തിരുവനന്തപുരം: കോവിഡിനു ശേഷം പലരിലും വിഷാദരോഗത്തിന്റെ ലക്ഷണങ്ങള്‍ വളരെ അധികം കൂടുന്നതായി ആരോഗ്യരംഗത്തെ വിദഗ്ധര്‍ വ്യക്തമാക്കുന്നു. മസ്തിഷ്കത്തിനും നാഡീവ്യൂഹത്തിനുമുണ്ടാകുന്ന പ്രവര്‍ത്തനവ്യതിയാനമാണ് വിഷാദരോഗത്തിന് കാരണം. രോഗിയുടെ ചിന്തകളെ ബാധിച്ച് അതിലൂടെ അവരുടെ പ്രവര്‍ത്തികളെ നിയന്ത്രിക്കുന്ന ഗുരുതരമായ രോഗമാണിത്. മനുഷ്യന്റെ ഭക്ഷണരീതി, ഉറക്കം, വ്യക്തിത്വം എന്നിവയെ കടുത്ത തോതില്‍ ബാധിക്കുമ്പോഴാണ് വിഷാദം രോഗമായി മാറുന്ന സാഹചര്യമുണ്ടാവുന്നത്.
കടുത്ത നിരാശ, ആരും കാണാതെ കരയാന്‍ തോന്നുക, ഉന്മേഷക്കുറവ് എന്നിവയെല്ലാം വിഷാദരോഗത്തിന്റെ ലക്ഷണങ്ങളാണ്. വിദ്യാഭ്യാസ തൊഴില്‍ മേഖലകളിലെ സമ്മര്‍ദ്ദങ്ങള്‍, ഇഷ്ടപ്പെട്ടവരുടെ സ്നേഹം നഷ്ട്ടമാകുമ്പോള്‍, സാമ്പത്തിക പ്രതിസന്ധി നേരിടേണ്ടി വരുമ്പോള്‍, കൗമാരക്കാര്‍ക്ക് എല്ലാവരുടെയും പ്രതീക്ഷയ്ക്കൊത്ത് ഉയരാന്‍ സാധിക്കാതെ വരുമ്പോള്‍ ഇങ്ങനെ പല കാരണങ്ങള്‍ വിഷാദ രോഗത്തിലേക്ക് നയിക്കാം. ആദ്യം തന്നെ തന്നിലുണ്ടാകുന്ന വ്യത്യാസങ്ങള്‍ തിരിച്ചറിഞ്ഞ് ചികില്സിക്കുകയാണെങ്കില് പൂര്‍ണമായും രോഗം ചികില്‍സിച്ച് ഭേദമാക്കാനാകും. രോഗനിര്‍ണയത്തിന് ശേഷം സൈക്കോ തെറാപ്പിയിലൂടെയും ഔഷധചികിത്സയിലൂടെയും പൂര്‍ണമായും മാറ്റാനാകും.
വിഷാദരോഗം പാരമ്പര്യമോ, മന:ശാസ്ത്രപരമോ, ചുറ്റുപാടുകള്‍കൊണ്ടോ സംഭവിക്കുന്നതാണ്. തലച്ചോറില്‍ സംഭവിക്കുന്ന കഠിനമായ മാറ്റങ്ങളാണ് രോഗകാരണങ്ങള്‍. മനുഷ്യന്റെ എല്ലാവിധ പ്രവര്‍ത്തനങ്ങളേയും വികാരവിചാരങ്ങളേയും തലച്ചോറാണ് നിയന്ത്രിക്കുന്നത്. ന്യൂറോണ്‍ എന്ന തലച്ചോറിലെ കോശം സ്പെഷ്യല്‍ കെമിക്കല്‍സ് ന്യൂറോ ട്രാന്സ്മിഷന് ഉപയോഗിച്ച് സന്ദേശങ്ങള്‍ കൈമാറുന്നു. വിഷാദരോഗമുള്ളവരില്‍ ഈ ‘സന്ദേശ കൈമാറല്‍’ താളം തെറ്റി സംഭവിക്കുന്നു. ഇതുകൊണ്ട് തന്നെ രോഗിക്ക് കടുത്ത ഉത്കണ്ഠയും തലവേദനയുമെല്ലാം അനുഭവപ്പെട്ടേക്കാം. തികച്ചും വ്യക്തിപരവും, വൈകാരികവും, സാമൂഹികവുമായ പ്രശ്നങ്ങളായിരിക്കാം സാധാരണ നിലയില്‍ രോഗം തുടങ്ങിവെക്കുന്നത്.
രോഗിയുടെ സാമൂഹിക പശ്ചാത്തലം, കുടുംബചരിത്രം, നിലവിലെ ജീവിത രീതി തുടങ്ങിയവ ചികിത്സാ സമയത്ത് പഠന വിധേയമാക്കപ്പെടേണ്ടതുണ്ട്. ഇന്നത്തെകാലത്ത് വൈദ്യശാസ്ത്രത്തിലൂടെയും, മനോരോഗ പഠനത്തിലൂടെയും വിഷാദ രോഗം പൂര്‍ണ്ണമായി ചികിത്സിച്ച് ഭേദമാക്കുവാന്‍ കഴിയും. അപൂര്‍വ്വം കേസുകളില്‍ രോഗനില നിയന്ത്രിച്ച് നിര്‍ത്താനും സാധിക്കുന്നുണ്ട്.
എന്നാല്‍ ചെറിയതോതിലുള്ള രോഗത്തെ മരുന്നിലൂടെ അല്ലാതെ സൈകേകോതെറാപ്പിയിലൂടെ ചികിത്സിച്ച് സുഖപ്പെടുത്താം. എന്നാല്‍ കഠിനമായ രോഗാവസ്ഥയുള്ള രോഗിക്ക് ആത്മഹത്യ ചിന്ത അനുഭവപ്പെടുമെന്ന് തോന്നിയാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സിക്കുകയാണ് നല്ലത്. ഇതിന്പുറമെ കൗണ്‍സിലിങ്ങും സൈക്കോ തെറാപ്പിയും വളരെ പ്രധാനമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: