കൊച്ചി : പോപ്പുലര്‍ ഫ്രണ്ട് നിരോധനവുമായി ബന്ധപ്പെട്ട് സ്ഥാനത്ത് സുരക്ഷ വര്‍ധിപ്പിച്ചു. ആലുവയില്‍ കേന്ദ്രസേനയെ വിന്യസിച്ചു. ഹര്‍ത്താല്‍ ദിനത്തില്‍ എറണാകുളം ജില്ലയില്‍ ഏറ്റവും കൂടുതല്‍ ആക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് ആലുവയിലാണ് ഇതിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര സേനയെ വിന്യസിച്ചിരിക്കുന്നത്.
സുരക്ഷാ മുന്നൊരുക്കങ്ങളുടെ ഭാഗമായി ആലുവയിലെ ആര്‍എസ്എസ് കാര്യാലയത്തിന്റെ സുരക്ഷ സൈന്യം ഏറ്റെടുത്തു. പള്ളിപ്പുറം ക്യാമ്പില്‍ നിന്നുള്ള 15 സിആര്‍പിഎഫ് അംഗങ്ങളാണ് സുരക്ഷയ്ക്കായി എത്തിയിരിക്കുന്നത്. പോപ്പുലര്‍ ഫ്രണ്ട് ഇന്ത്യയെ നിരോധിച്ചതിന് ഓഫീസുകള്‍ അടച്ചുപൂട്ടുന്നതിനായി കേരളവും നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.
പിഎഫ്ഐയുടെ സംസ്ഥാനത്തെ ഓഫീസുകള്‍ അടച്ചുപൂട്ടുന്നതിനും ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാനുമാണ് നടപടി. ആസ്തികള്‍ കണ്ടുകെട്ടാനും തീരുമാനിച്ചിട്ടുണ്ട്. കൂടാതെ നിരോധിത സംഘടനയില്‍ ചേരുന്ന ആളുകള്‍ക്കെതിരേയും നടപടിയുണ്ടാകും. ഇത്തരത്തിലുള്ള നടപടികളിലേക്ക് കടക്കുന്നത് ആക്രമണങ്ങള്‍ക്ക് സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് കേന്ദ്ര സേനയുടെ സഹായം തേടിയത്.
പോപ്പുലര്‍ ഫ്രണ്ടിന്റെ ശക്തി കേന്ദ്രങ്ങളില്‍ കൂടുതല്‍ പോലീസിനെ വിന്യസിച്ചിട്ടുണ്ട്. പ്രതിഷേധം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണിത്. മറ്റു രാഷ്ട്രീയ പാര്‍ട്ടികളുടെ ഓഫീസുകളിലും സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: