ന്യൂദല്‍ഹി: പതിനായിരം കോടി രൂപ മുതല്‍ മുടക്കി ന്യൂദല്‍ഹി, അഹമ്മദാബാദ്, മുംബൈ ഛത്രപതി ശിവജി മഹാരാജ് ടെര്‍മിനല്‍ എന്നിവ വികസിപ്പിക്കാന്‍ കേന്ദ്ര മന്ത്രിസഭാ യോഗം അനുമതി നല്കി. 199 സ്റ്റേഷനുകളുടെ പുനര്‍വികസനപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്.
ഇതില്‍ 47 സ്റ്റേഷനുകള്‍ക്കു ടെന്‍ഡര്‍ നല്കി. ബാക്കിയുള്ളവയുടെ ആസൂത്രണവും രൂപകല്‍പ്പനയും നടന്നുവരുന്നു. 32 സ്റ്റേഷനുകളുടെ പണി അതിവേഗം പുരോഗമിക്കുകയാണ്. വിശാലമായ മേല്‍ക്കൂരയും അവയില്‍ ചില്ലറവില്‍പ്പനകേന്ദ്രങ്ങള്‍, കഫറ്റീരിയകള്‍, വിനോദസൗകര്യങ്ങള്‍ തുടങ്ങിയവും ഉറപ്പാക്കും. നഗരത്തിന്റെ ഇരുവശങ്ങളും സ്റ്റേഷനുമായി ബന്ധിപ്പിക്കും, റെയില്‍വെ ട്രാക്കുകളുടെ ഇരുവശങ്ങളിലും സ്റ്റേഷന് കെട്ടിടം സ്ഥാപിക്കും.
ഭക്ഷണശാല, കാത്തിരിപ്പുകേന്ദ്രം, കുട്ടികള്‍ക്കുള്ള കളിസ്ഥലം, തുടങ്ങിയ സൗകര്യങ്ങള്‍ ലഭ്യമാകും. കൂടുതല്‍ വിളക്കുകളും വഴിസൂചനാ ബോര്‍ഡുകളും ലിഫ്റ്റുകള്‍/എസ്കലേറ്ററുകളും സ്ഥാപിക്കും. പാര്‍ക്കിങ് സൗകര്യം വികസിപ്പിക്കും, മെട്രോ, ബസ് തുടങ്ങിയവയുമായി സ്റ്റേഷനുകളെ ബന്ധിപ്പിക്കും. ദിവ്യാംഗര്‍ക്ക് വേണ്ട സൗകര്യങ്ങള്‍ ഒരുക്കും, സിസിടിവി സ്ഥാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: