ന്യൂദല്‍ഹി: ഭാരതം സ്വന്തം കാലില്‍ നില്‍ക്കണമെന്ന ഉദ്ദേശ്യത്തോടെ കൊണ്ടുവന്ന തന്റെ ആത്മനിര്‍ഭരതാ സങ്കല്പത്തെ ചോദ്യം ചെയ്ത പ്രതിപക്ഷത്തെ നിര്‍ത്തിപ്പൊരിച്ച് പ്രധാനമന്ത്രി മോദി. 5ജി ഇന്ത്യയില്‍ പുറത്തിറക്കുന്ന ചടങ്ങില്‍ പ്രസംഗിക്കുകയായിരുന്നു മോദി.
പണ്ട് ഇന്ത്യ മൊബൈല്‍ ഫോണുകള്‍ 100 ശതമാനവും ഇറക്കുമതി ചെയ്യുകയായിരുന്നു. അപ്പോഴാണ് മൊബൈല്‍ നിര്‍മ്മാണ രംഗത്ത് ആത്മനിര്‍ഭരത കൊണ്ടുവരാന്‍ ആലോചിച്ചത്. ഇന്ത്യയ്ക്ക് വേണ്ട മൊബൈല്‍ ഫോണുകള്‍ ഇന്ത്യ തന്നെ നിര്‍മ്മിക്കുക. ഇതോടെ ഇന്ത്യയിലെ മൊബൈല്‍ നിര്‍മ്മാണ യൂണിറ്റുകളുടെ എണ്ണം കൂടി. 2014ല്‍ വെറും രണ്ട് മൊബൈല്‍ ഫോണ്‍ ഉല്പാദനയൂണിറ്റുകള് മാത്രം ഉണ്ടായിരുന്നിടത്ത് ഇന്ന് 200 എണ്ണമായി. – മോദി പറഞ്ഞു.
ഇപ്പോള്‍ ഇന്ത്യ സ്വന്തം മൊബൈല്‍ ഫോണുകള്‍ ഇന്ത്യയില്‍ ഉപയോഗിക്കുക മാത്രമല്ല, വിദേശത്തേക്ക് കയറ്റി അയയ്ക്കുകയും ചെയ്യുന്നു.- മോദി മൊബൈല്‍ ഫോണ്‍ നിര്‍മ്മാണ രംഗത്ത് ആത്മ നിര്‍ഭരത വിജയിച്ചതിന്റെ ഉദാഹരണം എടുത്തുകാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: