ന്യൂദല്‍ഹി: രാജ്യം അപകടത്തിലാണെന്നും, രക്ഷിക്കാന്‍ എല്ലാവരും ഒന്നിച്ചിറങ്ങണമെന്നും സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. കോണ്‍ഗ്രസ് പാര്‍ട്ടിയുമായി എല്ലാവരും ഒന്നിക്കണം. അല്ലാതെ ബിജെപിയെ തോല്പിക്കാന് മാര്‍ഗങ്ങളൊന്നും ഇല്ലെന്നും അദേഹം പറഞ്ഞു. മുന്‍ ഹരിയാന മുഖ്യമന്ത്രി ഓംപ്രകാശ് ചൗട്ടാലയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പ്രതിപക്ഷ റാലിയില്‍ സംസാരിക്കുകയായിരുന്നു അദേഹം. ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍, തേജസ്വി യാദവ് തുടങ്ങിയവര്‍ റാലിയില്‍ പങ്കെടുക്കുന്നുണ്ട്.
കേരളത്തില്‍ കോണ്‍ഗ്രസിനെതിരെയുള്ള സിപിഎം നിലപാടുകള്‍ തള്ളിയാണ് പാര്‍ട്ടി ജനറല്‍ സെക്രട്ടറി രംഗത്തുവന്നിരിക്കുന്നത്. റെയില്‍വേ ഉള്‍പ്പെടെയുള്ള എല്ലാ സ്ഥാപനങ്ങളും സ്വകാര്യവല്‍ക്കരിച്ചു. രാജ്യത്തെ രക്ഷിക്കാന്‍ എല്ലാവരും ഒന്നിക്കണമെന്നും മോദി സര്‍ക്കാരിനെ താഴെ ഇറക്കാന്‍ അല്ലാതെ വേറെ മാര്‍ഗങ്ങളില്ലെന്നും യെച്ചൂരി പറഞ്ഞു. സിപി എം ഭരിക്കുന്ന കേരളത്തില്‍ ബിജെപിക്ക് ജയിക്കാന്‍ അവസരം നല്‍കില്ല. ബിജെപിയെ ജയിക്കാന്‍ കേരളത്തിലെ ജനങ്ങള്‍ അനുവദിക്കില്ല എന്നും അക്കാര്യത്തില്‍ കേരളം രാജ്യത്തിന് മാതൃകയാണെന്ന് യെച്ചൂരി അവകാശപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: