കോഴിക്കോട്: രാജ്യത്ത് പോപ്പുലര്‍ ഫ്രണ്ട് ഭീകരര്‍ക്കെതിരെ കേന്ദ്ര സര്‍ക്കാര്‍ ശക്തമായ നടപടികള്‍ എടുത്തതോടെ കേരളത്തിലേക്കുള്ള സ്വര്‍ണ്ണ കടത്തും നിലച്ചു. പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍ എന്‍ഐഎ റെയിഡ് നടത്തിയതിന് പിന്നാലെ വിമാനത്താവളങ്ങളിലൂടെയുള്ള സ്വര്‍ണ്ണക്കടത്ത് പൂര്‍ണമായും നിലച്ചുവെന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ പറയുന്നു. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ സ്വര്‍ണ്ണ കടത്ത് നടക്കുന്നത് കേരളത്തിലെ വിമാനത്താവളങ്ങള്‍ കേന്ദ്രീകരിച്ചാണ്. എന്നാല്‍, തീവ്രവാദികള്‍ക്കെതിരെ എന്‍ഐഎ നടപടികള്‍ കടുപ്പിച്ചതിന് പിന്നാലെ വിമാനത്താവളങ്ങളിലൂടെയുള്ള സ്വര്‍ണ്ണ കടത്തും അവസാനിച്ചുവെന്നാണ് എക്സൈസ് ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തുന്നു.
ഇലക്ട്രിക് ഉപകരണങ്ങള്‍ക്ക് അകത്തും മലദ്വാരത്തിലൂടെ ക്യാപ്സൂളുകളായും ഗള്‍ഫ് മേഖലയില്‍ നിന്നുമാണ് കേരളത്തിലേക്ക് കള്ളക്കടത്ത് സ്വര്‍ണ്ണങ്ങള്‍ എത്തിയിരുന്നത്. ഇത്തരം കള്ളക്കടത്ത് കേന്ദ്രങ്ങളുടെ പ്രധാന സ്ഥലം കരിപ്പൂര്‍ വിമാനത്താവളമായിരുന്നു. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് കേരളത്തിലേക്ക് ഏറ്റവും കൂടുതല്‍ സ്വര്‍ണ്ണം കടത്തുന്നത് കരിപ്പൂര്‍ വിമാനത്താവളം വഴിയാണ്.
മലബാറില്‍ നിന്നുള്ളവരാണ് കൂടുതല്‍ പിടിക്കപ്പെടാറുള്ളത്. കഴിഞ്ഞ ആഗസ്റ്റ് മാസത്തില്‍ മാത്രം 103.88 കോടിയുടെ സ്വര്‍ണ്ണമാണ് കരിപ്പൂരില്‍ കസ്റ്റംസ് പിടികൂടിയത്. രജിസ്റ്റര്‍ ചെയ്ത 250 കേസുകളുടെ ആകെ തൂക്കം 201.9കിലോയോളം വരും. കഴിഞ്ഞ വര്‍ഷം ആഗസ്റ്റില്‍ 210 കേസുകളിലായി 135.12 കിലോ സ്വര്‍ണ്ണമാണ് പിടിച്ചിരുന്നത്. ഒരുവര്‍ഷം കഴിയുമ്പോള്‍ 49.42 ശതമാനമാണ് വിമാനത്താവളം വഴി സ്വര്‍ണ്ണക്കടത്തിലുള്ള വര്‍ദ്ധന.
പോലീസിന്റെ കണക്ക് പരിശോധിച്ചാല്‍ കോടികളുടെ കണക്ക് ഇനിയും കൂടും. കഴിഞ്ഞ അഞ്ച് മാസത്തിനിടയ്ക്ക് വിമാനത്താവളത്തിന് പുറത്ത് നിന്നും പോലീസ് പിടികൂടിയത് 43 കേസുകളാണ്. 36.3 കിലോ സ്വര്‍ണ്ണമാണ് ആകെ പിടിച്ചത്. 18 കോടിയിലേറെ വില വരും. സംസ്ഥാനത്ത് കഴിഞ്ഞ ആറുവര്‍ഷത്തിനിടെ പിടികൂടിയത് 983.12 കോടിയുടെ സ്വര്‍ണ്ണമാണ്. വിമാനത്താവളങ്ങള്‍ കേന്ദ്രീകരിച്ചുള്ള പരിശോധനയിലാണ് 983.12 കോടി മൂല്യമുള്ള 2,774 കിലോ ഗ്രാം സ്വര്‍ണ്ണം പിടികൂടിയത്. കണ്ണൂര്‍, കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം എന്നീ വിമാനത്താവളങ്ങളില്‍ നടത്തിയ പരിശോധനയില്‍ 4,258 കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന് കീഴിലുള്ള റവന്യൂ വകുപ്പിന്റെ കണക്കുകള്‍ പ്രകാരം 263.33 കോടി മൂല്യമുള്ള 585.79 കിലോ ഗ്രാം സ്വര്‍ണ്ണമാണ് 202122 സാമ്പത്തിക വര്‍ഷത്തില്‍ പിടികൂടിയത്. 675 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. 2020-21 സാമ്പത്തിക വര്‍ഷത്തില്‍ 184.13 കോടി മൂല്യമുള്ള 403.11 കിലോ സ്വര്‍ണ്ണം 652 കേസുകളില്‍ നിന്ന് പിടികൂടി. ഏറ്റവും കൂടിയ അളവില്‍ സ്വര്‍ണ്ണം പിടികൂടിയത് 2019-20 സാമ്പത്തിക വര്‍ഷത്തിലാണ്. 1,084 കേസുകളിലായി 267 കോടി മൂല്യമുള്ള 766.68 കിലോ സ്വര്‍ണ്ണമാണ് പിടികൂടിയത്. സ്വര്‍ണ്ണക്കടത്തില്‍ ഏറ്റവും കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തത് 2018-19 കാലയളവിലാണ്. 1,167 കേസുകളിലായി 163.91 കോടി മൂല്യമുള്ള 653.61 കിലോ സ്വര്‍ണ്ണം പിടികൂടിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: