ന്യൂദല്‍ഹി: മാന്ദ്യത്തില്‍ പെട്ടുഴലുന്ന ലോക സമ്പദ് വ്യവസ്ഥ തിരിച്ചുവരവിന് പെടാപ്പാട് പെടുകയാണ്. ആഗോള സമ്പദ് വ്യവസ്ഥ തിരിച്ചുവരുമ്പോള്‍ അതിന്റെ നട്ടെല്ല് ഇന്ത്യ ആയിരിക്കുമെന്ന് കേന്ദ്രമന്ത്രി പീയൂഷ് ഗോയല്‍.
വന്‍ സമ്പദ് വ്യവസ്ഥയില്‍ അതിവേഗ വളര്‍ച്ച നേടുന്നത് ഇന്ത്യയാണ്. സുസ്ഥിരമായ വളര്‍ച്ചയും ഇന്ത്യയ്ക്കുണ്ടാകുമെന്ന് പീയൂഷ് ഗോയല്‍ പറഞ്ഞു. ബംഗാള്‍ ചേംബര്‍ ഓഫ് കോമേഴ്സ് സംഘടിപ്പിച്ച യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു പീയൂഷ് ഗോയല്‍. 2047 ഓടെ ഇന്ത്യ 30 ട്രില്യണ്‍ ഡോളര്‍ സമ്പദ് വ്യവസ്ഥ എന്ന ലക്ഷ്യം കൈവരിക്കുമെന്നും പീയൂഷ് ഗോയല്‍ പറഞ്ഞു.
നിലവില്‍ ഇന്ത്യ ലോകത്തെ അഞ്ചാമത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയാണ്. അധികം വൈകാതെ ഇന്ത്യ ലോകത്തെ മൂന്നാമത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായി മാറുമെന്നും പീയൂഷ് ഗോയല്‍ പറഞ്ഞു.
കൃഷി, അടിസ്ഥാനസൗകര്യ വികസനം, കെട്ടിടനിര്‍മ്മാണം, ഉല്പാദനരംഗം എന്നിവയില്‍ മികച്ച മുന്നേറ്റമാണ് ഇന്ത്യ കൈവരിച്ചുകൊണ്ടിരിക്കുന്നത്. 2047ഓടെ 30 ട്രില്യണ്‍ ഡോളര്‍ സമ്പദ് വ്യവസ്ഥയാക്കി ഇന്ത്യയെ മാറ്റുകയാണ് ലക്ഷ്യം. നിര്‍മ്മാണമേഖലയുടെ ഹബ്ബാക്കി ഇന്ത്യയെ മാറ്റുകയാണ് ലക്ഷ്യം. ഇതിനായി വന്‍ വ്യവസായികള്‍ ഇവിടെ നിക്ഷേപം നടത്തണമെന്നും പീയൂഷ് ഗോയല്‍ പറഞ്ഞു. 5 ജി വരുന്നതോടെ അത് ഏകദേശം 45000 കോടി ഡോളറിന്റെ സമ്പദ് വ്യവസ്ഥ സൃഷ്ടിക്കുമെന്നും പീയൂഷ് ഗോയല്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: