ന്യൂദല്‍ഹി: ഇന്ത്യ-നേപ്പാള്‍ അതിര്‍ത്തിയില്‍ പള്ളികളും മദ്രസകളും അതിവേഗം പെരുകുന്നതായി റിപ്പോര്‍ട്ട്. ഇന്ത്യ നേപ്പാള്‍ അതിര്‍ത്തിയിലെ ഗ്രാമങ്ങളായ തണ്ട്വ, ബലപൂര്, കനെയ്ദ്, റാണിയപൂര്, മൊകാംപൂര്, ചെയിന്‍പുര്‍ എന്നിവിടങ്ങളില്‍ മുസ്ലിം ജനസംഖ്യയില്‍ വലിയ വളര്‍ച്ചയുണ്ടാകുന്നതായും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു.
ഇവിടേക്ക് ഹവാല പണം എത്തുന്നുണ്ടെന്നും അത് ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കപ്പെടുന്നുണ്ടെന്നും പറയപ്പെടുന്നു. ബാക്കിവരുന്ന തുക സാമൂഹ്യപ്രവര്‍ത്തനങ്ങള്‍ എന്ന പേരില്‍ ഉപയോഗിക്കപ്പെടുന്നതായും പറയുന്നു. ഇക്കൂട്ടത്തില്‍ കുടിവെള്ളപൈപ്പുകള്‍ സ്ഥാപിക്കുന്നതുള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതായി പറയുന്നു.
ഇന്ത്യ-നേപ്പാള്‍ അതിര്‍ത്തിയില്‍ ഇന്ത്യയുടെ അഞ്ച് കിലോമീറ്റര്‍ പ്രദേശത്തും നേപ്പാളിലെ അഞ്ചുകിലോമീറ്റര്‍ പ്രദേശത്തുമാണ് മദ്രസകളും പള്ളികളും കൂണുകള്‍ പോലെ മുളച്ചുപൊന്തുന്നത്.
ഇവിടേക്ക് കുടിയേറാനെത്തുന്നവര്ക്ക് വ്യാജ ഐഡി കാര്‍ഡുകള്‍ തരപ്പെടുത്തി നല്‍കുന്നതായും പറയുന്നു.
ഇന്ത്യയിലെ എവിടെയും കുറ്റം ചെയ്യുന്നവര്‍ അഭയം തേടുന്ന ഇടമാണ് ഇന്ത്യ നേപ്പാള്‍ അതിര്‍ത്തിയെന്ന് സ്വദേശി ജാഗരണ്‍ മഞ്ചിന്റെ നേതാവ് വിദ്യാ ഭൂഷണ് പറയുന്നു. പല കേസുകളിലും ഈ ക്രിമിനലുകള്‍ നേപ്പാള്‍ അതിര്‍ത്തി കടന്ന് നേപ്പാളിലേക്ക് കടക്കുന്ന പതിവും ഉണ്ട്. ദല്‍ഹിയില്‍ നിന്നും മുംബൈയില്‍ നിന്നും ഇത്തരം നിരവധി ക്രിമിനലുകള്‍ ചേക്കാറുന്ന ഇടമാണ് ഇന്ത്യ നേപ്പാള്‍ അതിര്‍ത്തി. ഇവിടെയാണ് മദ്രസകളും പള്ളികളും കൂണുകള്‍ പോലെ മുളച്ചുപൊന്തുന്നതെന്ന് വിദ്യാഭൂഷണ്‍ പറയുന്നു. ഇവിടെ പതിവായി വര്‍ഗ്ഗീയ സംഘര്‍ഷങ്ങള്‍ മനപൂര്‍വ്വം സൃഷ്ടിക്കുന്നതായും വിദ്യാഭൂഷണ്‍ പറയുന്നു. കാരണം അതുവഴി സുരക്ഷാ ഏജന്‍സികളെ ഈ പ്രദേശത്ത് നിന്നും ഒഴിവാക്കാനാണ് ശ്രമം.
പണ്ട് ഹിന്ദു ഭൂരിപക്ഷ പ്രദേശങ്ങളായ ജില്ലകള്‍ ഇപ്പോള്‍ മുസ്ലിം ഭൂരിപക്ഷപ്രദേശമായി. സിദ്ധാര്‍ത്ഥ് നഗര്‍ ജില്ല ഇങ്ങിനെ കുടിയേറ്റങ്ങളിലൂടെ മുസ്ലിംഭൂരിപക്ഷപ്രദേശമായി മാറിയെന്ന് വിദ്യാഭൂഷണ്‍ പറയുന്നു. ബല്റാംപൂര് ജില്ലയും ഇതുപോലെ അതിവേഗം മുസ്ലിം ഭൂരിപക്ഷത്തിലേക്ക് നീങ്ങുകയാണ്.
ബല്റാംപൂര് മുനിസിപ്പല്‍ കോര്‍പറേഷനില്‍ 20 വര്‍ഷം മുന്‍പ് വരെ ഹിന്ദു കൗണ്‍സിലര്‍ മാത്രം ജയിച്ചിരുന്ന ഇടമാണ്. ഇപ്പോള്‍ ഇവിടെ മുസ്ലിം സ്ഥാനാര്‍ത്ഥികള്‍ മാത്രമാണ് ജയിക്കുന്നത്. രഹസ്യാന്വേഷണ ഏജന്‍സികള്‍ ഇവിടെ എത്തിയാല്‍ കൂടുതല്‍ സത്യങ്ങള്‍ പുറത്തുവരുമെന്നും വിദ്യാഭൂഷണ്‍ പറയുന്നു.
മനുഷ്യക്കടത്തിന്റെ ഭാഗമായി ധാരാളം സ്ത്രീകള്‍ ഇവിടെ എത്തുന്നുവെന്നും അവര്‍ പിന്നീട് ലവ് ജിഹാദിന്റെ ഇരകളായി മാറുന്നുവെന്നും വിദ്യാഭൂഷണ്‍ പറയുന്നു. ഇവിടുത്തെ റെയില്‍വേ സ്റ്റേഷനുകള്‍ക്ക് സമീപം മസറുകള്‍ ധാരാളമായി ഉയരുന്നു. ഭാവിയില്‍ കൂടുതല്‍ പേരെ തീവണ്ടി മാര്‍ഗ്ഗം എത്തിക്കാന്‍ ഇത് സഹായകമാകുമെന്നും വിദ്യാഭൂഷണ്‍ വിശദീകരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: