ന്യൂദല്‍ഹി : രാജസ്ഥാന് മുഖ്യമന്ത്രിസ്ഥാനവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ്സില്‍ പ്രതിസന്ധി തുടരുന്നതിനിടെ പാര്‍ട്ടി വിരുദ്ധമായി സമാന്തര യോഗം വിളിച്ച ശാന്തി ധരിവാളിനെതിരെ നടപടി. മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ വിശ്വസ്തനാണ് ധരിവാള്‍. ഇയാള്‍ക്ക് അനുമതിയില്ലാതെ യോഗം വിളിച്ചു ചേര്‍ത്തതിന് കോണ്‍ഗ്രസ് നേതൃത്വം കാരണം കാണിക്കല്‍ നോട്ടീസ് നല്‍കും.
രാജസ്ഥാന് കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി പദം സംബന്ധിച്ച് പ്രതിസന്ധി തുടരുന്നതിനിടെയാണ് ധരിവാള്‍ സമാന്തര യോഗം വിളിച്ചു ചേര്‍ത്തത്. ധരിവാളിന്റെ വീട്ടിലായിരുന്നു യോഗം ചേര്‍ന്നത്. താന്‍ രാജിവെച്ചൊഴിഞ്ഞാല്‍ തനിക്ക് പകരം രാജസ്ഥാന് മുഖ്യമന്ത്രി പദത്തിലേക്ക് വിശ്വസ്ഥനെ കൊണ്ടുവരണമെന്നാണ് ഗേഹ്ലോട്ട് കോണ്‍ഗ്രസ് നേതൃത്വത്തോട് ആവശ്യപ്പെട്ടത്. എന്നാല്‍ സച്ചിന് പൈലറ്റിനെയാണ് ഹൈക്കമാന്‍ഡ് മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് നിര്‍ദ്ദേശിച്ചത്. ഇതില്‍ ഗേഹ്ലോട്ടിനെതിരെ ഹൈക്കമാന്‍ഡ് നേതാക്കള്‍ ഗൂഢാലോചന നടത്തിയെന്നും ധരിവാള്‍ ആരോപണം ഉന്നയിച്ചിട്ടുണ്ട്.
അതേസമയം രാജസ്ഥാനിലെ മുഖ്യമന്ത്രി ചര്‍ച്ച അശോക് ഗെലോട്ട് അട്ടിമറിച്ചതില്‍ എഐസിസി നിരീക്ഷകര്‍ സോണിയ ഗാന്ധിക്ക് ഇന്ന് വിശദ റിപ്പോര്‍ട്ട് നല്‍കും. ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയും അജയ് മാക്കനും സോണിയയെ കണ്ട് കാര്യങ്ങള്‍ വിശദമായി ധരിപ്പിച്ചിരുന്നു. ഗെലോട്ടിന്റെ അറിവോടെയാണ് കാര്യങ്ങള്‍ നടന്നതെന്നും സമാന്തര യോഗത്തില്‍ പങ്കെടുത്ത എംഎല്‍എമാര്‍ക്കെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ടിരുന്നു. റിപ്പോര്‍ട്ട് കിട്ടിയ ശേഷം ഗേഹ്ലോട്ടിനെതിരെയുള്ള അച്ചടക്ക നടപടിയില്‍ തീരുമാനമുണ്ടാകും
പ്രതികരിക്കാൻ ഇവിടെ എഴുതുക: