കൊച്ചി : ഹര്‍ത്താലിന്റെ മറവില്‍ കെഎസ്ആര്‍ടിസി ബസ്സുകള്‍ക്ക് നേരെയുണ്ടായ പോപ്പുലര്‍ ഫ്രണ്ടിന്റെ ആക്രമണങ്ങള്‍ക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി. സംസ്ഥാന വ്യാപകമായി പോപ്പുലര്‍ ഫ്രണ്ട് 58 ബസ്സുകള്‍ക്ക് നേരെയാണ് ആക്രമണമുണ്ടയത് 10 ജീവനക്കാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
ഇതിനെ തുടര്‍ന്ന് 5 കോടി 6 ലക്ഷം രൂപ നഷ്ടപരിഹാരം വേണമെന്നാണ് ആവശ്യം. ഹര്‍ത്താല്‍ ദിനത്തില്‍ കെഎസ്ആര്‍ടിസി ബസ്സുകള്‍ സര്‍വീസ് നടത്തിയതിനെതിരെ നിരവധി ആക്രമണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. നഷ്ടത്തില്‍ ഓടുന്ന കെഎസ്ആര്‍ടിസിക്കിത് അധിക ബാധ്യതയാണ് ഉണ്ടാക്കിയിരിക്കുന്നതെന്നും കെഎസ്ആര്‍ടിസിയുടെ ഹര്‍ജിയില്‍ പറയുന്നുണ്ട്.
ഹര്‍ത്താലിനെതിരെ ഹൈക്കോടതി സ്വമേധയ എടുത്ത കേസില്‍ കക്ഷി ചേരുന്നതിനായാണ് കെഎസ്ആര്‍ടിസി ഹര്‍ജി നല്‍കിയത്. ആക്രമണത്തിന്റെ ചിത്രങ്ങള്‍ ഉള്‍പ്പടെ നല്‍കിയാണ് പോപ്പുലര്‍ ഫ്രണ്ടിനെതിരെ കെഎസ്ആര്‍ടിസി കോടതിയെ സമീപിച്ചിരിക്കുന്നത്. കെഎസ്ആര്‍ടിസിയില്‍ ശമ്പളം വൈകിയപ്പോള്‍ സമരത്തിന്റെ മുന്‍നിരയില്‍ ഉണ്ടായിരുന്നവരാണ് പോപ്പുലര്‍ ഫ്രണ്ടുകാര്‍. അവരാണ് ഇത്തരത്തില്‍ കെഎസ്ആര്‍ടിസിക്ക് ഭീമമായ നഷ്ടമുണ്ടാക്കിയതെന്നും ഹര്‍ജിയില്‍ കുറ്റപ്പെടുത്തി.
പോപ്പുലര്‍ ഫ്രണ്ട് നടത്തിയ ഹര്‍ത്താലുമായി ബന്ധപ്പെട്ടുണ്ടായ അക്രമങ്ങളില്‍ സംസ്ഥാനത്ത് ഇതുവരെ 309 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. വിവിധ അക്രമങ്ങളില്‍ പ്രതികളായ 1404 പേരും അറസ്റ്റിലായി. 834 പേരെ കരുതല്‍ തടങ്കലിലാക്കി. മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. 34 കേസുകളാണ് മലപ്പുറത്ത് രജിസ്റ്റര്‍ ചെയ്തത്. 28 കേസുകള്‍ രജിസ്റ്റര്‍ ചെയ്ത കോട്ടയത്ത് 215 പേരെ അറസ്റ്റ് ചെയ്തുവെന്നും പൊലീസ് പുറത്തുവിട്ട കണക്കുകളില്‍ പറയുന്നു. കണ്ണൂര്‍ സിറ്റിയില്‍ മാത്രം 26 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: