ന്യൂദല്‍ഹി: മന്‍ കീ ബാത്തില്‍ ഞായറാഴ്ചയാണ് പ്രധാനമന്ത്രി മോദി ജനങ്ങളോട് പുതുതായി ഇന്ത്യയിലേക്ക് കൊണ്ടുവന്ന ചീറ്റകള്‍ക്ക് പേരിടാന്‍ നിര്‍ദേശിച്ചത്. ഒക്ടോബര്‍ 26വരെയാണ് മത്സരമെങ്കില്‍ ആദ്യ 24 മണിക്കൂറിനകം കിട്ടയത് 750 പേരുകള്‍.
വീര്‍, ഭൈരവ്, ഗൗരി, ശക്തി, ബ്രഹ്മ, പികാകി, ശക്തി, മില്‍ഖ, വായൂ…എന്നിങ്ങനെ പോകുന്നു പേരുകള്‍. സെപ്തംബര്‍ 17നാണ് നമീബിയയില്‍ നിന്നും വിമാനതച്തില്‍ കൊണ്ടുവന്ന ചീറ്റകളെ മധ്യപ്രദേശിലെ കുനോ ദേശീയപാര്‍ക്കില്‍ മോദി അഴിച്ചുവിട്ടത്. മോദിയുടെ ജന്മദിനനാളിലായിരുന്നു ഈ ദൗത്യം.
പേരിടലില്‍ വിജയം വരിക്കുന്ന വ്യക്തികള്‍ക്ക് കുനോ ദേശീയ പാര്‍ക്കിലേക്ക് ഒരു യാത്രയും ചീറ്റകളെ കാണാനുള്ള അവസരവുമാണ് ഒരുക്കുന്നത്. ഇപ്പോള്‍ ചീറ്റകള്‍ നിരീക്ഷണത്തിലാണ്. പുതിയ സാഹചര്യവുമായി ഇണങ്ങിയാലേ ദേശീയോദ്യാനത്തിലേക്ക് തുറന്നുവിടൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: