റോം: ഇറ്റലിയുടെ ആദ്യ വനിതാ പ്രധാനമന്ത്രിയായി ജോര്‍ജിയ മെലോനി അധികാരത്തിലേയ്ക്ക്. രണ്ടാം ലോകയുദ്ധത്തിന് ശേഷം തീവ്രവലതുപക്ഷ പാര്‍ട്ടിയായ ബ്രദേഴ്സ് ഇറ്റലിയില്‍ അധികാരത്തിലെത്തുന്നത് ഇതാദ്യമായാണ്. വോട്ടെണ്ണല്‍ പൂര്‍ത്തിയാവും മുമ്പ് തന്നെ ഇടതുകക്ഷിയായ ഡെമോക്രാറ്റിക് പാര്‍ട്ടി തോല്‍വി സമ്മതിച്ചു.
സഖ്യകക്ഷികള്‍ വിശ്വാസവോട്ടില്‍നിന്നു വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചതോടെ ഇറ്റലിയുടെ പ്രധാനമന്ത്രി മാരിയോ ദ്രാഗി രാജിവച്ചിരുന്നു. തുടര്‍ന്നാണു രാജ്യം തിരഞ്ഞെടുപ്പിനെ നേരിട്ടത്. ആറ് മാസം കഴിഞ്ഞ് നടക്കേണ്ട തിരഞ്ഞെടുപ്പ് നേരത്തെയായതും ഇക്കാരണത്താലാണ്. വോട്ടെടുപ്പ് പൂര്‍ത്തിയായതിനു പിന്നാലെ എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവന്നിരുന്നു.ഇന്ന് അന്തിമ ഫലം വരുമ്പോള്‍ 400 അംഗ പാര്‍ലമെന്റില്‍ ബ്രദേഴ്സ് ഒഫ് ഇറ്റലി സഖ്യം 227 മുതല്‍ 257 സീറ്റുകള്‍ വരെ നേടുമെന്നാണ് വിലയിരുത്തല്‍. 22 മുതല്‍ 26 ശതമാനം വരെ വോട്ടുകള്‍ നേടി മെലോനി വിജയിക്കുമെന്നാണ് പ്രവചനം.ജോര്‍ജിയ അധികാരത്തിലെത്തുന്നതോടെ യൂറോപ്പിലെ 45 രാജ്യങ്ങളില്‍ പതിനഞ്ചിന്റെയും തലപ്പത്ത് വനിതകളാവും.
മുന്‍ പ്രധാനമന്ത്രി സില്‍വിയോ ബര്‍ലുസ്കോണിയും ഉപപ്രധാനമന്ത്രിയും ഇറ്റലിയുടെ ട്രംപ് എന്ന് അറിയപ്പെട്ടിരുന്ന മത്തിയോ സല്‍വീനിയുടെയും പാര്‍ട്ടികള്‍ ഉള്‍പ്പെട്ടതാണ് ഭരണത്തിലെത്തുന്ന സഖ്യം. ഒക്ടോബറിലാകും പുതിയ സര്‍ക്കാര്‍ അധികാരമേറ്റെടുക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: