തിരുവനന്തപുരം: കേരളത്തിലെ എല്ലാ ജനങ്ങള്‍ക്കും സുരക്ഷ നല്കാന് സര്‍ക്കാരിന് ആവില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. പോപ്പുലര്‍ ഫ്രണ്ട് മിന്നല്‍ ഹര്‍ത്താലാണ് പ്രഖ്യാപിച്ചത്. അതിനാല്‍, പിറ്റേന്ന് എല്ലാവര്ക്കും സംരക്ഷണം നല്കാന് സര്‍ക്കാരിന് കഴിയില്ലെന്ന് അദേഹം വ്യക്തമാക്കി. അക്രമികള്‍ മുഖംമൂടിയും ഹെല്‍മറ്റും ധരിച്ച് ബൈക്കില്‍വന്ന് ബസിന് കല്ലെറിഞ്ഞാല്‍ എങ്ങനെ പിടിക്കും.
ജനകീയ സമരത്തെ പോലീസ് നേരിടുന്നതും ഒളിപ്പോര് നേരിടുന്നതും രണ്ട് തരത്തിലാണ്. അക്രമം ഉണ്ടാകുമ്പോള്‍ പോലീസിന് ബാലന്‍സ് ചെയ്തേ മുന്നോട്ടുപോകാന്‍ കഴിയൂ. അതിക്രമം കാണിച്ചവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ നടപടി സ്വീകരിച്ചു വരികയാണെന്നും അദേഹം പറഞ്ഞു.
കേന്ദ്ര സര്‍ക്കാര്‍ നടത്തിയ ഭീകരവേട്ടയ്ക്കെതിരെ കേരളത്തില്‍ പോപ്പുലര്‍ ഫ്രണ്ട് നടത്തിയ ഹര്‍ത്താലില്‍ ഉണ്ടായ അക്രമസംഭവങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന് രംഗത്തെത്തിയിരുന്നു. വ്യാപക അക്രമത്തില്‍ ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനവും ജനരോഷവും ശക്തമായതിനെ തുടര്‍ന്നാണ് ഒടുവില്‍ മുഖ്യമന്ത്രി മൗനംവെടിഞ്ഞത്. പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലില്‍ നടന്നത് ആസൂത്രിത ആക്രമണങ്ങളാണ്. കേരളത്തില്‍ ഇതുവരെ ഉണ്ടാകാത്ത തരം ആക്രമണങ്ങളാണ് ഉണ്ടായത്. മുഖംമൂടി ആക്രമണങ്ങളും പോപ്പുവര്‍ ഫ്രണ്ട് നടത്തിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
അക്രമികളില്‍ കുറച്ചുപേരെ പിടികൂടി. ബാക്കിയുള്ളവരെ രക്ഷപ്പെടാന്‍ അനുവദിക്കില്ല. കൂടുതല്‍ കരുത്തുറ്റ നടപടികള്‍ ഈവിഷയത്തില്‍ പോലീസ് സ്വീകരിക്കും. സാധാരണ കേരളത്തില്‍ ഹര്‍ത്താല്‍ പ്രഖ്യാപിക്കുന്നവര്‍ സ്വീകരിക്കുന്ന നിയതമായ മാര്ഗങ്ങളുണെന്നും പിണറായി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: