സിംഗപ്പൂര്‍: പഴയ ആഗോളവല്‍ക്കരണത്തിന്റെ ചാമ്പ്യനായ ചൈന ലോകത്തില്‍ ഒറ്റപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും സാമ്പത്തിക ദൗര്ബല്യങ്ങളില് നിന്നും ചൈനയ്ക്ക് ഒരു തിരിച്ചുവരവ് ബുദ്ധിമുട്ടാണെന്നും ഗൗതം അദാനി പറഞ്ഞു.
2030ല്‍ ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാകുമെന്നും രാഷ്ട്രീയ, ഭൗമരാഷ്ട്ര, വിപണി രംഗങ്ങളില്‍ ഇന്ത്യ ലോകത്തിലെ പ്രതീക്ഷയുടെ വെളിച്ചമാകുമെന്നും അദാനി പറഞ്ഞു. ചില ടെക് കമ്പനികള്‍ ഇപ്പോള്‍ തന്നെ ചൈനയുടെ മേലുള്ള ആശ്രിതത്വം അവസാനിപ്പിച്ച് ഇന്ത്യയിലേക്ക് തിരിഞ്ഞുതുടങ്ങിയിട്ടുണ്ടെന്നും അദാനി ചൂണ്ടിക്കാട്ടി. സിംഗപ്പൂരില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് അദാനി ചൈനയ്ക്കെതിരെ തുറന്ന വിമര്‍ശനം നടത്തിയത്. ഫോബ്സ് മാസിക നടത്തിയ ആഗോള സിഇഒമാരുെട സമ്മേളനത്തിലായിരുന്നു ഗൗതം അദാനിയുടെ ഈ തുറന്നുപറച്ചില്‍. സിഎന്‍എന്‍, ബിബിസി തുടങ്ങിയ ആഗോളമാധ്യമങ്ങളില് വലിയ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു അദാനിയുടെ ഈ തുറന്നുപറച്ചിലുകള്‍.
ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ്ങിന്റെ സ്വപ്ന പദ്ധതിയായ ബെല്‍റ്റ് ആന്റ് റോഡ് ഇനിഷ്യേറ്റിവീന് (ബിആര്‍സി) നിരവധി രാജ്യങ്ങളില്‍ തടസ്സം നേരിടുകയാണെന്ന് ഗൗതം അദാനി. ആഗോളശക്തിയാകാനുള്ള ചൈനയുടെ മോഹത്തിന് തിരിച്ചടി ഉയരുകയാണെന്നും അദ്ദേഹം പറഞ്ഞു. ചൈന ഒറ്റപ്പെടുകയാണ്. ലോകത്തിലെ രണ്ടാമത്തെ വലിയ സാമ്പത്തിക ശക്തി എ്ന ചൈനയുടെ സ്ഥാനത്തിന് വെല്ലുവിളി ഉയരുന്നുണ്ടെന്നും അദാനി പറഞ്ഞു.
കേന്ദ്ര ബാങ്കുകള്‍ (അമേരിക്കയിലെ ഫെഡ് റിസര്‍വ് ഉള്‍പ്പെടെ) പലിശനിരക്കുകള്‍ വര്‍ധിപ്പിക്കുന്നത് സമ്പദ് വ്യവസ്ഥയെ മാന്ദ്യത്തിലേക്ക് തള്ളിവിടുമെന്നും അദാനി മുന്നറിയിപ്പ് നല്കി.
“ഫോസില്‍ ഇന്ധനങ്ങള്‍ ഉപയോഗിക്കുന്നത് (പെട്രോള്‍, ഡീസല്‍ മുതലായവ) ഒഴിവാക്കാന്‍ ഇന്ത്യയെപ്പോലെ ഇത്രയും വലിയ ജനസംഖ്യയുള്ള രാജ്യത്തിന് പ്രായോഗികമല്ല. “- അദാനി ചൂണ്ടിക്കാട്ടി. കഴിഞ്ഞ ദിവസം 10000 കോടി ഡോളറിന്റെ ഹരിതോര്‍ജ്ജ പദ്ധതി അവതരിപ്പിച്ചെങ്കിലും പഴയ ഫോസില്‍ ഇന്ധനത്തെ തള്ളിപ്പറയാന്‍ അദാനി തയ്യാറല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: