ടെഹ്റാന്: ഇറാനിയന്‍ വനിതകള്‍ ആരംഭിച്ച ഹിജാബ് വിരുദ്ധ പ്രക്ഷോഭം ലോകമെങ്ങും പടരുന്നതിനിടെ മതഭരണകൂടത്തിനെതിരെ ജനവികാരം ശക്തമാകുന്നു. ഇറാനിലെ ജനങ്ങള്‍ക്കിടയില്‍ ഗമാന്‍ ന്യൂസ് ഏജന്‍സി നടത്തിയ രഹസ്യ സര്‍വേയില്‍ 72 ശതമാനം പേരും നിര്‍ബന്ധിത ഹിജാബിനെതിരെ അഭിപ്രായം രേഖപ്പെടുത്തി. മതാധിപത്യത്തിന്റെ പിടിയില്‍ നിന്ന് ഇറാന് മോചിപ്പിക്കപ്പെടണമെന്ന വികാരം ശക്തമാവുകയാണെന്നാണ് സര്‍വേ സൂചിപ്പിക്കുന്നത്.
2019നും 2022-നും ഇടയില്‍, ഇറാനിയന്‍ ജനതയുടെ മനോഭാവം വിശകലനം ചെയ്യുന്നതിന് വേണ്ടിയാണ് ഗമാന്‍ ഓണ്‍ലൈന്‍ സര്‍വേ നടത്തിയത്. 20,000 മുതല്‍ 100,000-ത്തിലധികം ആളുകളാണ് സാമ്പിള്‍ സര്‍വേകളില്‍ പങ്കെടുത്തത്. പ്രതികരിച്ചവരില്‍ പകുതിയിലധികം പേരും മതം അടിച്ചേല്പിക്കുന്ന നിയമങ്ങള്‍ക്കപ്പുറം വിശ്വാസ സ്വാതന്ത്ര്യം വേണമെന്ന പക്ഷക്കാരാണ്.
നഗരങ്ങളില്‍ താമസിക്കുന്ന സ്ത്രീകളും വിദ്യാസമ്പന്നരായ യുവാക്കളുമാണ് നിര്‍ബന്ധിത ഹിജാബിനെ എതിര്‍ക്കുന്നതില്‍ കൂടുതലും. ഈ എതിര്‍പ്പ് രാജ്യവ്യാപകമാണ്.ഇസ്ലാമിക ഭരണകൂടം വനിതകള്‍ക്കെതിരെ നടത്തുന്ന ഏകപക്ഷീയവും അതിരുകടന്നതുമായ അക്രമങ്ങളില്‍ ഇറാനിയന്‍ സ്ത്രീകള്‍ അമര്‍ഷം പ്രകടിപ്പിച്ചു. ചിലര്‍ മതവിശ്വാസവും രാഷ്ട്രീയവും തമ്മില്‍ സന്തുലിതാവസ്ഥ നിലനിര്‍ത്തണമെന്ന് അഭിപ്രായപ്പെട്ടപ്പോള്‍ മതത്തെ പാടെ തള്ളിപ്പറയുന്നവരുടെ എണ്ണവും കുറവല്ല. ഹിജാബ് മതവിശ്വാസത്തിന്റെ ഭാഗമാണെന്ന് ഉറപ്പിച്ച് പറഞ്ഞവര്‍ 23 ശതമാനം മാത്രമാണ്. 57 ശതമാനം ആളുകളും ഹിജാബും വിശ്വാസവും തമ്മില്‍ ബന്ധമില്ലെന്ന അഭിപ്രായക്കാരാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: