കൊച്ചി: രാജ്യത്ത് അക്രമങ്ങള്‍ നടത്താനും പ്രധാനമന്ത്രിയെ വധിക്കാനും പദ്ധതിയിട്ട മതതീവ്രവാദ സംഘടനയായ പോപ്പുലര്‍ ഫ്രണ്ടിന് പിന്തുണയുമായി സിപിഎം പോളിറ്റ്ബ്യൂറോ അംഗം എം എ ബേബി. കേന്ദ്ര സര്‍ക്കാര്‍ പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ചതിന് പിന്നാലെയാണ് പിന്തുണയുമായി ബേബി രംഗത്ത് എത്തിയിരിക്കുന്നത്.
പോപ്പുലര്‍ ഫ്രണ്ട് ഓഫീസുകളില്‍ നടത്തിയ റെയ്ഡും അതിന്റെ നേതാക്കളുടെ അറസ്റ്റും ഉപയോഗിച്ച് ഇന്ത്യയില്‍ വലിയൊരു മുസ്ലിം പേടി (ഇസ്ലാമോഫോബിയ) ഉണ്ടാക്കാനുള്ള ശ്രമത്തിലാണ് മോദി സര്‍ക്കാര്‍. പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെ നിരോധിക്കുന്നതിലൂടെ ഇന്ത്യയില്‍ ന്യൂനപക്ഷ വര്‍ഗീയതയെയോ അതിലെ അക്രമകാരികളെയോ ഇല്ലാതാക്കാനാവില്ല. ആര്.എസ്.എസിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ഒരു മുസ്ലിം സംഘടനയെ നിരോധിക്കുന്നത് വിരോധാഭാസമാണെന്നു മാത്രമല്ല അവരുടെ വര്‍ഗീയരാഷ്ട്രീയലക്ഷ്യം സാധിക്കാനുള്ള നടപടിയുമാണെന്നും ബേബി ഫേസ്ബുക്കില്‍ പറഞ്ഞു.
പോപ്പുലര്‍ ഫ്രണ്ടിനെ ഉള്ളതിലും വലിയ ഒരു ഭീകരസ്വത്വമാക്കി പെരുപ്പിച്ച് കാണിച്ച് ഇന്ത്യയിലെ ഭൂരിപക്ഷസമുദായം അപകടത്തിലാണ് എന്ന് വരുത്തിത്തീര്‍ക്കാന്‍ ആര്‍എസ്എസ് ശ്രമിക്കുന്നു എന്നു വേണം കരുതാന്‍. മതതീവ്രവാദികളോട് ഒരു ഒത്തുതീര്‍പ്പുമില്ല, അതേസമയം പിഎഫ്ഐ എന്ന ഉമ്മാക്കി കാണിച്ച് ഇന്ത്യയിലെ ഫാഷിസത്തിന് ആളെ കൂട്ടാന്‍ നടത്താനുള്ള ശ്രമത്തെ തുറന്നു കാണിക്കുന്നതില്‍ ഒരു വിട്ടുവീഴ്ചയും ഉണ്ടാവില്ല.
സംസ്ഥാനത്ത് 380 ഓളം പേരെ വധിക്കാന്‍ പോപ്പുലര്‍ ഫ്രണ്ട് പദ്ധതിയിട്ടിരുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിട്ടുണ്ട്. അറസ്റ്റിലായ രണ്ട് പോപ്പുലര്‍ ഫ്രണ്ട് നേതാക്കളില്‍ നിന്നാണ് ഹിറ്റ് ലിസ്റ്റ് കണ്ടെത്തിയത്. ഹിറ്റ്ലിസ്റ്റില് പ്രമുഖ പാര്‍ട്ടി നേതാക്കളും പോലീസ് മേധാവികളും പേരുകള്‍ ഉള്‍പ്പെടുത്തിയിരുന്നതായും റിപ്പോര്‍ട്ടുണ്ട്.
ആര് എസ് എസ് നേതാവ് ശ്രീനിവാസന് വധക്കേസില്‍ അറസ്റ്റിലായ പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ ലാപ്ടോപ്പില്‍ നിന്നാണ് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചത്. പോപ്പുലര്‍ഫ്രണ്ട് പാലക്കാട് ജില്ലാ സെക്രട്ടറി അബുബക്കര്‍ സിദിഖ്, മലപ്പുറം തിരൂര്‍ മേഖല നേതാവ് സിറാജുദ്ദീന് എന്നിവരുടെ പക്കല്‍ നിന്നാണ് ഹിറ്റ്ലിസ്റ്റ് കണ്ടെത്തിയത്. ഇരുവരുടേയും ലാപ്പ്ടോപ്പ് അടക്കമുള്ള ഇലക്ട്രോണിക് ഉപകരണങ്ങള്‍ പരിശോധിച്ചപ്പോള്‍ ആണ് ഹിറ്റ് ലിസ്റ്റിലേക്ക് എത്തിയത്.
സിറാജുദ്ദീനില്‍ നിന്നും കണ്ടെത്തിയ ലിസ്റ്റില്‍ 378 പേരുകളാണുള്ളത്. പോപ്പുലര്‍ഫ്രണ്ട് പാലക്കാട് ജില്ലാ സെക്രട്ടറി അബുബക്കര്‍ സിദിഖിന്റെ ലാപ് ടോപ്പാല്‍ നിന്നും ലഭിച്ചത് 380 പേരുടെ ചിത്രങ്ങളാണ്. ഹിറ്റ് ലിസ്റ്റില്‍ ഒരു സിഐയും ഒരു സിവില്‍ പോലീസ് ഓഫീസറും അടക്കമുള്ള പോലീസ് ഉദ്യോഗസ്ഥരും ഉണ്ടായിരുന്നതായി പോലീസ് പറയുന്നു. എന്‍ഐഎ റെയ്ഡ് നടത്തുന്നതിന് മുമ്പ് തന്നെ പോലീസ് ഈ വിവരം കേന്ദ്ര ഏജന്‍സികള്‍ക്ക് കൈമാറിയിരുന്നു. മലപ്പുറത്തെ 12 ആര്‍എസ്എസ് ബിജെപി നേതാക്കളുടെ പേരും ഫോട്ടോയും സിറാജുദ്ദീന്റെ പക്കല്‍ നിന്ന് നേരത്തെ കണ്ടെത്തിയിരുന്നു. സഞ്ജിതിനെ കൊലപ്പെടുത്തുന്നതിന്റെ ദൃശ്യങ്ങള്‍ ഇയാളുടെ പെന്‍െ്രെഡവില്‍ നിന്ന് കണ്ടെടുത്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: