വഡോദര : ഇന്ത്യ ഐടിയില്‍ വിദഗ്ധരായപ്പോള് അയല്‍ രാജ്യക്കാര്‍ ഭീകര പ്രവര്‍ത്തനങ്ങളില്‍ വിദഗ്ധരായി. പാക്കിസ്ഥാനെതിരെ പരോക്ഷ വിമര്‍ശനവുമായി വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍. ഇന്ത്യയുടെ അയല്‍രാജ്യം ചെയ്യുന്നതുപോലെ മറ്റൊരു രാജ്യവും തീവ്രവാദം നടത്തുന്നില്ല. വഡോദരില്‍ ‘ഉയരുന്ന ഇന്ത്യയും ലോകവും: മോദി യുഗത്തിലെ വിദേശനയം’ എന്ന വിഷയത്തില്‍ യില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകം ഇനി തീവ്രവാദത്തെ വെച്ചുപൊറുപ്പിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
നമ്മള് ഐടിയില്‍ വിദഗ്ധരായതുപോലെ നമ്മുടെ അയല്‍ക്കാര്‍ അന്താരാഷ്ട്ര ഭീകരപ്രവര്‍ത്തനത്തില്‍ വിദഗ്ദ്ധരാണ്. വര്‍ഷങ്ങളായി നമുക്കതിരെ അവര്‍ തീവ്രവാദ ഭീഷണി ഉയര്‍ത്തുന്നു. നാളെ അത് നിങ്ങള്‍ക്ക് എതിരാകുമെന്നും അദ്ദേഹം പറഞ്ഞു. പാക്കിസ്ഥാന് ചെയ്ത രീതിയില്‍ മറ്റൊരു രാജ്യവും ഭീകരവാദത്തില്‍ ഏര്‍പ്പെടുന്നില്ല.
ഇന്ത്യയ്ക്കെതിരെ പാക്കിസ്ഥാന് ഇത്രയധികം വര്‍ഷമായി എന്താണ് ചെയ്തതെന്ന് നിങ്ങള്‍ കണ്ടു. മുംബൈ ഭീകരാക്രമണത്തിന് ശേഷം ഇത്തരത്തിലുള്ള പ്രവര്‍ത്തനം അംഗീകരിക്കാനാവില്ല. അത്തരത്തില്‍ ആവര്‍ത്തിച്ചാല്‍ തിരിച്ചടി ഉണ്ടാകും. തീവ്രവാദം ഇപ്പോള്‍ അവസാനിപ്പിച്ചില്ലെങ്കില്‍ ഭാവിയില്‍ എല്ലാവര്ക്കും ദോഷം ചെയ്യുമെന്ന് മറ്റ് രാജ്യങ്ങളെ മനസ്സിലാക്കിയത് പ്രധാനമന്ത്രി നരേന്ദ്രമോദിയൊണ്. ഭീകരതയ്ക്കെതിരായ പോരാട്ടത്തില്‍ ലോകത്തോടൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതില്‍ നമ്മള് വിജയിച്ചു. മുമ്പ് ഇത് തങ്ങളെ ബാധിക്കില്ലെന്ന് കരുതി മറ്റ് രാജ്യങ്ങള്‍ ഈ വിഷയത്തെ അവഗണിക്കുകയായിരുന്നു. ഇന്ന് തീവ്രവാദത്തെ പിന്തുണയ്ക്കുന്നവര്‍ക്ക് മേല്‍ മറ്റ് രാജ്യങ്ങളുടെ സമ്മര്‍ദ്ദമുണ്ട്. ഇത് ഇന്ത്യയുടെ നയതന്ത്ര വിജയത്തിന്റെ ഉദാഹരണമാണെന്നും മന്ത്രി പറഞ്ഞു.
റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നതില്‍ സമ്മര്‍ദ്ദമുണ്ടായിരുന്നു. എന്നാല്‍ സമ്മര്‍ദ്ദത്തിന് വഴങ്ങരുതെന്ന പ്രധാനമന്ത്രി മോദി ഉപദേശിച്ചു. റഷ്യ- ഉക്രൈന് സംഘര്‍ഷം കാരണം പെട്രോള്‍ വില ഇരട്ടിയായി. എണ്ണ എവിടെ നിന്ന് വാങ്ങണം എന്നതില്‍ നിന്ന് രാജ്യത്തിന് മേല്‍ സമ്മര്‍ദ്ദമുണ്ടായിരുന്നു, എന്നാല്‍ നമ്മുടെ രാജ്യത്തിന് നല്ലത് ചെയ്യേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണെന്നും സമ്മര്‍ദ്ദത്തെ നേരിടണമെന്നുമായിരുന്നു മോദി സര്‍ക്കാരിന്റേയും കാഴ്ചപ്പാട്.
കോവിഡ് സമയത്ത് ഇന്ത്യയ്ക്കും ലോകത്തിനുമുള്ള വാക്സിന് വിതരണം നിര്‍ത്തരുതെന്ന് പ്രധാനമന്ത്രി മോദി യുഎസ് പ്രസിഡന്റിനോട് ആവശ്യപ്പെട്ടു. അതിന്റെ ഫലമായി യുഎസ് ഭരണകൂടം ഇന്ത്യയ്ക്ക് ഇളവ് നല്കി. അതുകൊണ്ടുതന്നെ വാക്സിനേഷന് സുഗമമായി നടന്നെന്നുംകേന്ദ്രമന്ത്രി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: