തിരുവനന്തപുരം: ചേര്‍ത്തലക്കാരിയായ മഞ്ജുവിന് ഇപ്പോഴും വിശ്വസിക്കാനാവുന്നില്ല. നിസ്സാരക്കാരിയായ തന്നെ പുകഴ്‌ത്തിയത് മറ്റാരുമല്ല, ലോകമാകെ ആദരിക്കുന്ന ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്രമോദി.
കേള്‍വിപരിമിതികളുടെ ആശങ്കകളില്‍ വീണൊടുങ്ങാതെ, ദിവസേന പൊരുതിമുന്നേറി നേടിയ മഞ്ജുവിന്റെ ബിരുദത്തിന് തിളക്കമേറെയാണ്. മഞ്ജുവിലെ പോരാട്ടവീര്യത്തിന്റെ ഉശിരാണ് മോദി തിരിച്ചറിഞ്ഞത്. ഇപ്പോള്‍ ദല്‍ഹിയില്‍ ഇന്ത്യന്‍ സൈന്‍ ലാംഗ്വേജ് റിസര്‍ച്ച് ആന്‍റ് ട്രെയിനിങ് കേന്ദ്രത്തില്‍ പഠിക്കുകയാണ് 24കാരിയായ മഞ്ജു.
ചേര്‍ത്തലയിലെ പട്ടണക്കാട് കാരിക്കാശേരില്‍ ടി.വി. രാജുവിന്റെയും സുജയുടെയും മകളാണ് മഞ്ജു. തിരുവനന്തപുരത്തെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്‍ഡ് ഹിയറിങ്ങില്‍ (നിഷ്) നിന്നുമാണ് ബികോം പൂര്‍ത്തിയാക്കിയത്.
ബഹുമുഖപ്രതിഭയായ മഞ്ജു നൃത്തത്തിലും എഴുത്തിലും മിടുക്കിയാണ്. ഒരു ആംഗ്യഭാഷ അധ്യാപികയാകണമെന്ന മോഹമാണ് മഞ്ജുവിനുള്ളത്. നരേന്ദ്രമോദി തന്റെ പ്രസംഗത്തില്‍ മഞ്ജുവിനെപ്പറ്റി പരാമര്‍ശിച്ചപ്പോള്‍ ജീവിതത്തില്‍ ചെങ്കുത്തായ മലകള്‍ കയറാന്‍ കഴിയുമെന്ന നിശ്ചയദാര്‍ഡ്യം മഞ്ജുവിന് പകര്‍ന്നുകിട്ടുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: