തിരുവനന്തപുരം: ഹര്‍ത്താല്‍ ദിനത്തില്‍ പോപ്പുലര്‍ ഫ്രണ്ട് അഴിച്ചുവിട്ട അക്രമത്തില്‍ 1013 പേരെ അറസ്റ്റ് ചെയ്തു. ഇതുവരെ രജിസ്റ്റര്‍ ചെയ്ത 281 കേസുകളിലാണ് 1013 പേര് അറസ്റ്റിലായത്. 819 പേരെ കരുതല്‍ തടങ്കലിലാക്കിയിട്ടുണ്ട്.
തിരുവനന്തപുരം സിറ്റിയില്‍ 24കേസുകളിലായി 40പേരെ അറസ്റ്റ് ചെയ്തു. 151 പേര് കരുതല്‍ തടലിലാണ്. തിരുവനന്തപുരം റൂറലില്‍ 22 പേര് കരുതല്‍ തടങ്കലിലാണ്. 23കേസുകളിലായി 113പേരെ അറസ്റ്റ് ചെയ്തു.
കൊല്ലം സിറ്റിയില്‍ 27കേസുകളില്‍ 169 പേര് പിടിയിലായപ്പോള്‍ 13 പോപ്പുലര്‍ഫ്രണ്ടുകാരെ കരുതല്‍ തടങ്കലിലാക്കി. കൊല്ലം റൂറല്‍ 12 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. 71പേരെ പിടികൂടി. 63പേര് കരുതല്‍ തടങ്കലിലാണ്. പത്തനംതിട്ടയില്‍ 15 കേസുകളില്‍ 109 പേര് അറസ്റ്റിലായപ്പോള്‍ കരുതല്‍ തടങ്കലില്‍ രണ്ടുപേരെ പിടികൂടി.ശേഷിക്കുന്ന പോലീസ് ജില്ല, രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം, അറസ്റ്റ്, കരുതല്‍ തടങ്കല്‍ എന്നിവ ക്രമത്തില്‍.
ആലപ്പുഴയില്‍ – 15, 19, 71
കോട്ടയം – 28, 215, 77
ഇടുക്കി – 4, 0, 3
എറണാകുളം സിറ്റി – 6, 4, 16
എറണാകുളം റൂറല്‍ – 17, 17, 22
തൃശൂര്‍ സിറ്റി – 10, 2, 14
തൃശൂര്‍ റൂറല്‍ – 4, 0, 10
പാലക്കാട് – 6, 24, 36
മലപ്പുറം – 34, 123, 128
കോഴിക്കോട് സിറ്റി – 7, 0, 20
കോഴിക്കോട് റൂറല്‍ – 8, 8, 23
വയനാട് – 4, 26, 19
കണ്ണൂര്‍ സിറ്റി – 25, 25, 86
കണ്ണൂര്‍ റൂറല്‍ – 6, 10, 9
കാസര്‍ഗോഡ് – 6, 38, 34
ഹര്‍ത്താല്‍ ദിനത്തില്‍ അഴിച്ചുവിട്ട് അക്രമങ്ങളുടെ ദൃശ്യങ്ങളടക്കം ഉപയോഗിച്ച് കൂടുതല്‍ പേരെ കസ്റ്റഡിയില്‍ എടുക്കാനാണ് പോലീസിന്റെ തീരുമാനം. ഇതിനായി സിസിടിവി ദൃശ്യങ്ങള്‍, മൊബൈല്‍ഫോണ്‍ ദൃശ്യങ്ങള്‍, വിവിധ ചാനലുകളിലെ ദൃശ്യങ്ങള്‍ എന്നിവ ശേഖരിച്ച് നടപടി തുടങ്ങിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: