ഹൂസ്റ്റണ്‍: കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ കീഴിലുള്ള ‘മൈഥിലി മാ”യിലെ അമ്മമാര്‍ നവരാത്രി യജ്ഞത്തില്‍ പങ്കെടുക്കും. ആദി പരാശക്തിയുടെ ഒന്‍പതു രൂപങ്ങളെ സ്മരിക്കുന്ന നവരാത്രിയുടെ ഒന്‍പതു ദിവസങ്ങളിലും ലളിത സഹസ്രനാമം ജപിച്ചു ദേവിയെ ആദരിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യും. 21 ആഴ്ചകളായി അനുസൂത്യമായി തുടരുന്ന ലളിത സഹസ്രനാമാവാലി യജ്ഞത്തിന്റെ തുടര്‍ച്ചയായി ചെയ്യുന്ന നവരാത്രി യജ്ഞം വളരെ അനുചിതമാണെന്നും, എല്ലാ ഭാവുകങ്ങളും നേരുന്നുവെന്നും കെ എച്ച് എന്‍ എ പ്രസിഡന്റ് ജി കെ പിള്ള പറഞ്ഞു. നവരാത്രി യജ്ഞത്തില്‍ പങ്കെടുത്ത് ദേവിയുടെ അനുഗ്രഹങ്ങള്‍ സ്വീകരിക്കാന്‍ അദ്ദേഹം അഭ്യര്‍ത്ഥിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: