Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ജനഗണമന, വന്ദേമാതരം, കാശ്മീരില്ലാത്ത ഭൂപടം……..ദേശീയ മാനബിന്ദുക്കളെ അവഹേളിക്കുന്ന തരൂര്‍

മഹത്തായ ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തെയും ദേശസ്‌നേഹത്തെയും ശശി തരൂര്‍ തള്ളിപ്പറഞ്ഞതായി ആരോപിച്ച് പി. പരമേശ്വരന്‍ രംഗത്തുവന്നു

പി. ശ്രീകുമാര്‍ by പി. ശ്രീകുമാര്‍
Sep 30, 2022, 10:54 pm IST
in India

തിരുവനന്തപുരം:   ദേശീയ ഗാനമായ ‘ജനഗണ മന’യെ മാനിക്കാതിരിക്കല്‍ ,ദേശീയഗീതം ‘വന്ദേ മാതര’ത്തെ നിസാരവല്‍ക്കരിക്കല്‍, ഇസ്രയലിനോട് ഇന്ത്യയ്‌ക്ക് അസൂയയെന്ന് പ്രഖ്യാപിക്കല്‍, കാശ്മീര്‍ പ്രശ്‌നത്തില്‍ സൗദി മധ്യസ്ഥം വേണമെന്ന ആവശ്യപ്പെടല്‍, പാക് പത്രക്കാരിയുമായി  പ്രണയം;  ഐപിഎല്ലിലെ ‘വിയര്‍പ്പോഹരി’…വിവാദങ്ങളുടെ കളിത്തോഴനാണ് ശശിതരുര്‍. അതില്‍ ഒടുവിലത്തേതാണ് പ്രകടന പത്രികയില്‍  കാശ്മീരില്ലാത്ത ഭൂപടം..

.സ്വന്തം പ്രവൃത്തികൊണ്ടും വാക്കുകൊണ്ടും ഇത്രമാത്രം വിവാദമുണ്ടാക്കിയ മറ്റൊരാള്‍ സമീപകാലത്ത് ഉണ്ടായിട്ടില്ല. കോണ്‍ഗ്രസ് അധ്യക്ഷനാകാന്‍ കച്ചകെട്ടിറങ്ങുന്ന ശശി തരൂര്‍ ദേശീയ മാനബിന്ദുക്കളെ അവഹേളിച്ച പാരമ്പര്യമുള്ളയാളാണ്.

2008 ഡിസംബറില്‍ കൊച്ചിയില്‍ ഫെഡറല്‍ ബാങ്ക് സംഘടിപ്പിച്ച കെ പി ഹോര്‍മിസ് അനുസ്മരണ പരിപാടിയില്‍ പങ്കെടുത്ത ശശി തരൂര്‍ ചടങ്ങിന്റെ അവസാനം ദേശീയഗാനം ആലപിക്കുമ്പോള്‍ അമേരിക്കന്‍ മാതൃകയില്‍ കൈ നെഞ്ചോടു ചേര്‍ത്തു പിടിക്കണമെന്നു നിര്‍ദേശിച്ചത് വന്‍ കോലിളക്കം സൃഷ്ടിച്ചു. തരൂര്‍ ദേശീയ ഗാനത്തെ അവഹേളിച്ചുവെന്ന് ചൂണ്ടിക്കാട്ടി എറണാകുളം അഡീഷണല്‍ സിജെഎം കോടതിയില്‍ ഹരജി സമര്‍പ്പിക്കപ്പെട്ടു. കേസില്‍ പിന്നീട് തരൂരിന് ജാമ്യം ലഭിച്ചു.

തിരുവനന്തപുരം സി.എസ്.ഐ. ചര്‍ച്ചിന്റെ 150-ാം വാര്‍ഷികാഘോഷസമാപനചടങ്ങില്‍ വന്ദേമാതരംപോലുള്ള ദേശീയഗീതങ്ങള്‍ എല്ലാവരും പാടേണ്ടതില്ലെന്നാണ് ശശിതരൂര്‍ പറഞ്ഞു.പള്ളിയുടെ വാര്‍ഷികത്തോടനുബന്ധിച്ചു ഇത്തരത്തിലൊരു വിഷയത്തില്‍ അഭിപ്രായപ്രകടനം നടത്തിയതിന്റെ യുക്തി സംശയാസ്പദമാണ്.  

ഈ അഭിപ്രായത്തിലൂടെ മഹത്തായ ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തെയും ദേശസ്‌നേഹത്തെയും ശശി തരൂര്‍ തള്ളിപ്പറഞ്ഞതായി   ആരോപിച്ച് പി. പരമേശ്വരന്‍ രംഗത്തുവന്നു. ഭാരതമൊട്ടാകെ ജാതിമതവര്‍ഗ്ഗവര്‍ണ്ണ ചിന്തകളില്ലാതെ ഒരേ സ്വരത്തില്‍ ലക്ഷക്കണക്കിനു ദേശസ്‌നേഹികള്‍ നെഞ്ചോടുചേര്‍ത്ത വന്ദേമാതരത്തെ ദേശീയഗീതമായി ഭാരതസര്‍ക്കാരും ഇന്ത്യന്‍ ജനതയും അംഗീകരിച്ചിട്ടുള്ള കാര്യം തരൂരിനെ ഓര്‍മ്മിപ്പിച്ച് അദ്ദേഹം പ്രസ്താവനയും ഇറക്കി.

2008ലെ മുംബൈഭീകരാക്രമണത്തോട് പ്രതികരിച്ചുകൊണ്ട് ഇസ്രയല്‍ പത്രമായ ഹാരറ്റ്‌സില്‍ തരൂര്‍ എഴുതിയ ‘ഇന്ത്യ ഇസ്രയലിനോട് അസൂയപ്പെടുന്നു’ എന്ന ലേഖനം അന്താരാഷ്ട തലത്തില്‍ രാജ്യത്തിന്റെ വില കെടുത്തുന്നതാതയിരുന്നു.

കേന്ദ്രമന്ത്രിയായി അധികാരമേറ്റ് മാസങ്ങള്‍ പിന്നിടുമ്പോഴേക്കും ഡല്‍ഹിയിലെ ഫൈവ് സ്റ്റാര്‍ ഹോട്ടലിലാണ് തരൂര്‍ താമസിച്ചത്. ദരിദ്രനാരായണന്മാരുള്ള ഇന്ത്യയില്‍ ദിനംപ്രതി നാല്‍പ്പതിനായിരം രൂപാ വിലയുള്ള മുറിയില്‍ മാസങ്ങളോളം തങ്ങിയത് വിവാദമായതോടെ അന്നത്തെ ധനമന്ത്രി പ്രണാബ് മുഖര്‍ജി തരൂരിനോട്  സര്‍ക്കാറിന്റെ പാര്‍പ്പിട സൗകര്യം ഉപയോഗപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടു. വിമാനത്തില്‍ സാധാരണക്കാര്‍ യാത്ര ചെയ്യുന്ന ഇക്കോണമി ക്ലാസിനെ കന്നുകാലി ക്ലാസ് എന്ന് വിശേഷിപ്പിച്ച് ട്വിറ്ററില്‍ ട്വീറ്റ് ചെയ്തതും പ്രശ്‌നമായി. കോണ്‍ഗ്രസ് നേതൃത്വം പ്രസ്താവനക്കെതിരെ ശക്തമായി രംഗത്ത് വന്നതോടെ തരൂര്‍ പരാമര്‍ശം പിന്‍വലിച്ച് മാപ്പ് പറഞ്ഞു.

ഐപിഎല്‍ കൊച്ചി ടീമിന്റെ ഉടമസ്ഥതയില്‍ ഒരുപങ്ക് സുനന്ദ പുഷ്‌കറിന് ലഭിച്ചതാണ് മന്ത്രിയായിരുന്ന തരൂരിന്റെ രാജിക്ക് കാരണമായത്. 70 കോടി രൂപയുടെ അവകാശം ‘വിയര്‍പ്പോഹരി’യായാണ് സുനന്ദയ്‌ക്ക് നല്‍കിയതെന്നും തരൂരാണ് ഇതിന് വഴിയൊരുക്കിയതെന്നും വ്യക്തമായി. ഇതോടെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് തരൂരിനോട് രാജി ആവശ്യപ്പെട്ടു. മന്ത്രിസ്ഥാനം പോയെങ്കിലും തരൂര്‍ സുനന്ദയെ വിവാഹം ചെയ്തു. പിന്നീട് സുനന്ദയുടെ മരണവും തരൂരിനെ വിവാദത്തിലാക്കി.

പ്രധാനമന്ത്രിയുെകൂടെ സൗദി സന്ദര്‍ശനത്തിനു പോയ തരൂര്‍ ഇന്ത്യാ-പാക് പ്രശ്‌നത്തില്‍ സൗദി മധ്യസ്ഥം വഹിക്കണമെന്ന് ആവശ്യപ്പെട്ടതും വിവാദമായി.പാക് മാധ്യമപ്രവര്‍ത്തക മെഹര്‍ തരാറുമായി ശശി തരൂര്‍  പ്രണയ ത്തിലാണെന്ന  വിവാദവും പുറത്തുവന്നു.

കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിനായി പുറത്തിറക്കിയ പ്രകടന പത്രികയിലാണ് തരൂര്‍  പൂര്‍ണമല്ലാത്ത ഇന്ത്യന്‍ ഭൂപടം  ഉള്‍പ്പെടുത്തിയത്.പ്രകടനപത്രികയില്‍ ചേര്‍ത്ത ഭൂപടത്തില്‍ കശ്മീരിന്റെ ഭാഗങ്ങള്‍ മുഴുവനില്ല. പാക്ക് അധിനിവേശ കശ്മീരും ചൈന പിടിച്ചെടുത്ത അക്‌സായി ചിന്നും ഭൂപടത്തിലുണ്ടായിരുന്നില്ല.സംഭവം വിവാദമായതിനു പിന്നാലെ ശശി തരൂര്‍ പ്രകടന പത്രികയില്‍ തിരുത്തല്‍ വരുത്തി.

”ആരും മനപ്പൂര്‍വം ഇങ്ങനെയൊരു തെറ്റ് വരുത്തില്ല. വൊളന്റിയര്‍മാര്‍ക്കു പറ്റിയ അബദ്ധമാണിത്. ഞങ്ങള്‍ ഉടനെത്തന്നെ തിരുത്തുകയും ചെയ്തു. തെറ്റു സംഭവിച്ചതില്‍ നിരുപാധികം മാപ്പ് ചോദിക്കുന്നു” തരൂര്‍ ട്വിറ്ററില്‍ കുറിച്ചു.

Tags: ശശി തരൂര്‍വന്ദേ മാതരംP Parameswaranp.parameswarji
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

അഞ്ചാമത് പി. പരമേശ്വരന്‍ അനുസ്മരണ പ്രഭാഷണത്തിന് മുന്നോടിയായി കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് പി. പരമേശ്വരന്റെ ചിത്രത്തിന് മുന്നില്‍ പുഷ്പങ്ങള്‍ അര്‍പ്പിക്കുന്നു. കെ.സി. സുധീര്‍ ബാബു, ആര്‍. സഞ്ജയന്‍, ഡോ. സി.വി. ജയമണി, ഡോ. സന്തോഷ് സമീപം
Kerala

വികസിത ഭാരതത്തിന് ശാസ്ത്ര സാങ്കേതികവിദ്യയുടെ പങ്ക് നിര്‍ണായകം: ഡോ. ജിതേന്ദ്ര സിങ്

Kerala

അഞ്ചാമത് പി. പരമേശ്വരന്‍ സ്മാരക പ്രഭാഷണം 28ന്; കേന്ദ്രമന്ത്രി ഡോ. ജിതേന്ദ്ര സിങ് ഉദ്ഘാടനം ചെയ്യും

Kerala

പി.പരമേശ്വർജി നവോത്ഥാന മൂല്യങ്ങളെ തകർത്ത കമ്മ്യൂണിസ്റ്റ്‌ ഭൗതികവാദത്തിൽ നിന്നും കേരളത്തെ വിമോചിപ്പിച്ച മഹാ മനീഷി: കാ ഭാ സുരേന്ദ്രൻ

Vicharam

മഹാമാഘ മഹോത്സവം പരമേശ്വര്‍ജിയുടെ സ്വപ്‌ന സാക്ഷാത്കാരം

സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി കഥാകൃത്ത് ടി. പത്മനാഭനെ അദ്ദേഹത്തിന്റെ വസതിയില്‍ സന്ദര്‍ശിച്ചപ്പോള്‍. സദാനന്ദന്‍ മാസ്റ്ററുടെ ഭാര്യ വനിതാറാണി സമീപം
Kerala

പരമേശ്വര്‍ജിക്ക് താന്‍ മകനെ പോലെയായിരുന്നെന്ന് ടി. പത്മനാഭന്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

യുദ്ധം വൈകാതെ തീരും, ഇറാന് കനത്ത തകർച്ച; ഗ്യാസ് പ്ലാന്റുകൾ ആക്രമിക്കുന്നത് തൽക്കാലം നിർത്തി

ലക്ഷങ്ങൾ വിലവരുന്ന മാരക മയക്കുമരുന്നുമായി 18കാരിയെയും യുവാവിനെയും ലോഡ്ജുമുറിയിൽനിന്ന് പിടികൂടി

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.