ന്യൂദല്‍ഹി : തീവ്രവാദ ബന്ധവും രാജ്യ വിരുദ്ധ പ്രവര്‍ത്തനങ്ങളേയും തുടര്‍ന്ന് പോപ്പുലര്‍ ഫ്രണ്ടിന് കേന്ദ്രം നിരോധനം ഏര്‍പ്പെടുത്തിയ സാഹചര്യത്തില്‍ ട്വിറ്ററും നടപടി കൈക്കൊണ്ടു. കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദ്ദേശങ്ങളെ തുടര്‍ന്ന് അക്കൗണ്ട് സസ്പെന്‍ഡ് ചെയ്തു. ഇതോടൊപ്പം പിഎഫ്ഐ ചെയര്‍മാര്‍ എ.എം.എ. സലാമിന്റെ ട്വിറ്റര്‍ അക്കൗണ്ടും സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്.
കേന്ദ്രം നിരോധനം ഏര്‍പ്പെടുത്തിയതിന് പിന്നാലെ സംസ്ഥാനങ്ങളും പോപ്പുലര്‍ ഫ്രണ്ടിനെതിരെ നടപടികള്‍ തുടങ്ങി. ഓഫീസുകള്‍ പൂട്ടി സില് വെയ്ക്കാനും അക്കൗണ്ടുകള്‍ മരവിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. നിരോധിത സംഘടനയ്ക്കുവേണ്ടി പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരേയും നടപടിയുണ്ടാകും.
അതേസമയം നിരോധനത്തിന് ശേഷമുള്ള സംഘടനയിലെ നേതാക്കളുടെ പ്രവര്‍ത്തനങ്ങളും നിരീക്ഷിക്കാന്‍ കേന്ദ്രം സംസ്ഥാനങ്ങള്‍ക്കും അന്വേഷണ ഏജന്‍സികള്‍ക്കും പ്രത്യേകം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സാമൂഹിക മാധ്യമങ്ങളിലെ പ്രതിഷേധങ്ങളുടെ ഉള്ളടക്കവും കേന്ദ്ര സര്‍ക്കാര്‍ നിരീക്ഷിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: