Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

തായ് ലാന്‍റിലേക്കും മ്യാന്‍മറിലേക്കും പോകല്ലേ…ഐടിക്കാരെ ചൈനീസ് കമ്മ്യൂണിസ്റ്റ് അധോലോകം ഷ്വെ കൊക്കോയിലേക്ക് കൊണ്ടുപോകും…

തായ് ലാന്‍റിലേക്കും മ്യാന്‍മറിലേക്കും വന്‍തുക ശമ്പളം വാഗ്ദാനം ചെയ്ത് ഇന്ത്യയിലെ ഐടി പ്രൊഫഷണലുകളെ ഫേസ്ബുക്കിലൂടെയും മറ്റും ക്ഷണിക്കുകയാണ് തൊഴില്‍ ദായകരെന്ന പേരില്‍ തട്ടിപ്പുകാര്‍. ഡിജിറ്റല്‍ സെയില്‍ ആന്‍റ് മാര്‍ക്കറ്റിംഗ് എക്സിക്യൂട്ടീവുകളായാണ് വിളിക്കുന്നതെങ്കിലും അവിടെ കോള്‍ സെന്‍റര്‍, ക്രിപ്റ്റോ കറന്‍സി, ഓണ്‍ലൈന്‍ ചൂതാട്ടം എന്നീ തട്ടിപ്പുകള്‍ നടത്തുന്ന കമ്പനികളിലേക്കാണ് ഈ പ്രൊഫഷണലുകളെ കൊണ്ടു പോകുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 27, 2022, 08:47 pm IST
in India

ന്യൂദല്‍ഹി: തായ് ലാന്‍റിലേക്കും മ്യാന്‍മറിലേക്കും വന്‍തുക ശമ്പളം വാഗ്ദാനം ചെയ്ത് ഇന്ത്യയിലെ ഐടി പ്രൊഫഷണലുകളെ ഫേസ്ബുക്കിലൂടെയും മറ്റും ക്ഷണിക്കുകയാണ് തൊഴില്‍ ദായകരെന്ന പേരില്‍ തട്ടിപ്പുകാര്‍. ഡിജിറ്റല്‍ സെയില്‍ ആന്‍റ് മാര്‍ക്കറ്റിംഗ് എക്സിക്യൂട്ടീവുകളായാണ് വിളിക്കുന്നതെങ്കിലും അവിടെ കോള്‍ സെന്‍റര്‍, ക്രിപ്റ്റോ കറന്‍സി, ഓണ്‍ലൈന്‍ ചൂതാട്ടം എന്നീ തട്ടിപ്പുകള്‍ നടത്തുന്ന കമ്പനികളിലേക്കാണ് ഈ പ്രൊഫഷണലുകളെ കൊണ്ടു പോകുന്നത്.  

തൊഴില്‍തട്ടിപ്പ് റാക്കറ്റുകളുടെ വലയില്‍ ധാരാളമായി ഇന്ത്യയിലെ ഐടി പ്രൊഫഷണലുകള്‍ കുടുങ്ങുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. പല ഐടി പ്രൊഫഷണലുകളും മോശപ്പെട്ട തൊഴില്‍ സാഹചര്യങ്ങളില്‍ തൊഴിലുടമകളായ അക്രമികളെ ഭയന്നാണ് ജോലി െയ്യുന്നത്. ഇക്കൂട്ടത്തില്‍ ക്രൂരന്മാരായ ചൈനീസ് യുദ്ധപ്രഭുക്കളും ഉണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു.  

ഇക്കഴിഞ്ഞ ദിവസം 300 ഇന്ത്യന്‍ ടെക്കികളെ ബന്ദികളാക്കി പണിയെടുപ്പിക്കുന്ന സംഭവത്തിന് പിന്നില്‍ ചൈനയിലെ ഇത്തരം യുദ്ധപ്രഭുക്കളാണെന്നാണ് സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നത്. നേരത്തെ മ്യാന്‍മറില്‍ നിന്നുള്ള റിബലുകളാണെന്നായിരുന്നു കരുതിയിരുന്നത്. തായ് ലന്‍റ്  അതിര്‍ത്തിയായ കായിന്‍ പ്രവിശ്യയിലാണ് ഈ ഐടി ജീവനക്കാരുള്ളത്. ഇവരില്‍ തമിഴ്നാട്ടുകാരും കേരളീയരും ഉണ്ടായിരുന്നു.  

ചൈനയിലെ കുപ്രസിദ്ധമായ ഒരു കമ്പനി 1500 കോടി ഡോളറില്‍ നിര്‍മ്മിച്ച ഷ്വെ കൊക്കോ എന്ന ടൗണ്‍ഷിപ്പിലേക്കാണ് ഇവരെ കൊണ്ടുപോയത്. തായ്ലാന്‍റിനെയും മ്യാന്‍മറിനെയും വേര്‍തിരിക്കുന്ന താവുങ് യിന്‍ നദിയുടെ തീരത്ത് ചൈനയിലെ കുപ്രസിദ്ധമായ യതായ് ഗ്രൂപ്പാണ് ഷ്വെ കോക്കോ നഗരം പണിതുയര്‍ത്തിയിരിക്കുന്നത്.  

ചൈനീസ് കമ്മ്യൂണിസ്റ്റ് പട്ടാളവുമായി അടുത്ത ബന്ധമുള്ള ഷി സിജിയാങ്ങാണ് യതായ് ഗ്രൂപ്പിന്റെ തലവന്‍. സൈബര്‍ കുറ്റകൃത്യങ്ങള്‍ക്കും മനുഷ്യകള്ളക്കടത്തിനും ചൂതാട്ടത്തിനും മറ്റുമാണ് ഇദ്ദേഹത്തിന്റെ കമ്പനി ഐടി പ്രൊഫഷണലുകളെ ഉപയോഗിക്കുന്നത്. ഇതില്‍ ഏതാനും പേരെ കേന്ദ്രസര്‍ക്കാര്‍ വിദഗ്ധ നീക്കത്തിലൂടെ മോചിപ്പിച്ചു. ബന്ദികളാക്കപ്പെട്ട തൊഴിലാളികളില്‍ ചില തമിഴ് യുവാക്കള്‍ അയച്ച മൊബൈല്‍ സന്ദേശങ്ങളില്‍ നിന്നാണ് ഇവര്‍ ഷ്വെ കൊക്കോയിലാണെന്ന വിവരം ലഭിച്ചത്.  

പുതുച്ചേരിയിലെ മത്സ്യത്തൊഴിലാളിയായ സുബ്രഹ്മണ്യത്തിലൂടെയാണ് കേന്ദ്രത്തിന് സന്ദേശം കിട്ടിയത്. ഇയാളുടെ മകന്‍ ദുബായില്‍ ഐടി കമ്പനിയില്‍ ജോലി ചെയ്യുകയായിരുന്നു. പിന്നീട് തായ്ലാന്‍റില്‍ ഉന്നതജോലി വാഗ്ദാനം ചെയ്ത് മ്യാന്‍മറിലൂടെ റോഡുമാര്‍ഗ്ഗം കൊണ്ടുപോവുകയായിരുന്നു.  

മ്യാന്‍മര്‍ പട്ടാളത്തിന്റെ അധികാരപരിധിക്ക് പുറത്തുള്ള ഒരു സ്വതന്ത്രസ്ഥലമാണ് ഷ്വെ കൊക്കോ നഗരം. ആയുധധാരികളായ ചൈനീസ് കാവല്‍ക്കാര്‍ 24 മണിക്കൂറും കാവല്‍ നില്‍ക്കുന്നതിനാല്‍ രക്ഷപ്പെടാനും ആവുന്നില്ല. ഇവര്‍ താമസിക്കുന്ന കെട്ടിടങ്ങളാകട്ടെ ഇടിഞ്ഞുവീഴാറായവയും വൃത്തിഹീനവുമാണ്. ദിവസേന 16 മണിക്കൂര്‍ വരെ ജോലിയെടുപ്പിക്കുന്നു. തറയില്‍ കിടന്നുറങ്ങേണ്ടിവരുന്നു.  

32ഓളം ഐടി പ്രൊഫഷണലുകളെ ഇന്ത്യ രക്ഷിച്ചു. ഷ്വെ കൊക്കോ ചൈനയുടെ അധികാരപരിധിയില്‍ ഇല്ലാത്ത സ്ഥലമാണെന്ന് പറഞ്ഞ് ചൈനയും ഈ വിഷയത്തില്‍ ഇടപെടാന്‍ മടിക്കുകയാണ്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം തായ് ലാന്‍റിലും മ്യാന്‍മറിലും ഉള്ള ഉയര്‍ന്ന ശമ്പളമുള്ള ജോലി ഏറ്റെടുക്കരുതെന്ന് ഉപദേശിക്കുന്നത്.  

Tags: ഇന്ത്യന്‍ ടെക്കികള്‍മ്യാന്‍മര്‍ ജോലിചൈനീസ് യുദ്ധപ്രഭുക്കള്‍chinaഷ്വെ കൊക്കോMyanmarഷ്വെ കൊക്കോ കാസിനോഓണ്‍ലൈന്‍ ചൂതാട്ടംതായ്ലാന്‍റ് ജോലികോള്‍ സെന്റര്‍വിദേശകാര്യമന്ത്രാലയംCrypto Investment Fraudക്രിപ്‌റ്റോ കറന്‍സിക്രിപ്‌റ്റോ ഫിനാന്‍സ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മ്യാൻമറിൽ പരിശീലനം, ഇന്ത്യയിൽ ഗൂഢാലോചന ; യുഎസ് പൗരനും ആറ് ഉക്രേനിയക്കാരും ജുഡീഷ്യൽ കസ്റ്റഡിയിൽ

മാത്യു വാന്‍ഡേക് (ഇടത്ത്) മാത്യു വാന്‍ഡേക് ഇന്ത്യയിലെ വിഘടനവാദഗ്രൂപ്പുകള്‍ക്ക് പരിശീലനം നല്‍കുന്നു (വലത്ത്)
India

ഭരണഅട്ടിമറിയ്‌ക്ക് വിദഗ്ധനായ അമേരിക്കന്‍ ചാരന്‍ മാത്യു ആരോണ്‍ വാന്‍ഡേക് എത്തിയത് മോദിയെ ത്തെ അട്ടിമറിക്കാനോ അതോ വധിക്കാനോ?

മാത്യു ആരോണ്‍ വാന്‍ഡേക് എന്ന ഇന്ത്യയില്‍ പിടിയിലായ അമേരിക്കന്‍ ചാരനായ പട്ടാളക്കാരന്‍
India

മാത്യു ആരോണ്‍ വാന്‍ഡേക് പിടിയിലായപ്പോള്‍ പുറത്തുവരുന്നത് മോദി സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ഡീപ് സ്റ്റേറ്റ് ഗൂഢാലോചന

Kerala

തിരുവനന്തപുരം വിമാനത്താവളത്തിൽ കഞ്ചാവുമായി പിടികൂടിയ ഡോക്ടർമാർ ചൈനയിലെ വുഹാന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് എംബിബിഎസ് പൂര്‍ത്തിയാക്കിയവർ

India

ഇന്ത്യയിൽ 3,000 ഉക്രേനിയക്കാർ ഉണ്ടെന്ന അവകാശവാദം വ്യാജം ; നിലവിൽ സംഭവം എൻഐഎ അന്വേഷണത്തിലെന്നും കേന്ദ്ര സർക്കാർ

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പ്രേമാനന്ദ റെഡ്ഡി ചെല്ലപ്പന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചപ്പോള്‍

സിപിഐ നേതാക്കളെ അറസ്റ്റ് ചെയ്യണം; ബാധ്യത എഴുതിത്തള്ളണം: ബിജെപി

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം: പോലീസിന്റെ ഒളിച്ചുകളി; കടകംപള്ളിയെ രക്ഷിക്കാന്‍ നീക്കം

കടകംപള്ളി എന്ന് മുതലാണ് വിശ്വാസിയായത്: വി. മുരളീധരന്‍

കേരളത്തിന്റെ ഭാവി നിർണയിക്കുന്ന അതിപ്രധാനമായ നിയമസഭാ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേതെന്ന് മുഖ്യമന്ത്രി

എഫ്സിആര്‍എ; സിബിസിഐ സംഘം റിജിജുവുമായി കൂടിക്കാഴ്ച നടത്തി

ആര്‍ട്ടെമിസ് 2: ആദ്യമായി ഐഎസ്എസിലേക്ക് ഷിപ്പ് ടു ഷിപ്പ് കോള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.