ചെന്നൈ: കേരളത്തിലേക്ക് അനധികൃതമായി 10 കോടിയുടെ നോട്ടുകെട്ടുകള്‍ കടത്തി കൊണ്ടുവരവേ പിടിയിലായ ലോറിയുടെ രജിസ്ട്രേഷന് നമ്പര്‍ കെ എല്‍ 59 പി 9905. തളിപ്പറമ്പ് ആര് ടി ഒ ഓഫീസില്‍ അഹമ്മദ് കുഞ്ഞി ഹാജി മകന് കെ ജി ഹാജി അയൂബ് എന്നയാളുടെ പേരില്‍ രജിസ്റ്റര്‍ ചെയ്യതാണിത്. അശോക് ലൈലാന്റ് ലോറിയുടെ നാഷണല്‍ പെര്‍മിറ്റ് റദ്ദായിട്ട് 2 വര്‍ഷമായി.
ഹര്‍ത്താലിന്റെ മറവില്‍ കേരളത്തില്‍ അക്രമം കാണിച്ചതിന് അറസ്റ്റിലായ പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ ജാമ്യാവശ്യത്തിനായി കൊണ്ടുവന്ന പണമാണ് തമിഴ്നാട് പോലീസ് പിടിച്ചെടുത്തത്.െ്രെഡവര്‍മാരായ വസീം അക്രം, സര്‍ബുദീന്‍, നാസര്‍ എന്നിവരേയും പിടികൂടി
പണം ഇവര്‍ക്ക് കാറില്‍ കൊണ്ടുവന്ന് കൈമാറിയ മന്നാടിയില്‍ സമീറ എന്ന പേരില്‍ പര്‍ദ്ദ കട നടത്തുന്ന നിസാര്‍ അഹമ്മദും പിടിയിലായി.ദുബായിലുള്ള സുഹൃത്ത് റിയാസിന്റെ നിര്‍ദ്ദേശിച്ചതനുസരിച്ചാണ് പണം നല്‍കുന്നതെന്നാണ് നിസാര്‍ പോലീസിനോട് പറഞ്ഞത്.പണം കോഴിക്കോട്ട് കൊണ്ടുപോകാന്‍ ലോറിയില്‍ കറ്റുമ്പോളാണ് പിടിച്ചെടുത്തത്.
കേരളത്തിന്റെ ഹര്‍ത്താലിന്റെ പേരില്‍ വ്യാപക അതിക്രമം കാണിച്ചതിനാല്‍ നഷ്ടപരിഹാരതുക അറസ്റ്റിലായവരില്‍നിന്ന് ഈടാക്കണമെന്ന് ഹൈക്കോടതി പറഞ്ഞിരുന്നു. ഹര്‍ത്താലുമായി ബന്ധപ്പെട്ടു സംസ്ഥാനത്തുടനീളം അറസ്റ്റിലായവര്‍ക്കു ജാമ്യം അനുവദിക്കുമ്പോള്‍ നഷ്ടപരിഹാരത്തുക കെട്ടിവയ്ക്കണമെന്ന വ്യവസ്ഥ മജിസ്ട്രേട്ട് / സെഷന്‍സ് കോടതികള്‍ ഉറപ്പാക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. അതിനായി കൊണ്ടുവന്നതാണ് പണമെന്നാണ് പ്രാഥമിക സൂചന
പ്രതികരിക്കാൻ ഇവിടെ എഴുതുക: