ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ കിഴക്കന്‍ ജാവ പ്രവിശ്യയില്‍ നടന്ന ഫുട്ബോള്‍ മത്സരത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 127 മരണം. 180 പേര്‍ക്ക് പരുക്കേറ്റു. മലംഗിലെ ഫുട്ബോള്‍ സ്റ്റേഡിയത്തില്‍ അരേമ എഫ്സിയും പെര്‍സെബയ സുരബായയും തമ്മിലുള്ള മത്സരത്തിനുശേഷമാണ് സംഭവം.
മലംഗിലെ സ്റ്റേഡിയത്തില്‍ ജാവനീസ് ക്ലബ്ബുകളായ അരേമയുടെയും പെര്‍സെബയ സുരബായയുടെയും ആരാധകര്‍ തമ്മില്‍ ഏറ്റുമുട്ടുകയായിരുന്നു. ഫുട്ബോള്‍ മത്സരത്തില്‍ തങ്ങളുടെ ടീം തോറ്റതിന് പിന്നാലെ ആയിരക്കണക്കിന് വരുന്ന അരേമ ആരാധകര്‍ മൈതാനത്തേക്ക് ഓടിയെത്തിയതോടെയാണ് പ്രശ്നങ്ങള്‍ ആരംഭിച്ചത്.തുടര്‍ന്ന് പെര്‍സെബ ടീം ആരാധകരും കളത്തിലേക്കിറങ്ങിയതോടെ സംഘര്‍ഷം കനത്തു. പെര്‍സെബയ 3-2ന് വിജയിച്ചതിന് പിന്നാലെയാണ് കാണികള്‍ രോഷകുലരായത്.
ആരാധകരുടെ അക്രമം രൂക്ഷമായതോടെ പോലീസ് കണ്ണീര് വാതകം പ്രയോഗിച്ചു. തുടര്‍ന്ന് എല്ലാവരും ചിതറി ഓടി. ഇതിനിടയിലാമ് തിക്കിലും തിരക്കിലും പെട്ട് 129 പേര് കൊല്ലപ്പെട്ടത്. മരിച്ചവരില്‍ രണ്ടുപേര്‍ പോലീസ് ഉദ്യോഗസ്ഥരും ഉള്‍പ്പെടുന്നു. സംഭവത്തിന് പിന്നാലെ ഇന്തോനേഷ്യന്‍ ടോപ്പ് ലീഗ് ബിആര്‍ഐ ലിഗ 1 ഗെയിമുകള്‍ ഒരാഴ്ചത്തേക്ക് നിര്‍ത്തിവച്ചതായും അന്വേഷണം ആരംഭിച്ചതായും ഇന്തോനേഷ്യയിലെ ഫുട്ബോള്‍ അസോസിയേഷന് (പിഎസ്എസ്ഐ) അറിയിച്ചു. ഇന്തോനേഷ്യയില്‍ മുമ്പും മത്സരങ്ങള്‍ക്കിടെ ആക്രമണങ്ങള്‍ പൊട്ടിപ്പുറപ്പെട്ടിട്ടുണ്ട്.
സ്റ്റേഡിയങ്ങളില്‍ കാണികളെ അനുവദിക്കാത്തതുള്‍പ്പെടെ ഫുട്ബോള്‍ മത്സരങ്ങളിലെ സുരക്ഷ മന്ത്രാലയം പുനഃപരിശോധിക്കുമെന്ന് ഇന്തോനേഷ്യയുടെ കായിക മന്ത്രി സൈനുദ്ദീന്‍ അമാലി പറഞ്ഞു.അടുത്ത വര്‍ഷം മെയ്, ജൂണ്‍ മാസങ്ങളിലാണ് ഫിഫ അണ്ടര്‍ 20 ലോകകപ്പിന് ഇന്തോനേഷ്യ ആതിഥേയത്വം വഹിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: