ന്യൂദല്‍ഹി: രാജ്യത്തിന്റെ രണ്ടാമത്തെ സംയുക്ത സൈനിക മേധാവിയായി (സിഡിഎസ്) ലഫ്റ്റനന്റ് ജനറല്‍ അനില്‍ ചൗഹാന് (റിട്ട) നിയമിച്ചു. രാജ്യത്തെ ആദ്യ സിഡിഎസ്. ബിപിന്‍ റാവത്ത് കുനൂരിലെ ഹെലികോപ്റ്റര്‍ അപകടത്തില്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് വന്ന ഒഴിവിലേക്ക് അനില്‍ ചൗഹാനെ നിയമിച്ചിരിക്കുന്നത്. ഒമ്പത് മാസത്തിന് ശേഷമാണ് കേന്ദ്ര സര്‍ക്കാര്‍ സുപ്രധാനമായ നിയമനം നടത്തിയത്.
കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ തമിഴ്നാട്ടില്‍ കുനൂരില്‍ നടന്ന ഹെലികോപ്റ്റര്‍ അപകടത്തില്‍ ബിപിന്‍ റാവത്തും ഭാര്യയുമടക്കം 13 പേരാണ് മരിച്ചത്. കരവ്യോമനാവിക സേനകളുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിന് 2020ജനുവരിയിലാണ് ബിപിന്‍ റാവത്തിനെ രാജ്യത്തിന്റെ ആദ്യ സംയുക്ത സേനാ മേധാവിയായി നിയമിച്ചത്.
കൊല്‍ക്കത്ത സ്വദേശിയാണ് ലഫ്റ്റനന്റ് ജനറല്‍ അനില്‍ ചൗഹാന്. ഇന്ത്യയുടെ ശക്തിദുര്‍ഗമായ 11 ഗൂര്‍ഖ റൈഫിള്‍സിന്റെ നായകനും അദേഹമായിരുന്നു. പിന്നീട് മനോജ് മുകുന്ദ് നരവനെയുടെ പിന്‍ഗാമിയായി ഈസ്റ്റേണ്‍ കമാന്‍ഡിനെ നയിച്ചു. തുടര്‍ന്ന് 2021 മെയ് 31ന് സൈന്യത്തില്‍ നിന്നു വിരമിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: