Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

കഴക്കൂട്ടത്ത് ഇന്ത്യന്‍ ബൗളര്‍മാര്‍ നിറഞ്ഞാടി; ദക്ഷിണാഫ്രിക്കയെ 106 റണ്‍സിന് ഏറിഞ്ഞിട്ടു; ജയത്തിനരികെ ഇന്ത്യ; ആവേശം ചോരാതെ ആരവം

ടോസ് നേടി പന്തെറിയാന്‍ തീരുമാനിച്ച നായകന്‍ രോഹിത് ശര്‍മ്മയുടെ തീരുമാനത്തെ ശരിവെക്കുന്ന തരത്തില്‍ സ്വപ്നതുല്യമായ തുടക്കമാണ് ഇന്ത്യന്‍ ബൗളര്‍മാര്‍ നല്‍കിയത്. ആദ്യ മൂന്ന് ഓവറില്‍ തന്നെ അഞ്ച് വിക്കറ്റ്. അതും ദക്ഷിണാഫ്രിക്കന്‍ സ്‌കോര്‍ രണ്ടക്കം കടക്കും മുന്‍പേ. ആദ്യ ഓവറിന്റെ അവസാന പന്തില്‍ നായകന്‍ തെംപ ബവുമയെ പൂജ്യനായി പുറത്താക്കി ദീപക് ചഹാറാണ് വിക്കറ്റ് വേട്ടയ്‌ക്ക് തുടക്കമിട്ടത്. നാലു പന്തു നേരിട്ട ബവുമയെ കഌന്‍ ബൗള്‍ഡ് ആക്കുകയായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 28, 2022, 09:03 pm IST
in Cricket

തിരുവനന്തപുരം:  കഴക്കൂട്ടത്തെ ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയത്തില്‍ റണ്‍ മഴ കാണാന്‍ കൊതിച്ച കാണികളെ  നിരാശപ്പെടുത്തി ദക്ഷിണാഫ്രിക്ക. ബാറ്റിംഗ് പിച്ചെന്നു വിദഗ്ദര്‍ പ്രവചിച്ച കളിക്കളത്തില്‍ ആതിഥേയരുടെ വിക്കറ്റ് തകര്‍ച്ചയാണുണ്ടായത്.  ഇന്ത്യന്‍ വംശജന്‍ കേശവ് മഹാരാജ്   നല്ല അടികളുമായി കാണികളുടെ  കയ്യടി വാങ്ങി. 34 പന്തില്‍ 41 റണ്‍സ് എടുത്ത കേശവാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്‌ക്കോറര്‍. എട്ടു വിക്കറ്റ് നഷ്ടത്തില്‍ ദക്ഷിണാഫ്രിക്കയ്‌ക്ക് 106 റണ്‍സ് എടുക്കാനെ സാധിച്ചുള്ളൂ.  

ടോസ് നേടി  പന്തെറിയാന്‍ തീരുമാനിച്ച  നായകന്‍ രോഹിത് ശര്‍മ്മയുടെ തീരുമാനത്തെ ശരിവെക്കുന്ന തരത്തില്‍ സ്വപ്നതുല്യമായ തുടക്കമാണ് ഇന്ത്യന്‍ ബൗളര്‍മാര്‍ നല്‍കിയത്.  ആദ്യ മൂന്ന് ഓവറില്‍ തന്നെ അഞ്ച് വിക്കറ്റ്. അതും ദക്ഷിണാഫ്രിക്കന്‍ സ്‌കോര്‍ രണ്ടക്കം കടക്കും മുന്‍പേ. ആദ്യ ഓവറിന്റെ അവസാന പന്തില്‍ നായകന്‍ തെംപ ബവുമയെ പൂജ്യനായി പുറത്താക്കി ദീപക് ചഹാറാണ് വിക്കറ്റ് വേട്ടയ്‌ക്ക് തുടക്കമിട്ടത്. നാലു പന്തു നേരിട്ട ബവുമയെ കഌന്‍ ബൗള്‍ഡ് ആക്കുകയായിരുന്നു.

അര്‍ഷ്ദീപ് സിംഗ് എറിഞ്ഞ രണ്ടാ ഓവറാണ് ആതിഥേയരുടെ നടുവെടിച്ചത്. മൂന്നു വിക്കറ്റാണ്  ആ ഓവറില്‍ വീണത്.ക്വിന്റന്‍ ഡിക്കോക്ക് (1 ) ആണ് ആദ്യം പുറത്തായത്. ഓഫ് സ്റ്റംമ്പിനു പുറത്തുകൂടി പോയ പന്ത്് കട്ട് ചെയ്തു.  ബാറ്റിന്റെ അകം അരുകില്‍ തട്ടി സ്റ്റംമ്പിലേക്ക്. ആ ഓവറിലെ അവസാന രണ്ടു പന്തുകളില്‍ കൂടി   വിക്കറ്റ്.. ഒ്ാഫ് സ്റ്റംമ്പിനു പുറത്തുകൂടി പോയ  പന്ത് െ്രെഡവ് ചെയ്യാനുള്ള റിലീ റോസ്വോ(0)യുടെ ശ്രമം പാളി. ബാറ്റിലുരസിയ പന്ത് കീപ്പര്‍ ഋഷഭ് പന്തിന്റെ കൈകളില്‍ ഭദ്രം.  പകരമെത്തിയ  ഡോവിഡ് മില്ലര്‍ (0)ആദ്യ പത്തില്‍ തന്നെ കഌന്‍ ബൗള്‍ഡ്.അടുത്ത ഓവറില്‍ ട്രിസ്റ്റാന്‍ സ്റ്റബ്‌സ്(0) പവലിയനിലേക്ക് മടങ്ങി.  ദീപക് ചഹാറിനെ ഉയര്‍ത്തി അടിച്ചത് ഡീപ് ബാക്ക് വേര്‍ഡ് പോയിന്റില്‍  അര്‍ഷ്ദീപിന്റെ കൈകളില്‍.  മൂന്ന് ഓവര്‍ കഴിയുമ്പോള്‍ വെറും 9 റണ്‍സിന് 5 വിക്കറ്റ് എന്ന പരിതാപകരമായ അവസ്ഥയിലായി ദക്ഷിണാഫ്രിക്ക.

അല്‍ഡിന്‍ മാര്‍ക്കവും വാനി പാര്‍ണലും ശ്ര്ദ്ധയോടെ ബാറ്റ്് വീശി സ്‌ക്കോര്‍ ബോര്‍ഡ് ചലിപ്പിച്ച് മുന്നോട്ടുപോയി. എട്ടാമത്തെ ഓവറിലെ അവസാന പന്തില്‍ അല്‍ഡിന്‍ മാര്‍ക്കം  പുറത്തായതോടെ അതും അവസാനിച്ചു. 24 പന്തില്‍ 25 റണ്‍സ് എടുത്ത മാര്‍ക്കത്തെ ഹര്‍ഷല്‍ പട്ടേല്‍. വിക്കറ്റിനു മുന്നില്‍ കുടിക്കുകയായിരുന്നു. 10 ഓവര്‍ തീരുമ്പോള്‍ ആറ് വിക്കറ്റിന് 48 എന്ന നിലയിലായിരുന്നു ദക്ഷിണാഫ്രിക്ക.

16ാം ഓവറിലാണ് ഇന്ത്യയക്ക് അടുത്ത വിക്കറ്റ് കിട്ടിയത്. അക്‌സര്‍ പട്ടേലിനെ ഡീപ് മിഡ് വിക്കറ്റിലേക്ക് പാര്‍ണല്‍ ഉയര്‍ത്തി അടിച്ചെങ്കിലും ബൗണ്ടറിക്ക് സമീപം സൂര്യകുമാര്‍ യാദവ് കൈകളിലൊതുക്കി. ഇന്ത്യന്‍ വംശജന്‍  കേശവ് മഹാരാജ്  സിക്‌സറുകളും ബൗണ്ടറികളും അടിച്ച് വലിയ നാണക്കേടില്‍ നിന്ന് ദക്ഷിണാഫ്രിക്കയെ രക്ഷിച്ചു.  തിരുവനന്തപുരത്തെത്തി ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം ചെയ്തു മടങ്ങുന്ന മഹാരാജിന്റെ ചിത്രം മനസ്സിലുളള  കാണികളുടെ കയ്യടിയും കിട്ടി.. ഹര്‍ഷല്‍ പട്ടേല്‍ കുറ്റി പിഴുതതോടെ മഹാരാജു പുറത്ത്.  എട്ട് വിക്കറ്റിന് 106 എന്ന നിലയില്‍ ദക്ഷിണാഫ്രിക്കയുടെ ഇന്നിംഗ്‌സും അവസാനിച്ചു.

ഇന്ത്യന്‍ ടീം രോഹിത് ശര്‍മ (ക്യാപ്റ്റന്‍), കെ.എല്‍. രാഹുല്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, ഋഷഭ് പന്ത്, ദിനേഷ് കാര്‍ത്തിക്ക്, രവിചന്ദ്രന്‍ അശ്വിന്‍,  അക്‌സര്‍ പട്ടേല്‍, ഹര്‍ഷല്‍ പട്ടേല്‍.,ദീപക് ചാഹര്‍,  അര്‍ഷ് ദീപ് സിംഗ്ദക്ഷിണാഫ്രിക്ക ടിംക്യാപ്റ്റന്‍ തെംപ ബവുമ( ക്യാപ്റ്റന്‍)ഡേവിഡ് മില്ലര്‍, അല്‍ഡിന്‍ മാര്‍ക്കം,റിലീ റോസ്വോ,ക്വിന്റന്‍ ഡിക്കോക്ക്,ടിസ്റ്റാന്‍ സ്റ്റബ്‌സ്,വാനി പാര്‍ണല്‍കാഗിസോ റബാഡ,കേശവ് മഹാരാജ്,ആന്റിച്ച് നോര്‍ദ്യ ,തബ്രിസ് ഷംസി

Tags: cricket
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സച്ചിന്റെ ആത്മകഥയും ശ്രീപത്മനാഭ വിഗ്രഹവും സഞ്ജുവിന് സമ്മാനിച്ച് ഗവര്‍ണര്‍

Cricket

കേരളത്തിന്റെ കായിക മുന്നേറ്റത്തിനുള്ള സംഭാവനയാണ് കെ.സി.എ മംഗലപുരം ക്രിക്കറ്റ് ഗ്രൗണ്ടെന്ന് മുഖ്യമന്ത്രി , സഞ്ജു സാംസണിന് കെ.സി.എയുടെ സ്‌നേഹാദരം

Cricket

ആയിരം കോടിയുടെ ആസ്തി ; ഗുരുഗ്രാമിലെ കൊഹ്ലിയുടെ ഈ വീട് കൊട്ടാരതുല്യം , വാച്ചിന് മാത്രം വില 4.6 കോടി

Cricket

ഐസിസി ടി20 റാങ്കിംങ്; അഭിഷേക് ശർമ്മ ഒന്നാം സ്ഥാനം നിലനിർത്തി, ഇഷാൻ കിഷൻ രണ്ടാം സ്ഥാനത്ത്

Cricket

സഞ്ജുവിന്റെ കവിളില്‍ തൊട്ട് ഗൗതം ഗംഭീര്‍…സ‌‌ഞ്ജുവിനെക്കുറിച്ചുള്ള കരുതലിനെക്കുറിച്ച് ഗൗതം ഗംഭീര്‍ പറഞ്ഞത്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സീറ്റ് കിട്ടിയില്ല: രാജി വയ്‌ക്കാനൊരുങ്ങിയ കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ തീരുമാനം പിന്‍വലിച്ചു

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

ഇത് പെണ്ണ് പിടിയനെ വിശുദ്ധനാക്കാനെടുക്കുന്ന സിനിമ; ഇത്രയും വർ​ഗീയമായി ചിന്തിക്കുന്ന മനുഷ്യൻ

പാകിസ്ഥാനെ മുച്ചൂടും തകർക്കാൻ ശേഷി ; ചൈനയുടെ J-20 യെയും കടത്തിവെട്ടും : ‘ആറാം തലമുറ’ യുദ്ധവിമാന പദ്ധതിയിൽ ചേരാൻ ഇന്ത്യൻ വ്യോമസേന

കാത്തിരിപ്പിന് വിരാമം! സൂര്യ–ആർ.ജെ. ബാലാജി ചിത്രം ‘കറുപ്പ്’ തിയേറ്ററുകളിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.