ന്യൂദല്‍ഹി: ഒരു മാസം നീണ്ടുനില്‍ക്കുന്ന രാജ്യവ്യാപക സ്വച്ഛ് ഭാരത് 2022 പ്രചാരണത്തിന് ഉത്തര്‍പ്രദേശിലെ പ്രയാഗ്രാജില് കേന്ദ്ര യുവജനകാര്യ, കായിക മന്ത്രി അനുരാഗ് സിംഗ് ഠാക്കൂര്‍ നാളെ തുടക്കം കുറിക്കും. നെഹ്റു യുവ കേന്ദ്ര സംഘട്ടനോട് (എന്‍വൈകെഎസ്) അനുബദ്ധമായി പ്രവര്‍ത്തിക്കുന്ന യൂത്ത് ക്ലബ്ബുകളുടെയും നാഷണല്‍ സര്‍വീസ് സ്കീമിനോട് അനുബദ്ധമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളുടെയും ശൃംഖലയിലൂടെ രാജ്യത്തുടനീളമുള്ള 744 ജില്ലകളിലെ ആറു ലക്ഷം ഗ്രാമങ്ങളില്‍ സ്വച്ഛ് ഭാരത് 2022 പരിപാടി സംഘടിപ്പിക്കും.
സ്വച്ഛ് ഭാരത് 2022 മുഖേന ഒരു കോടി കിലോ പ്ലാസ്റ്റിക് മാലിന്യം ശേഖരിച്ച് സംസ്കരിക്കാനാണ് യുവജനകാര്യ വകുപ്പ് ലക്ഷ്യമിടുന്നത്. ബോധവത്ക്കരണം, ജനങ്ങളെ അണിനിരത്തുക, ശുചിത്വ ഇന്ത്യ യാഥാര്‍ത്ഥ്യമാക്കാന്‍ ജനപങ്കാളിത്തം ഉറപ്പാക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് സ്വച്ഛ് ഭാരത് 2022 ആരംഭിക്കുന്നതെന്ന് അനുരാഗ് ഠാക്കൂര്‍ പറഞ്ഞു. ഇത് ലോക സന്തോഷ സൂചികയില്‍ രാജ്യത്തിന്റെ സ്ഥാനം മെച്ചപ്പെടുത്തും.
2022 ഒക്ടോബര്‍ 01 മുതല്‍ ഒക്ടോബര്‍ 31 വരെ രാജ്യത്തെ എല്ലാ ജില്ലകളിലേയും പൊതു ഇടങ്ങളിലും വീടുകളിലും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുക എന്നതാണ് സ്വച്ഛ് ഭാരത് 2022 പരിപാടിയുടെ ലക്ഷ്യം. സമൂഹത്തിലെ സമസ്ത ജനവിഭാഗങ്ങളെയും സര്‍ക്കാര്‍ സ്ഥാപനങ്ങളെയും ജഞകകളെയും സര്‍ക്കാരിതര സംഘടനകളെയും പ്രചാരണത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ‘സ്വച്ഛ് കാല്: അമൃത് കാല്’ എന്ന മന്ത്രത്തിന് പ്രചാരണം നല്‍കാനും ജനപങ്കാളിത്തത്തോടെ (ജന്‍ ഭാഗിദാരി) ഈ പരിപാടി ഒരു ജനകീയ പ്രസ്ഥാനമാക്കി മാറ്റാനും ലക്ഷ്യമിടുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: