കൊച്ചി : കസ്റ്റംസ് രജിസ്റ്റര്‍ ചെയ്ത ഡോളര്‍ കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കര്‍ ഐഎഎസ് ആറാം പ്രതി. കേസിലെ മറ്റൊരു പ്രതിയായ സ്വപ്നയ്ക് വേണ്ടി വിവവരങ്ങള്‍ ശിവശങ്കര്‍ ചോര്‍ത്തി നല്‍കിയെന്നും കസ്റ്റംസിന്റെ കുറ്റപത്രത്തില്‍ പറയുന്നുണ്ട്.
യുഎഇ കോണ്‍സുലേറ്റ് മുന്‍ ഉദ്യോഗസ്ഥന് ഖാലിദ് മുഹമ്മദ് അലി ഷൗക്രിയാണ് കേസിലെ ഒന്നാം പ്രതി. സ്വപ്നയുടെ ലോക്കറില്‍ നിന്ന് കണ്ടെത്തിയത് ശിവശങ്കറിന്റെ പണമാണെന്നും കസ്റ്റംസ് കുറ്റപത്രത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ലോക്കറില്‍ ഉണ്ടായിരുന്നത് ലൈഫ് മിഷന് അഴിമതിയില്‍ കമ്മിഷന് കിട്ടിയ തുകയാണ് ഇതില്‍ ഉണ്ടായിരുന്നത്.
യുണിടാക്കും ലൈഫ് മിഷനും തമ്മിലുള്ള ഇടപാടിലെ മുഖ്യ ആസൂത്രകന്‍ ശിവശങ്കറാണ്. ഇതിലെ കമ്മിഷന് ഇടപാടുകള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചതും ശിവശങ്കറാണ്. മുഖ്യമന്ത്രിക്ക് വേണ്ടി വിദേശ കറന്‍സി കടത്തിയെന്ന സ്വപ്നയുടെ മൊഴിയും കസ്റ്റംസ് കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: