കൊച്ചി: കൊച്ചി അന്താരാഷ്‌ട്ര വിമാനത്താളത്തില്‍ ചായക്കും കാപ്പിക്കും അമിതമായി വാങ്ങിയിരുന്ന വില കുറയ്‌ക്കാന്‍ നിര്‍ദേശിച്ച് പ്രധാനമന്ത്രിയുടെ ഓഫീസ്. നെടുമ്പാശേരി വിമാനത്താവളത്തില്‍ ചായക്കും കാപ്പിക്കും ലഘു പലഹാരങ്ങള്‍ക്കും അമിത വില ഈടാക്കുന്നതായി ചൂണ്ടിക്കാട്ടി കെ.പി.സി.സി സെക്രട്ടറി ഷാജി കോടങ്കണ്ടത്താണ് 2019ല്‍ പ്രധാനമന്ത്രിക്ക് പരാതി നല്‍കിയത്. തുടര്‍ന്ന് ടെര്‍മിനലിന്റെ അകത്തും പുറത്തും 15 രൂപക്ക് ചായയും 20 രൂപക്ക് കാപ്പിയും 15 രൂപക്ക് സ്‌നാക്‌സും വില്‍ക്കാന്‍ പിഎംഒ ഓഫീസ് നിര്‍ദേശിച്ചിരുന്നു.
തുടര്‍ന്ന് കോവിഡ് കാലത്ത് ഇതെല്ലാം നിര്‍ത്തിവെച്ചു. പിന്നീട് വീണ്ടും തുറന്നപ്പോള്‍ അമിത വിലയാണ് ഈടാക്കിയത്. ഇതിനെതിരെ ആഗസ്റ്റ് 30 വീണ്ടും പ്രധാനമന്ത്രിക്ക് ഷാജി പരാതി നല്‍കി. വിഷയത്തില്‍ വീണ്ടും പിഎംഒയുടെ ഓഫീസ് ഇടപെടുകയും വിമാനത്താവളത്തിനുള്ളില്‍ ചായക്കും കാപ്പിക്കും അമ്പത് രൂപയും പുറത്ത് 30 രൂപയുമായി പുതിയ വില നിശ്ചയിച്ച് നല്‍കുകയും ചെയ്യുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: