഹ്ലോട്ടിന്റെ പേരാണ് ആദ്യം ഉയര്‍ന്നുവന്നത്. അതിനു പിന്നാലെ മനീഷ് തിവാരി, ദിഗ് വിജയ് സിങ് എന്നിവരുടേത് ഉള്‍പ്പടെ പല പേരുകള്‍ ഉയര്‍ന്നുവന്നെങ്കിലും അവസാനം ശശി രൂരും ഖാര്‍ഗെയും തമ്മിലാണ് മത്സരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: