Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മുതല്‍ മുടക്ക് 225 കോടി; ഒന്നര കി.മീറ്റര്‍ അറ്റകുറ്റപ്പണിക്ക് 36 കോടി; അഴിമതിയില്‍ റിക്കാര്‍ഡിട്ട് ആലപ്പുഴ കുടിവെള്ള പദ്ധതി

2017 മേയില്‍ കമ്മീഷന്‍ ചെയ്ത പദ്ധതിയുടെ പൈപ്പ് പൊട്ടിയത് 49 തവണയെന്നാണ് ഔദ്യോഗിക വിവരം. ഇതിനായി വാട്ടര്‍ അതോറിറ്റി ഇതുവരെ ചെലവഴിച്ചത് 36 കോടി 17 ലക്ഷം രൂപയെന്നു വിവരാവകാശ രേഖ. കൊച്ചി സ്വദേശിയായ വിവരാവകാശ പ്രവര്‍ത്തകന്‍ കെ. ഗോവിന്ദന്‍ നമ്പൂതിരിക്ക് വാട്ടര്‍ അതോറിറ്റിയുടെ ആലപ്പുഴ പ്രൊജക്റ്റ് ഡിവിഷന്‍ നല്‍കിയ മറുപടിയിലാണ് ഞെട്ടിപ്പിക്കുന്ന ഈ വിവരം ഉള്ളത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 28, 2022, 09:30 am IST
in Kerala

ആലപ്പുഴ:കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ ഫണ്ട് ഉപയോഗിച്ച കുടിവെള്ള പദ്ധതിക്ക് ചെലവിട്ടത് 225 കോടി. അഞ്ചു വര്‍ഷം ഒന്നര കിലോമീറ്റര്‍ ദൂരത്തില്‍ അറ്റകുറ്റപണിക്ക് ചെലവിട്ടത് 36 കോടി. സംസ്ഥാനത്തെ അഴിമതി പദ്ധതികളില്‍ ഒന്നാം സ്ഥാനത്താണ് ആലപ്പുഴ കുടിവെള്ള പദ്ധതി. പ്രതിദിനം 62 ദശലക്ഷം ലിറ്റര്‍ വെള്ളം ആലപ്പുഴ നഗരത്തിലും, സമീപത്തെ എട്ട് പഞ്ചായത്തുകളിലും എത്തിക്കുന്നതിനായി വിഭാവനം ചെയ്ത ആലപ്പുഴ കുടിവെള്ള പദ്ധതി വ്യത്യസ്ത കാലയളവിലായി വെള്ളംകുടി മുട്ടിച്ചത് ഒന്നരവര്‍ഷത്തോളമാണെന്നതാണ് വിചിത്രം.

2017 മേയില്‍ കമ്മീഷന്‍ ചെയ്ത  പദ്ധതിയുടെ പൈപ്പ് പൊട്ടിയത് 49 തവണയെന്നാണ് ഔദ്യോഗിക വിവരം. ഇതിനായി വാട്ടര്‍ അതോറിറ്റി ഇതുവരെ ചെലവഴിച്ചത് 36 കോടി 17 ലക്ഷം രൂപയെന്നു വിവരാവകാശ രേഖ. കൊച്ചി സ്വദേശിയായ വിവരാവകാശ പ്രവര്‍ത്തകന്‍ കെ. ഗോവിന്ദന്‍ നമ്പൂതിരിക്ക് വാട്ടര്‍ അതോറിറ്റിയുടെ ആലപ്പുഴ പ്രൊജക്റ്റ് ഡിവിഷന്‍ നല്‍കിയ മറുപടിയിലാണ് ഞെട്ടിപ്പിക്കുന്ന ഈ വിവരം ഉള്ളത്. ഇക്കഴിഞ്ഞ ഞായറാഴ്ച തകഴിയില്‍  പൈപ്പ് വീണ്ടും പൊട്ടിയിരുന്നു. മാധ്യമങ്ങളുടെ കണക്ക് പ്രകാരം 74-ാം തവണയാണ് പൈപ്പ് പൊട്ടുന്നത്.

നിരന്തരം പൊട്ടുന്ന പൈപ്പ് മാറ്റിസ്ഥാപിക്കുന്നതിനായി കോണ്‍ട്രാക്ടറുടെ ഉത്തരവാദിത്വത്തില്‍ റീലേയിങ് പ്രവര്‍ത്തികള്‍ പുരോഗമിച്ചു വരുന്നു, മറുപടിയില്‍ പറയുന്നു. കോടികളാണ് അറ്റകുറ്റ പണികളുടെ പേരില്‍ ഒഴുകി പോകുന്നത്. സംസ്ഥാനത്ത് കുടിവെള്ള പൈപ്പ് പൊട്ടുന്നതില്‍ റിക്കാര്‍ഡ് ഇടുന്ന ജില്ലയിലെ പ്രധാന പദ്ധതി അഴിമതിയുടെ കാര്യത്തിലും റിക്കാര്‍ഡ് സൃഷ്ടിക്കുകയാണ്. അഞ്ചു വര്‍ഷത്തിനിടയില്‍ ഒന്നര കിലോമീറ്റര്‍ ഭാഗത്ത് 49 തവണ പൈപ്പ് പൊട്ടിയത് ദുരൂഹമാണ്.  

2017 മേയിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ 225 കോടിയുടെ പദ്ധതി ഉദ്ഘാടനം ചെയ്തത്. കരുമാടിയിലെ ശുദ്ധീകരണ പ്ലാന്റ് കമ്മിഷന്‍ ചെയ്ത് അഞ്ച് വര്‍ഷം പിന്നിടുമ്പോഴും ശുദ്ധജലം തേടിയുള്ള  നെട്ടോട്ടത്തിന് യാതൊരു മാറ്റവുമില്ല. അരലക്ഷം കുടുംബങ്ങളാണ് ആലപ്പുഴ കുടിവെള്ള പദ്ധതിയെ ആശ്രയിക്കുന്നത്. ഓരോ തവണ പൊട്ടുമ്പോഴും, അറ്റകുറ്റപ്പണിക്ക് വേണ്ടി പൊളിക്കേണ്ടി വരുന്ന ദുരവസ്ഥയിലാണ് അമ്പലപ്പുഴ-തിരുവല്ല സംസ്ഥാന പാത. വാട്ടര്‍ അതോറിട്ടിയുടെ വ്യവസ്ഥ പ്രകാരം അംഗീകാരം നല്‍കിയ പൈപ്പുകള്‍ക്ക് പകരം നിലവാരം കുറഞ്ഞവ ഉപയോഗിച്ചതാണ് പ്രശ്‌നങ്ങളുടെ അടിസ്ഥാന കാരണം.  

മറ്റ് ബ്രാന്‍ഡുകളേക്കാള്‍, ഒരു മീറ്ററിന് ആറായിരം രൂപ കുറവുള്ള പൈപ്പുകള്‍ ഉപയോഗിച്ചത് വഴി കരാറുകാരന് ലാഭമുണ്ടായതായി കാണിച്ചുള്ള പരാതിയിന്മേല്‍ നടത്തിയ വിജിലന്‍സ് അന്വേഷണത്തില്‍കുറ്റം തെളിയിക്കപ്പെട്ടിരുന്നു. ഒന്നരകിലോമീറ്റര്‍ ഭാഗത്ത് നിലവാരം കുറഞ്ഞവയ്‌ക്ക് പകരം പൈപ്പ് സ്ഥാപിക്കുന്ന പ്രവൃത്തികള്‍ നടക്കുകയാണ്. വാട്ടര്‍ അതോറിട്ടിയുടെ വിജിലന്‍സ് വിഭാഗം നടത്തിയ അന്വേഷണത്തില്‍ പദ്ധതി നിര്‍വഹണ വിഭാഗത്തിലെ ചില ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിച്ചിരുന്നു.

Tags: alappuzhaഅഴിമതിProjectDrinking Water Project
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആലപ്പുഴയിൽ വോട്ടർമാർ കുറഞ്ഞു; ഫലത്തെ ബാധിച്ചേക്കാം, ഇടതുവലതു മുന്നണികൾ ആശങ്കയിൽ

Kerala

രാമായണം വായിച്ച് ലാൽസലാം ചൊല്ലി സഖാവ് സുധാകരൻ; മാറാത്തതെല്ലാം മാറുകയാണെന്ന് ബിജെപി നേതാവ് എൻ ഹരി

Kerala

ആലപ്പുഴയിൽ അച്ഛന്‍ വിഷം നല്‍കിയ പെണ്‍കുട്ടികളില്‍ ഒരാള്‍ മരിച്ചു

Travel

ആലപ്പുഴ വഴിയുള്ള റെയില്‍പാത ഇരട്ടിപ്പിക്കലിന്റെ രണ്ടാംഘട്ടത്തിന് റെയില്‍വേ മന്ത്രാലയം 450.5 കോടി അനുവദിച്ചു

India

രാജ്യവ്യാപകമായി HPV വാക്സിനേഷൻ കാമ്പയിന് തുടക്കം കുറിച്ച് മോദി; രാജസ്ഥാനിൽ 16,000 കോടി രൂപയുടെ പദ്ധതികൾക്കും തുടക്കമായി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

യുദ്ധം വൈകാതെ തീരും, ഇറാന് കനത്ത തകർച്ച; ഗ്യാസ് പ്ലാന്റുകൾ ആക്രമിക്കുന്നത് തൽക്കാലം നിർത്തി

ലക്ഷങ്ങൾ വിലവരുന്ന മാരക മയക്കുമരുന്നുമായി 18കാരിയെയും യുവാവിനെയും ലോഡ്ജുമുറിയിൽനിന്ന് പിടികൂടി

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.